Friday, June 27, 2008

ഏഴാം ക്ലാസ്‌.

ഇപ്പോള്‍ ഏഴാം ക്ലാസ്‌ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്‌ കലിയിളകും.
എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല.എനിക്കാണെങ്കില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ച ഒന്നും തന്നെ ഓര്‍മ്മയില്ല. അതിനു ശേഷം കുറച്ചൂടെ പഠിച്ചതുകൊണ്ടും, രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതുകൊണ്ടൂം ആയിരിക്കും എനിക്ക്‌ പ്രത്യേകിച്ച്‌ ഏഴാം ക്ലാസിനെക്കുറിച്ച്‌ ആറിനും എട്ടിനും ഇടയ്ക്ക്‌ ഉള്ള ഒരു ക്ലാസ്‌ എന്നല്ലാതെ വേറെയൊരു ഓര്‍മയും ഇല്ല.

അതേ സമയം തന്റെ വിദ്യാഭാസ ജീവിതത്തില്‍ (മനപ്പൂര്‍വം തന്നെ, വിദ്യാഭ്യാസം ആണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല)വളരെ പാടുപെട്ട്‌ എത്തിച്ചേര്‍ന്ന ഒരു കൊടുമുടിയാണ്‌ ഈ ഏഴാം ക്ലാസെങ്കില്‍,തീര്‍ച്ചയായും ഒരാള്‍ അത്‌ ഓര്‍ത്തിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല- പ്രത്യേകിച്ചും "ഏഴാം ക്ലാസും ഗുസ്തിയും " ആണ്‌ പ്രധാന qualification എങ്കില്‍ !

കഴിഞ്ഞ കുറേ ദിവസമായി ഈ വായില്‍നോക്കികള്‍ എല്ലാം കൂടി കിടന്നു കാണിക്കുന്ന കോപ്രായങ്ങള്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹം ആക്കുകയാണ്‌. ഇവനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ?

ഏഴാം ക്ലാസില്‍ പഠിച്ച എന്തെങ്കിലും നമ്മള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ തന്നെ അതിനാണോ അതിനു ശേഷം പഠിച്ചതിനാണോ നാം മുന്‍ തൂക്കം നല്‍കുന്നത്‌????

3 comments:

rajesh said...

കഴിഞ്ഞ കുറേ ദിവസമായി ഈ വായില്‍നോക്കികള്‍ എല്ലാം കൂടി കിടന്നു കാണിക്കുന്ന കോപ്രായങ്ങള്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹം ആക്കുകയാണ്‌. ഇവനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ?

rajesh said...

അതിനു ശേഷം കുറച്ചൂടെ പഠിച്ചതുകൊണ്ടും, രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതുകൊണ്ടൂം ആയിരിക്കും എനിക്ക്‌ പ്രത്യേകിച്ച്‌ ഏഴാം ക്ലാസിനെക്കുറിച്ച്‌ ആറിനും എട്ടിനും ഇടയ്ക്ക്‌ ഉള്ള ഒരു ക്ലാസ്‌ എന്നല്ലാതെ വേറെയൊരു ഓര്‍മയും ഇല്ല.

Anonymous said...

കഴിഞ്ഞ കുറേ ദിവസമായി ഈ വായില്‍നോക്കികള്‍ എല്ലാം കൂടി കിടന്നു കാണിക്കുന്ന കോപ്രായങ്ങള്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹം ആക്കുകയാണ്‌. ഇവനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ?