Monday, March 5, 2007

മാപ്പു പറഞ്ഞില്ലെങ്കില്‍ വെച്ചേക്കില്ല

അപ്പോ yahoo മാപ്പ്പ്പ്‌ പറഞ്ഞില്ലെങ്കില്‍ ഈ മലയാള ബ്ലോഗ്ഗെര്‍സ്‌ എല്ലാം കൂടെ എന്നാ ചെയ്യുമെന്നാ ? ബ്ലോഗ്ഗിംഗ്‌ വേണ്ടെന്നു വെക്കുമോ?

പിന്നെ എല്ലാവരും മലയാളത്തില്‍ വച്ചു കാച്ചുന്നതു കൊണ്ട്‌ വലിയ കുഴപ്പമില്ല; യാഹൂവിന്‌ മലയാളം വായിക്കാന്‍ അറിഞ്ഞൂടല്ലോ ;-)

എന്തു സമയം ആണു ഈ പാഴ്‌വേലക്കു കളഞ്ഞത്‌ എന്നാലോചിച്ചു നോക്കൂ എല്ലാവരും കൂടി. ഇതു തന്നെ ആണ്‌ ബെര്‍ലി തോമസും പറഞ്ഞതെന്നെനിക്കു തോന്നുന്നു- ഇത്രയും powerful ആയ ഒരു മാധ്യമത്തെ ചുമ്മാ ഇങ്ങനെ waste ആക്കുന്നതിനെക്കുറിച്ച്‌.(ചിലപ്പോ അല്ലായിരിക്കാം, ഞാന്‍ അയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലല്ലോ;-)

9 comments:

ബയാന്‍ said...

എനിക്കു കടപ്പാടു യാഹൂവിനോടു തന്നെ...യാഹൂ appreciate ചെയ്യേണ്ടിടത്താണു; പ്രതിഷേധിക്കുന്നതു; യാഹൂ എല്ലാം കണ്ടു കെട്ടാന്‍ പോവുകയാ...നമുക്കു കാണാം.

മലയാളി said...

രാജേഷ് ബ്ലോഗിന്റെ പേരു കൊള്ളാം ;)

അവകാശ സമരങ്ങളെ പുച്ചിചു തള്ളാതെ സുഹ്ര്ത്തെ . ബാബുക്കുട്ടന്മാര്‍ വിജയിക്കട്ടെ. ഈ പണിയെം‌കിലും ചെയട്ടെ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

യാഹൂവിന്റെ ചോരണമാരണത്തില്‍ ഒരു ഭാരതബന്ദിന് സ്കോപ്പുണ്ട്.. യാഹൂവിനെ അറബിക്കടലില്‍ തഴ്ത്തുക....

rajesh said...

അവകാശ സമരങ്ങള്‍ സിന്ദാബാദ്‌ ;-)

നന്ദു said...

സുഹൃത്തേ, താങ്കളുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നു തെളിഞില്ലേ?. ഒന്നും ഒരു മുന് വിധിയോടെ കാണാതിരിക്കാന്‍ ശ്രമിക്കുക.
http://in.malayalam.yahoo.com/Recipes/Continental/0703/09/1070309001_1.htm

rajesh said...

നന്ദു,

താങ്കള്‍ തന്ന ലിങ്കിലെ ന്യൂസ്‌ വായിച്ചു.("പേരു സൂചിപ്പിക്കാതെ ഈ പാചകക്കുറിപ്പുകള്‍ പോസ്റ്റ്‌ ചെയ്തത്‌ കാരണമുണ്ടായ അസൗകര്യങ്ങളില്‍ ഞങ്ങള്‍ നിര്‍വ്യജം ഖേദം പ്രകടിപ്പിക്കുന്നു") അതില്‍ നിന്ന് എനിക്കു മനസ്സിലായത്‌ ഇതാണ്‌- "ചില വെബ്‌സൈറ്റുകളില്‍ വന്ന ചില പോസ്റ്റുകള്‍ കാരണം മലയാളികള്‍ക്ക്‌ ദുഖമുണ്ടായി എന്നതില്‍ യാഹു വിനും ദുഖമുണ്ട്‌" - ഇങ്ങനെ എങ്ങുമെങ്ങും തൊടാത്ത ഒരു ഖേദക്കുറിപ്പിനു വേണ്ടിയായിരുന്നോ ഈ കുറേ നാളായി എല്ലാവരും ഇളകി മറിഞ്ഞത്‌? ഇതില്‍ക്കൂടുതല്‍ ഒന്നും തന്നെ കിട്ടുകയില്ല എന്നുറപ്പായിരുന്നെങ്കില്‍ എന്തിനു ഇത്രയും ബഹളം? ആര്‍ക്കും ഒരു പൈസ പോലും നഷ്ടം ഇല്ലാത്ത ഒരു പോസ്റ്റ്‌ - ആകെപ്പാടെ പോകാന്‍ സാധ്യതയുള്ളത്‌ credit ആണ്‌ (എന്നെങ്കിലും ഏതെങ്കിലും quiz ല്‍ "ആരായിരുന്നു ആദ്യമായി ഇന്റര്‍നെറ്റില്‍ ---- ഉണ്ടാക്കുന്ന വിധം എഴുതിയിരുന്നത്‌" എന്നു ചോദിച്ചാല്‍ ചിലരെങ്കിലും പോസ്റ്റെഴുതിയ ആളിന്റെ പേരിനു പകരം യാഹൂ എന്നുത്തരം പറഞ്ഞേനെ !)എഴുതിയ കാര്യം നല്ലതു തന്നെ, പക്ഷെ ഞാന്‍ പറഞ്ഞത്‌ ഇത്രയെ ഉള്ളു- ഇത്‌ എഴുതിയ ആളിന്റെ കണ്ടുപിടിത്തം അല്ലല്ലോ. വര്‍ഷങ്ങളായി പലരും ഉണ്ടാക്കുന്ന ഒരു സാധനത്തിന്റെ ചേരുവകളും ഉണ്ടാക്കുന്നതിനുള്ള ഒരു രീതിയും പറഞ്ഞു എന്നല്ലേ ഉള്ളു. അതിനീ ചന്ദ്രഹാസം ഇളക്കി "യാഹൂനെ മുട്ടുകുത്തിക്കും" എന്നൊക്കെ പറഞ്ഞ്‌ ഇളകിമറിയാന്‍ മാത്രം പ്രശ്നം ഉള്ളതായി തോന്നിയില്ല


പക്ഷെ എനിക്കു മനസ്സിലാകാത്തത്‌ ഇതാണ്‌

(1) എന്തായിരുന്നു എന്റെ "കണ്ടെത്തലുകള്‍"?

(2) എന്തായിരുന്നു എന്റെ "മുന്‍വിധി"?

നന്ദു said...

രാജേഷ്,
യാഹൂ പറഞ്ഞത് :-”ഞങ്ങളുടെ പ്രസ്താവന:
ബ്ലോഗിംഗ് സമൂഹത്തിന്‍റെ വികാരങ്ങളും ബ്ലോഗര്‍മാര്‍ പിന്തുടരുന്ന കീഴ്വഴക്കങ്ങളും യാഹൂ! മാനിക്കുന്നു. പേര് സൂചിപ്പിക്കാതെ ഈ പാചകക്കുറിപ്പുകള്‍ പോസ്റ്റുചെയ്തത് കാരണമുണ്ടായ അസൌകര്യങ്ങളില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.“ എന്നാണ്‍ താങ്കള്‍ വളച്ചൊടിച്കപോലെയല്ല.

നല്‍കുന്ന ഉള്ളടക്കത്തിന് ആവശ്യമായ അവകാശങ്ങളും നിയമപരമായ അധികാരവും വെബ്ദുനിയയ്ക്കാണ് എന്ന സ്പഷ്ടമായ പ്രതിപാദനത്തിന്‍റെ അടിസ്ഥാനത്തില്‍ വെബ്ദുനിയയാണ് യാഹൂ ഇന്ത്യാ ഭാഷാ പോര്‍ട്ടലിലെ ഉള്ളടക്കം നല്‍‌കുന്നത്. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ, ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി, യാഹൂ! ഇന്ത്യാ മലയാളം പോര്‍ട്ടലില്‍ നിന്ന് പാചകക്കുറിപ്പ് മാറ്റിയിട്ടുണ്ട്..

ഇന്റര്‍നെറ്റ് ബ്ലോഗിംഗിന്‍റെ മൂല്യങ്ങള്‍ അംഗീകരിക്കുന്ന കമ്പനി എന്ന നിലയില്‍‍, ബ്ലോഗിംഗ് സമൂഹത്തിന്‍റെ വികാരങ്ങള്‍ യാഹൂ! ഇന്ത്യ വളരെ ഗൌരവതരമായിട്ടാണ് കാണുന്നത്“. എന്നാണ്.

താങ്കള്‍ പറഞ്ഞപോലെ “ചില വെബ് സൈറ്റുകളില്‍ വന്ന ചില പോസ്റ്റുകള്‍ കാരണം മലയാളിക്കു ദുഖമുണ്ടായി” എങ്കില്‍ അതിനു യാഹൂ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ബ്ലോഗു സമൂഹത്തിന്റെ വികാരങ്ങള്‍ അവര്‍ മനസ്സിലാക്കിയിട്ടു തന്നെയാണ്‍ ഇങ്ങനെ ഒരു ഖേദപ്രകടനം അവര്‍ നടത്തിയതു. അതു താങ്കള്‍ക്കു മനസ്സിലായില്ലെങ്കിലും യാഹൂ ഇന്ത്യയ്ക്ക് നന്നായി മനസ്സിലായി.

താങ്കളുടെ കണ്ടെത്തലുകള്‍ :
1) അതു ഞാനൊന്നു കൂടെ എഴുതുന്നതിനെക്കാള്‍ നല്ലതു താങ്കളുടെ പോസ്റ്റ് ഒന്നു കൂടെ വായിച്ചു നോക്കുക.

2) “യാഹൂവിന്‍ മലയാളം വായിക്കാനറിയില്ലല്ലോ?“ അറിയാം എന്നു ഇപ്പോള്‍ മനസ്സിലായില്ലെ?

3) താങ്കളുടെ മുന് വിധി: താങ്കളുടെ പോസ്റ്റിന്റെ ആകെത്തുക അതായത് , ബ്ലോഗ് സമൂഹം മൊത്തത്തില്‍ മണ്ടന്മാരാണ്‍ അതു കൊണ്ടാണ്‍ മണ്ടന്മാരായ ബ്ലൊഗേഴ്സ് ഇത്രയും സമയം ഇതിനു വേണ്ടി ചിലവഴിച്ചത് എന്ന് വ്യംഗ്യസൂചന.

4) “ഇത്‌ എഴുതിയ ആളിന്റെ കണ്ടുപിടിത്തം അല്ലല്ലോ. വര്‍ഷങ്ങളായി പലരും ഉണ്ടാക്കുന്ന ഒരു സാധനത്തിന്റെ ചേരുവകളും ഉണ്ടാക്കുന്നതിനുള്ള ഒരു രീതിയും പറഞ്ഞു എന്നല്ലേ ഉള്ളു“.
ഈ കാര്യത്തിലാണ്‍ എനിക്കുള്ള വിയോജിപ്പ്. പാചക്കുറിപ്പുകള്‍ മൌലികമാണോ അല്ലയോ എന്നതിലല്ല കാര്യം മറിച്ച് യാഹൂ /വെബ്ദുനിയ ചെയ്തത് അതു അപ്പ്ടി കട്ട് & പേസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെയാണ്‍ മഹാ ഭൂരിപക്ഷം വരുന്ന (താങ്കളുടെ കണ്ണില്‍ മണ്ടന്മാരാ‍യ) മലയാളം ബ്ലോഗേഴ്സ് എതിര്ത്തത്. അങ്ങനെ ചെയ്യുമ്പോള്‍ അതു മോഷണം തന്നെയാണ്‍. അല്ലാതെ ആ പാചകത്തിന്റെ ഐഡിയ എടുത്തു അവരുടെതായ രീതിയില്‍ നല്‍കുകയായിരുന്നില്ല. ഈ തെറ്റു മനസ്സിലാക്കിയതു കൊണ്ടാണ്‍ യാഹൂ/വെബ്ദുനിയ ആ പാചകങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്തതു. അതു മൌലികമല്ല അതിനാല്‍ ഞങ്ങള്‍ക്കും ഇത് ഇവിടെ ഇടാം എന്നൊരു തോന്നല്‍ യാഹൂവിനു ഉണ്ടായിരുന്നെങ്കില്‍ (അതു ന്യായമായിരുന്നെങ്കില്‍) അവരതു നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ?

rajesh said...

നന്ദു,

നമുക്കിത്‌ ഇവിടെ വച്ചു നിര്‍ത്താം. താങ്കളുടെയും എന്റെയും സമയം കളയാം എന്നല്ലാതെ വ്യത്യസ്ത ചിന്തകരായ നമ്മള്‍ ഒരുമിക്കും എന്നെനിക്കു തോന്നുന്നില്ല.

ബ്ലോഗ്ഗെര്‍മാര്‍ മണ്ടന്മാര്‍ എന്നു ഒരിടത്തും പറഞ്ഞിട്ടില്ല. താങ്കള്‍ ചെയ്തതുപോലെ അതിനെ അങ്ങനെ വ്യാഖ്യാനിക്കാമായിരിക്കും പക്ഷെ അത്‌ തെറ്റായ വ്യാഖ്യാനം മാത്രമായി അവശേഷിക്കും.

പൊയ്തുംകടവന്‍ said...

ഈ എളിയവന്റെ ഒരു എളിയ സംശയത്തിന് ആരെങ്കിലും മറുപടി തരുമൊ..?
യാഹുവിനെതിരെ നിസാരപ്രശ്നതില്‍...OK oK സമ്മതിചു അതീവ ഗുരുതരമായ പ്രശ്നതില്‍ പ്രതിഷേധം അറിയിചവരൊക്കെ ജെനുവിന്‍ വിന്‍ഡോസ് ആണോ ഉപയൊഗിക്കുന്നത്..?(കൂടുതല്‍ പേരും വിന്‍ഡൊസ് തന്നെയായിരിക്കണമല്ലൊ യൂസുന്നത്)അത് ഗുരുതരമായ കുറ്റമല്ലേ ചേട്ടന്മാരെ..?
തര്‍ക്കുത്തരം പറയുന്നൊ എന്നൊ.? ശരി, ഞനിതൊന്നും കണ്ടിട്ടില്ല.