Tuesday, July 1, 2008

നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌.എത്രയെത്ര മരണങ്ങള്‍, എത്രയെത്ര തകര്‍ന്ന കുടുംബങ്ങള്‍.


ഇന്നലത്തെ മരണപ്പാച്ചിലിന്റെ രക്തസാക്ഷി- വിഷ്ണുമായ എന്ന പെണ്‍കുട്ടി.
സ്പീഡിലോടിക്കുന്നവന്മാരെ പിടിക്കാന്‍ പോലീസില്ലേ?

പിടിച്ചാല്‍ വിടാതിരിക്കാന്‍ വകുപ്പുകളില്ലേ?

അവന്റെ ലൈസന്‍സ്‌ എന്നെന്നേയ്ക്കുമായി റദ്ദാക്കാന്‍ നട്ടെല്ലുള്ള ഒരുത്തനും ഇവിടില്ലേ?

അവനെ വണ്ടിയോടിക്കാന്‍ "പഠിപ്പിച്ച" സാറിനെയും, അവനു ലൈസന്‍സ്‌ നല്‍കാന്‍ മുന്‍കൈ എടുത്ത സാറിനെയും ഒന്നു "കാണാന്‍" ഇവിടെ ആരുമില്ലേ?

കഴിഞ്ഞ തവണ ആരെയോ ഇടിച്ചു വീഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ അവന്‌ "കൊലയാളി ബസ്‌" എന്ന് പേരിട്ടുവത്രേ. അന്ന് അവന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ നട്ടെല്ലുള്ള ആരും ആ നാട്ടില്‍ ഇല്ലായിരുന്നോ?

ഇടിച്ചിട്ട ബസിന്റെ ഉടമസ്ഥന്റെ വീട്ടിലോട്ടൊന്നു ചെന്ന് അവന്റെ മുതലക്കണ്ണീര്‍ (അതെങ്കിലും കാണുമായിരിക്കും)തുടച്ചിട്ട്‌, "എടാ ----മോനേ, നിന്റെ ബസ്‌ എന്താടേ വീണ്ടും വീണ്ടും ആള്‍ക്കാരെ ഇടിച്ചിടുന്നത്‌" എന്നൊന്നു ചോദിക്കാന്‍ ഇവിടുത്തെ "സാംസ്കാരിക" നായകന്മാരില്ലേ ?

കോട്ടകൊത്തളങ്ങള്‍ക്കകത്തിരുന്ന് നാടിനെ ഭരിക്കുന്നതായി അഭിനയിക്കുന്ന ജനനായകന്മാരില്‍ ഒരുത്തനെങ്കിലും ഇതിനെതിരേ എന്തെങ്കിലും ചെയ്യാനുള്ള നട്ടെല്ല് ഇല്ലേ?

അതോ ഇതൊക്കെ ഇങ്ങനെ നടക്കട്ടെ, നമ്മുടെ ആള്‍ക്കാര്‍ക്കൊന്നും പറ്റുന്നില്ലല്ലോ എന്നും പറഞ്ഞിരിക്കുകയാണോ.

കഷ്ടം! നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌ !!!!

5 comments:

rajesh said...

കഷ്ടം! നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌ !!!!

ശിവ said...

റോഡിലൂടെ നടക്കുന്നവരും ചില മര്യാദകളൊക്കെ പാലിക്കണം.

ഫൂഡ് പാത് എന്നൊരു സാധനം നടക്കാന്‍ ഉപയോഗിക്കുന്ന എത്രപേരുണ്ടിവിടെ.

അതുപോലെ സീബ്രാ ലൈനില്‍ കൂടി റോഡ് ക്രോസ്സ് ചെയ്യുന്നത് എത്ര പേര്‍.

റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കണം എന്നു പറയുന്നതല്ലാതെ നാം അങ്ങനെ ചെയ്യാറുണ്ടോ?

ഇതു കേരളം....ഇവിടെ ഇങ്ങനെയൊക്കെയേ പറ്റൂ...

സസ്നേഹം,

ശിവ

rajesh said...

തീര്‍ച്ചയായും ശിവാ.പക്ഷേ----

ഫുട്‌ പാത്ത്‌ എന്നൊരു സാധനം എത്ര സ്ഥലത്തുണ്ട്‌? മിക്കയിടത്തും അത്‌ കരിക്ക്‌, മീന്‍ ,തുണി മുതലായവ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഒരു extended shop floor മാത്രമല്ലേ? അതിനിടയില്‍ക്കൂടി നടന്നു നോക്കിയിട്ടുണ്ടോ? ചീത്തവിളി വരെ കേള്‍ക്കും.

ഉള്ള ഫുട്‌ പാത്തുകളില്‍ എത്രയെണ്ണം ഉണ്ട്‌ പൊളിയാത്ത സ്ലാബുകള്‍ ഉള്ളത്‌?

പണ്ട്‌, വളരെപ്പണ്ട്‌, ഒരിക്കല്‍ കോയമ്പത്തൂരില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ച NCC പിള്ളേര്‍ ചൂരലും കൊണ്ടു നില്‍ക്കുന്നതായിരുന്നു. ഫുട്‌ പാത്തില്‍ നിന്നിറങ്ങിയാല്‍ അവന്മാര്‍ അതു വച്ച്‌ ഒരു കൊട്ട്‌ കൊടുക്കും- പ്രായഭേദമന്യേ.

എത്രയിടത്ത്‌ സീബ്രാക്രോസിംഗ്‌ ഉണ്ട്‌? പലയിടത്തും വളവ്‌ തിരിഞ്ഞു വരുമ്പോഴാണ്‌ ഇതു വരച്ചു വച്ചിരിക്കുന്നത്‌.അവിടെ ക്രോസ്‌ ചെയ്യാന്‍ ആരു ധൈര്യപ്പെടും?

എത്രപേരുണ്ട്‌ സീബ്രയില്‍ ക്രോസ്‌ ചെയ്യുന്നവര്‍ക്ക്‌ വേണ്ടി വാഹനം നിര്‍ത്തിക്കൊടുക്കുന്നത്‌? മിക്ക വായില്‍നോക്കികളും ക്രോസ്‌ ചെയ്യുന്ന ആള്‍ക്കാര്‍ക്കിടയില്‍ക്കൂടി അവരെ ഒന്നു വിരട്ടി ബൈക്ക്‌ കൊണ്ടുപോകുന്നവന്മാരല്ലേ? എന്തുകൊണ്ട്‌ അവിടെ ചൂരലും കൊടുത്ത്‌ ഒരു പോലീസുകാരനെ നിര്‍ത്തുന്നില്ല? ഇങ്ങനെ ഇടയില്‍ക്കൂടി ഓടിച്ചാല്‍ അടികൊള്ളുമെന്നുണ്ടെങ്കിലേ ഇതു നില്‍ക്കു.(അല്ലെങ്കില്‍ "ജനരക്ഷകരായ" DYFI,AIYF,Youth Congress എന്നിങ്ങനെ ധാരാളം ആള്‍ക്കാര്‍ ഉണ്ടല്ലോ.അതില്‍ ജോലിയില്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കൊരു ജോലിയും ആവും)

പിന്നൊന്നു ചോദിച്ചോട്ടെ- കാല്‍നടക്കാര്‍ വിവരം ഇല്ലാതെ റോഡില്‍ ഇറങ്ങി എന്നു തന്നെ വയ്ക്കുക- നമ്മള്‍ "വിവരമുള്ള" വാഹന ഉടമകള്‍ ഒന്നു slow ചെയ്താല്‍ എന്തെങ്കിലും തേഞ്ഞു പോകുമോ (ബ്രേക്‌ അല്ലാതെ), റോഡില്‍ ഇറങ്ങി എന്നുള്ള കുറ്റത്തിന്‌ അവരെ ഇടിച്ചു വീഴ്ത്തണോ ശിവാ?

ശിവയുടെ profile കണ്ടു നല്ല ബൈക്ക്‌,പക്ഷേ പേരിനു പോലും അതില്‍ ഒരു ഹെല്‍മെറ്റ്‌ തൂക്കിയിട്ടില്ലല്ലോ? കഴിഞ്ഞ വര്‍ഷം ഹെല്‍മെറ്റ്‌ ഇല്ലാതെ മരിച്ചുപോയ 1462 ബൈക്ക്‌ യാത്രക്കാരെയും, കയ്യും കാലും തളര്‍ന്നു കിടക്കുന്ന 735 പേരെയും ഓര്‍ത്തെങ്കിലും ഒരു ഹെല്‍മെറ്റ്‌ തലയില്‍ പ്രതിഷ്ടിക്കൂ. 25 വയസ്സല്ലേ ആയുള്ളു. തലപൊട്ടി head injury ആയി പത്തു മുപ്പതു വര്‍ഷം കിടക്കേണ്ടി വരുന്നത്‌ കഷ്ടമല്ലേ?

ഇതു കേരളം. ഇവിടെ ഇങ്ങനെയൊന്നും പറ്റിയാല്‍ പോരാ അനിയാ. ഇവിടെ ആള്‍ക്കാര്‍ക്ക്‌ സമധാനമായി ഇറങ്ങി നടക്കാന്‍ പറ്റണം.

ശിവയുടെ വീട്ടുകാരും ഈ റോഡുകള്‍ ഒക്കെ അല്ലെ ഉപയോഗിക്കുന്നത്‌? അവരുടെ സുരക്ഷയെക്കുറിച്ച്‌ എന്തെങ്കിലും ചിന്തയുണ്ടായിരുന്നെങ്കില്‍ ഇതു പറയുമോ?

കഷ്ടം !

കുഞ്ഞന്‍ said...

രാജേഷ്..

രജേഷ് ഭായി പറഞ്ഞതുപോലെ ഇതിന്റെ ഉത്തരം ഒന്നേയുള്ളൂ ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്...!

ശിവ മാഷെ.. ഇവിടെ ഗള്‍ഫ് നാട്ടില്‍ താങ്കള്‍ പറഞ്ഞതുപോലെയാണ് ആളുകള്‍ പാലിക്കുന്നത് എന്നിട്ടും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനു കാരണം ഈ മരണപ്പാച്ചില്‍ തന്നെയാണ്.

രജേഷ് ..ഒന്നു ചോദിച്ചോട്ടെ.. സ്പീഡില്ലാത്ത ഒരു പ്രൈവറ്റ് ബസ്സില്‍ എത്ര പ്രാവിശ്യം യാത്ര ചെയ്യും..?

സ്പീഡില്‍ പോയില്ലെങ്കില്‍ ഇതെന്താ കാളവണ്ടിയാണൊ എന്നു ചോദിക്കും..എന്നാല്‍ സ്പീഡില്‍ പോയി അപകടം ഉണ്ടാക്കിയാല്‍( അത്രനേരം യാത്രക്കാര്‍ ആ സ്പീഡിനെ ന്യായികരിക്കുന്നു) എന്തൊരു സ്പീഡിലാ ആ ഡ്രൈവര്‍ ഓടിച്ചത്, എനിക്കപ്പഴേ തോന്നിയിരുന്നു ഇത് എവിടേങ്കിലും ചെന്ന് കയറുമെന്ന്..! ഇതാണ് നമ്മള്‍..!!

രസകരമായ ഒരു രഹസ്യം. ഇവിടെ എന്നെ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടിയോടിച്ചതിന് പോലീസ് പിടിച്ചു, എന്നാല്‍ എനിക്ക് പിഴ ചുമത്തിയിട്ട് ആ പോലീസ് ചുള്ളന്‍ അയാളുടെ മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് അയാള്‍ വണ്ടിയോടിച്ചുപോയത്..! പറഞ്ഞുവന്നത് നിയമം നോക്കേണ്ട മന്ത്രിമാര്‍ പോകുന്ന വാഹനത്തിന്റെ സ്പീഡ്...കൊലയാളി ബസ്സിനുണ്ടാവില്ല..!

rajesh said...

കുഞ്ഞന്‍.
നന്ദി.

പറഞ്ഞതു വളരെ ശരിയാണ്‌ (ഞാന്‍ എന്റെ റോഡ്‌ അപകടങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയിട്ടുമുണ്ട്‌)

ബസിനകത്തിരിക്കുമ്പോള്‍ എന്തൊരു സ്പീഡ്‌ എന്തൊരു മിടുക്കന്‍ എന്നൊക്കെ പറയുന്നവര്‍ തന്നെ എന്തെങ്കിലും കാരണവശാല്‍ അപകടം ഉണ്ടായാല്‍ ഉടനെ ഡ്രൈവറെ കുറ്റം പറഞ്ഞു തുടങ്ങും.ഇവര്‍ക്ക്‌ ബസിനകത്തിരിക്കുമ്പോള്‍ നാക്ക്‌ ഇറങ്ങിപ്പോകുമോ എന്നു നമുക്ക്‌ തോന്നും.ഓവര്‍ സ്പീഡ്‌ ആണെന്ന് തോന്നിയാല്‍ നമുക്ക്‌ പറയാന്‍ ധൈര്യമില്ലാത്തതെന്ത്‌? "നമ്മളെപ്പോലെ ഒരു മനുഷ്യനെ അല്ലേ ഈ വായില്‍നോക്കി ഇങ്ങനെ സ്പീഡില്‍ പോയാല്‍ ഇടിച്ചു തെറിപ്പിക്കുന്നത്‌,എന്നാല്‍ എന്തെങ്കിലും ഒന്നു പറഞ്ഞു കളയാം" എന്നൊന്നും നമുക്ക്‌ തോന്നാത്തതെന്ത്‌? ആരുടെ അടുത്താണ്‌ ഇപ്പോള്‍ മൊബയില്‍ ഇല്ലാത്തത്‌? ഏതെങ്കിലും ഒരു നേതാവിന്റെയൊ, പോലീസുകാരന്റെയോ നംബര്‍ ഇല്ലാത്തവര്‍ ചുരുക്കം.കണ്ടക്റ്ററുടെ അടുത്ത്‌ സ്പീഡ്‌ കുറയ്കാന്‍ ആവശ്യപ്പെടുക .ഇല്ലെങ്കില്‍ ഫോണ്‍ വിളിച്ച്‌ കമ്പ്ലൈന്റ്‌ ചെയ്യും എന്നു പറയുക.

9846100100 എന്ന നമ്പറില്‍ എന്ത്‌ അത്യാവശ്യത്തിനും പോലീസിനെ വിളിക്കമെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌.

മറ്റുള്ള യാത്രക്കാര്‍ "നീ ഒരു പേടിത്തൊണ്ടനാണല്ലോ" എന്ന മട്ടില്‍ നോക്കിയാലോ എന്നുള്ള പേടിയാണ്‌ മിക്കവര്‍ക്കും വാ തുറന്ന് മൊഴിയാന്‍ മടി ഉണ്ടാക്കുന്നത്‌. പക്ഷേ ഒരപകടമുണ്ടായാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ പറ്റുമെന്ന് ദൈവം തമ്പുരാനു മാത്രമേ അറിയാവൂ എന്നിരിക്കേ, ഒന്നു ചമ്മിയാലും സാരമില്ല എന്നു വിചാരിച്ച്‌ വാ തുറന്ന് ഒന്നു മൊഴിയുക, അതേ ഉള്ളു ഒരു വഴി.

ആശുപത്രിക്കിടക്കയില്‍ കിടന്ന് മൂത്രം പോകാനുള്ള റ്റ്യൂബില്‍ നോക്കി നെടുവീര്‍പ്പിടുന്നതിനെക്കാളും നല്ലതല്ലേ യാത്രക്കിടയില്‍ വാ തുറന്ന് "പതുക്കെ പോണം സാറെ" എന്നൊന്നു പറയുന്നത്‌?