Thursday, March 29, 2007

അശാന്തനെ വെരുതെ വിടൂ

കമന്റിടാന്‍ സമ്മതിക്കൂല്ല ,അപ്പൊപ്പിന്നെ പോസ്റ്റ്‌ ആക്കിയേക്കാം എന്നു കരുതി !!!

ഞാന്‍ എന്റെ പത്രത്തില്‍ വാര്‍ത്ത്‌ എഴുതി ഇന്നേവരെ ആരെയും പൊക്കിക്കൊണ്ടു നടക്കുകയോ ആരാധനാ പാത്രമാക്കുകയോ ചെയ്തിട്ടില്ല, എന്തെന്നാല്‍ എനിക്ക്‌ പത്രമില്ല. അപ്പൊപ്പിന്നെ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്‌ പാവം അശാന്തന്മ്മര്‍ക്ക്‌ തലക്കനം കൊടുക്കുകയും അതു കഴിഞ്ഞ്‌ "അമ്പോ എന്തൊരു തലക്കനം" എന്നു പറയുകയും ചെയ്യുന്നത്‌ നിങ്ങള്‍ പത്രക്കാരു തന്നെയല്ലേ????പണ്ട്‌ മൊഹീന്ദര്‍ അമര്‍നാഥ്‌ പറഞ്ഞതുപോലെ--when we win ,I am a hero. When we lose, I am a Leper ! അത്രയല്ലേ ഉള്ളൂ, B ?

8 comments:

rajesh said...

തലക്കനം കൊടുക്കുകയും അതു കഴിഞ്ഞ്‌ "അമ്പോ എന്തൊരു തലക്കനം" എന്നു പറയുകയും ചെയ്യുന്നത്‌ നിങ്ങള്‍ പത്രക്കാരു തന്നെയല്ലേ????

Kiranz..!! said...

അക്ഷരം പ്രതി ശരിയാ രാജേഷ്..സച്ചിന്‍ സെഞ്ചുറിയടിച്ചാലും അതിന്റെ ഫോട്ടോയും വാര്‍ത്തയുമിടാതെ മലയാളത്തിന്റെ ഗോപുമോന്‍ ദേ കുപ്പിയുമായി ഗ്രൌണ്ടില്‍ എന്ന് ചിത്രം അച്ചടിക്കുന്നത് നമ്മളാരുമല്ല.അനുഭവീര്‍..:)

krish | കൃഷ് said...

ഇതിനിടക്ക്‌ ഒരു കാര്യം പറഞ്ഞോട്ടെ.. വേല്‍ഡ്‌ കപ്പില്‍ നിന്നും പുറത്തായി ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ മുംബൈ, ദെല്‍ഹി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയപ്പോള്‍ മുദ്രാവാക്യം വിളിയും ജനരോഷം തടുക്കാന്‍ കനത്ത സെക്ക്യൂരിറ്റിയും, പിന്നെ പുറകുവശത്തെ വാതിലിലൂടെ പോലീസ്‌ വാനില്‍ കയറ്റി അവരവരുടെ വീടുകളില്‍ എത്തിക്കലും

ഇന്നത്തെ ടി.വി.യിലെ വാര്‍ത്ത: ബഹളമെല്ലാം ശാന്തമായിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞ്‌ പഴയ നായകന്‍ സൗരവ്‌ ഗാംഗുലി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ഫാന്‍സ്‌ തടിച്ചുകൂടിയിരിക്കുന്നു.. ചപ്പല്‍ എറിയാനോ മുദ്രാവാക്യം വിളിക്കാനോ അല്ലാ..
"ദാദ..ദാദാ.." എന്നു വിളിച്ച്‌ സ്വീകരിക്കുകയാണ്‌ ചെയ്തത്‌. വേല്‍ഡ്‌ കപ്പിലെ ഇന്ത്യയുടെ അവസാന ലീഗ്‌ മല്‍സരത്തില്‍ ഗാംഗുലി മോശം പ്രകടനമാണ്‌ കാഴ്ചവെച്ചത്‌.
ഇനി ഗാംഗുലി ക്രിക്കറ്റില്‍ എത്ര ഫ്ലോപ്പ്‌ ആയാലും ബംഗാളികള്‍ ഗാംഗുലിയെ സപ്പോര്‍ട്ട്‌ ചെയ്യും.

പക്ഷേ.. നമ്മള്‍ മലയാളക്കരയില്‍ നിന്നും ആകെ ഒരു ചെറുക്കന്‍ ആദ്യമായി വേല്‍ഡ്‌ കപ്പില്‍ കളിക്കാന്‍ പോയിട്ടും സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല. ശ്രീശാന്തിന്‌ ചെറുപ്രായമാണ്‌. ടാലന്റ്‌ ഉണ്ട്‌.. നന്നായി കളിച്ചാല്‍ ഇനിയും അവസരങ്ങള്‍ പ്രതീക്ഷിക്കാം. എന്നിട്ടും നാമെന്തേ അവനെ തള്ളി പറയുന്നു. ആകെയുള്ള മലയാളിയേയും ടീമില്‍ നിന്നും പുറത്താക്കണമോ.. എന്നിട്ട്‌ വല്ല ബംഗാളിയോ മറാഠിയോ കളിക്കാരുടെ ചിത്രത്തില്‍ മാലയിട്ട്‌ ആരാധിക്കാം.

"മുറ്റത്തെ മുല്ലക്ക്‌ മണമില്ലാ"

Radheyan said...

അത് മുറ്റത്തെ മുല്ലയുടെ മുകളില്‍ മൂത്രമൊഴിച്ചിട്ടായിരിക്കും

Unknown said...

കൃഷേട്ടാ,
മലയാളികള്‍ എന്ന് പറയാമോ എന്നറിയില്ല പൊതുവെ ജനത്തിന് ആരെ എങ്ങനെ ആരാധിക്കണം എന്നറിയില്ല എന്ന് തോന്നാറുണ്ട്. ഷാരൂഖ് ഖാനും സച്ചിനും എങ്ങനെ ഒരേ രീതിയില്‍ താരതമ്യം ചെയ്യപ്പെടുകയും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു? രണ്ടും രണ്ട് വ്യത്യസ്ത മേഖലകള്‍, രണ്ട് രീതിയില്‍ ആസ്വദിയ്ക്കപ്പെടേണ്ടവ.അപ്പോള്‍ കാര്യം എന്താണെന്ന് വെച്ചാല്‍ പത്രത്തില്‍ നാല് പടം അച്ചടിച്ച് വന്നാല്‍ ഇവന്മാരൊക്കെ ആരാധിയ്ക്കപ്പെടേണ്ടവരാണ് എന്ന ധാരണയാണ് ജനത്തിന്.അത് പ്രശ്നമുള്ള കാര്യമല്ല. പക്ഷെ മനോരമയെ പോലുള്ളവര്‍ ‘ക്രിയാത്മക പത്രപ്രവര്‍ത്തന‘ത്തിലൂടെ വെണ്ണകട്ട ഗോപുമാരെയൊക്കെ ഉണ്ടാക്കി നമ്മളെ ആരാധിയ്ക്കാന്‍ ബാധ്യസ്തരാക്കുന്നതാണ് പ്രശ്നം.

പത്രങ്ങള്‍ക്ക് ജനങ്ങളുടെ അഭിപ്രായം രൂപികരിക്കാന്‍ കഴിയുന്നത് വളരെ ശക്തമായ ഒരു ആയുധമാണ്. അതാണ് ആ മാധ്യമത്തിന്റെ ആത്മാവും. പക്ഷെ വ്യഭിചരിക്കപ്പെട്ട മനസാക്ഷിയുമായി നടക്കുന്ന പത്രങ്ങളുടെ ആ ശക്തി അപകടമാണ്. ഇന്ന് ഗോപുവിനെ പറ്റിയുള്ള അഭിപ്രായം അടിച്ചേല്‍പ്പിക്കും, നാളേ അത് ഭരണഘടനയെ പറ്റിയാവാം. ജനം സ്വയം ചിന്തിയ്ക്കാതെ അത് പത്രങ്ങള്‍ക്ക് ഔട്ട് സോര്‍സ് ചെയ്യുന്ന ഈ രീതി ഒരു സുഖമുള്ള കാര്യമായി തോന്നിയിട്ടില്ല.

Anonymous said...

ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി കൊടുത്തതല്ലേ അശാന്തനു പറ്റിയ വിന. അതില്‍ ചെര്‍ക്കന്‍ വീണു. അശാന്തന്റെ പുട്ട് റെസീപ്പി വരെ മനൊരമ വളരെ പ്രാധാന്യത്തൊടെ പ്രസിദ്ധീകരിച്ചു. അശാന്തന്‍ കളത്തില്‍ ഇറങ്ങിയപ്പൊള്‍ മാതാശ്രീ മാധ്യമങ്ങളില്‍ ഇറങ്ങി സിക്സര്‍ അടിച്ചു. ക്രിക്കറ്റിനു മാധ്യമങ്ങള്‍ അമിത പ്രാധാന്യം‌ കൊടുക്കുന്നു.

മൂര്‍ത്തി said...

ശ്രീശാന്ത് ഓരോ അമ്പലത്തിലും കയറിയിറങ്ങി നടത്തിയ നേര്‍ച്ചയൊക്കെ എവിടെപ്പോയാവോ? ഒരു രസികന്‍ സുഹൃത്ത് പറഞ്ഞത് ശ്രീശാന്തിനെ കളത്തിലിറക്കാതെ, ഇന്ത്യ തോല്‍ക്കുമെന്ന് മുന്‍‌കൂട്ടി അറിയുന്ന ദൈവങ്ങള്‍ രക്ഷിക്കുകയായിരുന്നു എന്നാണ്. ഇന്ത്യ തോറ്റമ്പിയതിന്റെ നേരിട്ടുള്ള പഴി എന്തായാലും ഇപ്പോള്‍ പുള്ളിക്കില്ലല്ലോ.

rajesh said...

മൂത്രം ഒഴിച്ചാലും അതു അടുത്ത വീട്ടിലെ മുല്ലയുടെ പുറത്തേ ഒഴിക്കാവൂ, അവന്റെ മുല്ലയല്ലേ നാറൂ ;-)