Thursday, March 1, 2007

"തീയതി എഴുതിയിട്ടില്ലല്ലോ"

ഇന്നുച്ചക്ക്‌ നടന്നതാണ്‌. രണ്ടേകാല്‍ മണി സമയം.ഞാന്‍ ബാങ്കില്‍ എത്തി.മാനേജറും,ലോണ്‍ ഓഫീസറും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ബാക്കി കുറെപ്പേര്‍ അകത്ത്‌ കൂടി നിന്ന് സംസാരിക്കുന്നു. ആകപ്പാടെ ഒരു കൗണ്ടെറില്‍ മാത്രം ഒരു ഉദ്യോഗസ്ത ഉണ്ട്‌. ഒരു വയസ്സായ അമ്മച്ചി അവിടെ ഇരിപ്പുണ്ട്‌.ഞാന്‍ ചെന്ന് ചെക്ക്‌ കൊടുത്തു,പണം കിട്ടാന്‍ വേണ്ടി നില്‍കുമ്പോള്‍ ഈ അമ്മച്ചി എന്റെ അടുത്ത്‌ വന്ന് പെന്‍ഷന്‍ വാങ്ങാനുള്ള ഫോം ഒന്ന് എഴുതിക്കൊടുക്കാമോ എന്ന് ചോദിച്ചു. അവിടെ നില്‍കുന്ന ആര്‍ക്കും അതിനുള്ള സമയമില്ലത്രെ. ഞാന്‍ എഴുതിക്കൊടുത്തു. അമ്മച്ചി അതും കൊണ്ട്‌ കൗണ്ടെരില്‍ എത്തി. ഉടന്‍ ഒരു ശബ്ദം "ഇതില്‍ തീയതി ഇല്ലല്ലോ. പോയി എഴുതിയിട്ടു വരൂ" . അമ്മച്ചി ഉടനെ എന്റെ പുറകേ.( ഞാന്‍ അപ്പൊഴെക്കും വാതില്‍ക്കല്‍ എത്തിയിരുന്നു). വാതില്‍ക്കല്‍ നിന്ന് ഞാന്‍ എഴുതിക്കൊടുത്തു, കാരണം കുറ്റം എന്റേതാണല്ലോ- തീയതി വിട്ടൂ പോയത്‌ !!! തിരിച്ചു ചെന്ന് ആ മഹിളാമണി യോടു ചോദിച്ചപ്പോള്‍ ഉത്തരം റെഡി- "എന്നാപ്പിന്നെ എനിക്കിതിനേ സമയം കാണുകയുള്ളു " എത്ര നേരം വേണം സഹോദരീ 1/3/2007 എന്നെഴുതാന്‍ എന്നു ചോദിച്ചിട്ട്‌ ഞാന്‍ സ്ഥലം വിട്ടു. തടി കേടാകാതെ നോക്കണമല്ലോ !

5 comments:

rajesh said...

എത്ര നേരം വേണം സഹോദരീ 1/3/2007 എന്നെഴുതാന്‍ എന്നു ചോദിച്ചിട്ട്‌ ഞാന്‍ സ്ഥലം വിട്ടു. തടി കേടാകാതെ നോക്കണമല്ലോ !

Santhosh said...

പലപ്പോഴും കഷ്ടം തോന്നും രാജേഷേ... പല അനുഭവങ്ങളുമുണ്ട്. വിഷുവിനും സംക്രാന്തിക്കും നോക്കി നാട്ടില്‍ പോയാല്‍ ഇങ്ങനെ വിഷമവും ദേഷ്യവും വരുന്ന കാര്യങ്ങള്‍ അനവധി കാണും.

എന്നെങ്കിലുമൊക്കെ നന്നാവും!

Kaippally കൈപ്പള്ളി said...

ഞാന്‍ നാട്ടില്‍ പോയാല്‍ airportല്‍ നിന്ന തന്നെ തുടങ്ങും. വഴക്ക്.

ബയാന്‍ said...

ഇഷ്ടായി.. ഇനിയും എഴുതുക...

Unknown said...

rajesh
njaanum palappozhum vijarichittonde itokke anganeya nammade malayalikale onne paranje ariyikkuka anne
u hav done a great job
nikhila