Tuesday, March 18, 2008

മലയാളികള്‍ എന്തെങ്കിലും പഠിക്കാനുണ്ടോ ?

മലയാളികള്‍ ഒന്നും പഠിക്കാനില്ലെന്നും ഗള്‍ഫിലെ അറബികളെക്കാള്‍ എത്രയോ മെച്ചമാണെന്നും ഇങ്ങനെ ഒക്കെ ഇരുന്നാല്‍ മതിയെന്നും,പെറ്റമ്മയ്ക്‌ ഭംഗി വേണ്ടെന്നും ഒക്കെ പല അഭിപ്രായങ്ങളും കേട്ടതുകൊണ്ടാണിത്‌ എഴുതുന്നത്‌.

ഈ situations നമുക്ക്‌ നോക്കാം. (Gulf ല്‍ എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ പക്ഷേ ഇതുവരെക്കേട്ടതില്‍ വച്ച്‌ പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത ഒരു വര്‍ഗ്ഗം ആണെന്ന് തോന്നുന്നു. അതുകൊണ്ട്‌ ഈ പറയുന്നതൊക്കെ വായിച്ചുള്ള അറിവും 8 വര്‍ഷം englandല്‍ ജീവിച്ചതിന്റെ അനുഭവവും വച്ചുള്ള comparison മാത്രമാണ്‌)

(1) നാം ഒരു കടയില്‍ ചെല്ലുന്നു. എന്തെങ്കിലും ഒരു സാധനം അന്വേഷിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒരുത്തനും തിരിഞ്ഞു നോക്കുന്നില്ല. കുറേപ്പേര്‍ കൂടിയിരുന്ന് കഥയും പറഞ്ഞിരിക്കുന്നത്‌ നമുക്ക്‌ കാണാം. ഒരു സഹായം പ്രതീക്ഷിച്ച്‌ നാം അവരെത്തന്നെ നോക്കി നില്‍ക്കുന്നു.

രക്ഷയില്ല. അടുത്തേയ്ക്ക്‌ നടന്ന് മുരടനക്കുന്നു.

"ങൂം, എന്തു വേണം " (ശല്യം എന്ന് ആ മനസില്‍ക്കൂടി പോകുന്നത്‌ നമുക്ക്‌ കാണാം)
" അല്ലാ ഇവിടെ xyz കമ്പനിയുടെ തേയില ഉണ്ടോ?"
(അലക്ഷ്യമായി) ദാ ആ ഷെല്‍ഫില്‍ കാണും.
അവിടെ കാണുന്നില്ല.
ങാ, എന്നാല്‍ കാണൂല്ല.
അതിനു പകരം വേറെ ഏതെങ്കിലും കമ്പനിയുടെ സാധനം കാണുമോ ? അങ്ങോട്ടു പോയി നോക്കിയാല്‍ മതി. (ഇതെന്തൊരു ശല്യം. അവന്‍ അവന്റെ പൈസ ചിലവാക്കാന്‍ എന്റെ കട തന്നെ തിരഞ്ഞെടുത്തു. ഇവനു വേറെ വല്ലടത്തും പൊയ്ക്കൂടായിരുന്നോ?)

"ഹലോ, കാന്‍ ഐ ഹെല്‍പ്‌ യു?
യെസ്‌ പ്ലീസ്‌. ഐ അം ലൂകിംഗ്‌ ഫോര്‍ xyz റ്റീ. ഐ കാണ്ട്‌ ഫൈന്റ്‌ ഇറ്റ്‌ ഓന്‍ ദി ഷെല്‍ഫ്‌.
ഓ ,ഐ അം സോറി. വീ ഡോണ്ട്‌ ഹാവ്‌ ഇറ്റ്‌ ഇന്‍ സ്റ്റോക്‌. വുഡ്‌ യു ലൈക്‌ റ്റൊ ഹാവ്‌ തിസ്‌ വണ്‍ ഫ്രം abc company?
താങ്ക്‌ യു.
താങ്ക്‌ യു ഫോര്‍ കമിംഗ്‌. ഹാവ്‌ എ നൈസ്‌ ഡേ.
യു റ്റൂ.

രംഗം ൨
നമ്മള്‍ ഒരു തുണിക്കടയില്‍ക്കയറുന്നു. കിട്ടിയ ബോണസും ശമ്പളവും ഒക്കെ കീശയ്ക്കു നല്ല ഘനം.

ങൂം എന്തു വേണം.
ഇവള്‍ക്കൊരു സാരി, ഇവന്മാര്‍ക്ക്‌ ഓരോ ഷര്‍ട്ട്‌, പിന്നെ എനിക്ക്‌ അവസാനം എന്തെങ്കിലും. (ഓ, ഇതിനാണോ ഇങ്ങോട്ട്‌ കെട്ടി എടുത്തിരിക്കുന്നെ- എന്നൊരു പുശ്ഛം നിറഞ്ഞ മുഖഭാവം അദ്യത്തിന്‌)
ഇത്രയും മാത്രം വാങ്ങിക്കുന്നവര്‍ക്ക്‌ അദ്യത്തിന്റെ സഹകരണം ഇല്ല.
ഡേയ്‌ ശരവണാ, ഇന്ത അത്തപ്പാടിക്ക്‌ അല്ല സാറിന്‌ എന്താ വേണ്ടതെന്നു വച്ചാല്‍ എടുത്ത്‌ കൊടെടാ.

ഹലോ കാന്‍ ഈ ഹെല്‍പ്‌ യു? യു ലുക്‌ എ ബിറ്റ്‌ ലോസ്റ്റ്‌.
യെസ്‌ പ്ലീസ്‌. (വീണ്ടും അതു മുഴുവന്‍ എഴുതാനോ? വേറെ ജോലി ഒന്നും ഇല്ലെങ്കില്‍ ചെയ്യാമായിരുന്നു !)

രംഗം മൂന്ന്
customer is king നിങ്ങള്‍ ഓരോരുത്തരും ഞങ്ങള്‍ക്ക്‌ വിലപ്പെട്ടവരാണ്‌ , എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ മാനേജരെക്കാണുക എന്നൊക്കെ എഴുതിവച്ചിരിക്കുന്ന ഒരു ബാങ്ക്‌.
നേരത്തെ പറഞ്ഞ ബോണസില്‍ ബാക്കി വല്ലതും ഉള്ളതും കൊണ്ട്‌ തല ഉയര്‍ത്തിപ്പിടിച്ച്‌ നാം ചെല്ലുന്നു. ഇതങ്ങോട്ടിടണം പൈസ ശേഖരിച്ച്‌ ശേഖരിച്ച്‌ ഒരു വലിയ പണക്കാരനാകണം എന്നൊക്കെ നമ്മുടെ മനസ്സില്‍.

ങൂം ?(എല്ലാരും ഇതു തന്നെയാണോ പറയുന്നത്‌?) ങൂം ?

ഒരു നിക്ഷേപിക്കാനുള്ള ഫോം. ദാ അവിടെക്കാണും.
എവിടെ? (ഒരു പത്തുപതിനഞ്ചു മേശയുണ്ടവിടെ. അതിലേത്‌ എന്നു നമ്മുടെ മനോഗതം).
കുറച്ചു കറങ്ങി നടന്നു കഴിയുമ്പോള്‍ ദോ ഇരിക്കുന്നു അവര്‍ ചൂണ്ടിക്കാണിച്ചതിന്റെ നേരേ എതിരേ ഉള്ള സ്ഥലത്ത്‌.
എല്ലാം fill ചെയ്ത്‌ കൊണ്ടു ചെന്നു. ഇതിവിടല്ല. പിന്നെവിടെയാ. ദോണ്ടെ അവിടെ. വീണ്ടും നമ്മുടെ കറങ്ങി നടപ്പ്‌ അവസാനം കണ്ടുപിടിച്ച്‌ വല്ലവിധവും നാം പാടുപെട്ടുണ്ടാക്കിയ പൈസ നാം തുടങ്ങിയനമ്മുടെ അക്കൗണ്ടില്‍ അവരുടെ ഔദാര്യം കാരണം നിക്ഷേപിച്ചിട്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്‌ പാടുന്നു.
മേരാ കേരള്‍ മഹാന്‍.

റ്റോകണ്‍ തേര്‍ട്ടിറ്റൂ റ്റു കൗണ്ടെര്‍ നമ്പര്‍ ഫൈവ്‌ പ്ലീസ്‌
യെസ്‌ സര്‍, ക്യാന്‍ ഈ ഹെല്‍പ്‌ യു?
ഐ വുഡ്‌ ലൈക്‌ റ്റു ഡിപ്പോസിറ്റ്‌ സം മണി പ്ലീസ്‌.
എക്സലെന്റ്‌. വീ വില്‍ ഡൂ താറ്റ്‌ സ്റ്റ്രയിറ്റ്‌ എവേ.
ദെയര്‍ യു ആര്‍. ആള്‍ ഡണ്‍. ഹാവ്‌ എ നൈസ്‌ ഡേ.


ഒന്നു മുഖത്തു നോക്കിക്കൂടേ

ഒന്നു ചിരിച്ചൂടേ

ഞാനും നിങ്ങളെപ്പോലെ ഒരു മലയാളി അല്ലേഒന്നു ചിരിച്ചു എന്നു വച്ച്‌ അല്ലെങ്കില്‍ മര്യാദയ്ക്ക്‌ ഒരു ഉത്തരം പറഞ്ഞു എന്നു വച്ച്‌ എന്ത്‌ നഷ്ടം ഉണ്ടാകാനാ.

നിങ്ങള്‍ വില്‍ക്കാനല്ലേ ഇരിക്കുന്നത്‌? ഞാന്‍ വാങ്ങിയില്ലെങ്കില്‍ (അല്ലെങ്കില്‍ എന്നെ പ്പോലെ കുറേപ്പേര്‍ വാങ്ങിയില്ലെങ്കില്‍) തന്റെ കഞ്ഞികുടി മുട്ടൂല്ലേ? പിന്നെന്തിനീ അഭിനയം? ഇയാള്‍ വാങ്ങണമെന്ന് എനിക്ക്‌ നിര്‍ബന്ധമില്ല എന്നുള്ള മട്ടില്‍ ഒരു ഇരിപ്പ്‌?

അന്വേഷിച്ചു നടക്കുന്നതുകണ്ടാല്‍ "എന്തെങ്കിലും സഹായം വേണോ" എന്നൊരു ചോദ്യം, അതുപോരേ നല്ല customer relationship ഉണ്ടാക്കാന്‍? എന്താ പല്ല് തേഞ്ഞുപോകുമോ ?

ഞാന്‍ കഷ്ടപ്പെട്ട്‌ ജോലി ചെയ്തുണ്ടാക്കുന്ന പൈസ ചിലവാക്കാന്‍ തന്റെ കട തിരഞ്ഞെടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്‌? പിന്നെന്തിനാ താന്‍ ഒരു ദുശ്ശകുനം കണ്ടതുപോലെ എന്നെ നോക്കുന്നത്‌?

ഇനി കുറ്റം മാത്രം പറയരുത്‌ solutions പറയണം എന്നു വാശിപിടിക്കുന്നവര്‍ക്കു വേണ്ടി.

മനുഷ്യരുടെ മുഖത്ത്‌ നോക്കി ചിരിക്കുക- നിങ്ങല്‍ കൊച്ചാകുമെന്ന് പേടിക്കാതിരിക്കുക.

നിങ്ങളുടെ കടയില്‍ നിന്ന് ആയിരക്കണക്ക്‌ രൂപയുടെ സാരിയല്ല വെറുമൊരു തുണ്ട്‌ തുണി മാത്രം വാങ്ങാന്‍ വന്നവനായാലും അവനെ സ്നേഹത്തോടെ സ്വീകരിക്കുക. വേറെ ധാരാളം തുണിക്കടകളുണ്ട്‌ അവിടൊന്നും പോകാതെ നിങ്ങളുടെ കടയില്‍ വന്നതിന്‌ ദൈവത്തോടും അവനോടും നന്ദി മനസ്സിലെങ്കിലും പറയുക.

May I help you എന്തെങ്കിലും സഹായം വേണോ എന്നൊന്ന് ചോദിക്കുക. ചിലപ്പോള്‍ വേണ്ടായിരിക്കും പക്ഷേ ആ ചോദ്യത്തിന്‌ ഒരു effect എന്തായാലും ഉണ്ട്‌.

ഇനി കടയില്ലാത്തവര്‍ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന്‌ ഉത്തരം അടുത്ത പോസ്റ്റില്‍. നിങ്ങളേയൊക്കെ പഠിപ്പിച്ചിട്ടു തന്നെ വേരെ കാര്യം !

37 comments:

rajesh said...

മലയാളികള്‍ ഒന്നും പഠിക്കാനില്ലെന്നും ഗള്‍ഫിലെ അറബികളെക്കാള്‍ എത്രയോ മെച്ചമാണെന്നും ഇങ്ങനെ ഒക്കെ ഇരുന്നാല്‍ മതിയെന്നും,പെറ്റമ്മയ്ക്‌ ഭംഗി വേണ്ടെന്നും ഒക്കെ പല അഭിപ്രായങ്ങളും കേട്ടതുകൊണ്ടാണിത്‌ എഴുതുന്നത്‌.

പാമരന്‍ said...

ഇതോണ്ടൊന്നും എന്നെ പഠിപ്പിക്കാം ന്നു വിചാരിക്കണ്ട മാനേ ഗ്യാനേഷ് കുമാറേ.. ഞാന്‍ നന്നാവൂല്ല :)

rajesh said...

;-)

പപ്പൂസ് said...

അല്ല മാഷേ, നിങ്ങളേതു നാടിനെപ്പറ്റിയാണ് ഈ എഴുതി വച്ചിരിക്കുന്നത്? നിങ്ങള്‍ക്ക് ഇത്രക്ക് കയ്‍പ്പേറിയ അനുഭവങ്ങള്‍ സമ്മാനിച്ച ആ നാട് കേരളത്തില്‍ എവിടെയാണ് എന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്? ഹഹ! ഇങ്ങനെയുള്ളവരില്ലെന്നല്ല. അതേ സമയം, ഇതൊരു ആഗോള മലയാളി പ്രതിഭാസമൊന്നുമല്ല. പ്രായമായ വല്ലവരും നടത്തുന്ന കടയില്‍, അതും അപൂര്‍വ്വം മാത്രമാണ് എനിക്കീ അനുഭവം (അതും എഴുതി വച്ചത്രയും കടുപ്പമൊന്നുമില്ല) ഉണ്ടായിട്ടുള്ളത്. പ്രൈവറ്റ് ബാങ്കുകളിലൊന്നിലും അകത്തു കേറേണ്ട ആവശ്യം പോലുമില്ല ഇന്ന് കാര്യം നടക്കാന്‍.

പിന്നെ, ദോണ്ടെ, അവിടെ എന്ന് ചൂണ്ടിക്കാണിച്ചു തന്നാല്‍, മനസ്സിലായില്ലെങ്കില്‍ എവിടെ എന്നൊരു ചോദ്യം തിരിച്ചുമാവാം.

കടയില്‍ കയറി, തപ്പി, കിട്ടാതെ മുമ്പില്‍ ചെന്ന് കഷ്ടപ്പെട്ട് മുരടനക്കുന്നതിനു പകരം, കേറിച്ചെന്നയുടനെ നമുക്കാവശ്യമുള്ള അന്വേഷണമാവാം.

അദ്യം തന്നെ വേണമെന്നില്ല, ശരവണന്‍ എടുത്തു തന്നാലും സാരി സാരിയാണെന്ന് ഓര്‍ത്താല്‍ അതിലും വല്യ വിഷമമൊന്നുമില്ല. ;-)

സജീവ് കടവനാട് said...

ആദ്യം ചെന്നപ്പോളത്തെ അനുഭവമായിരിക്കില്ല പപ്പൂസേ എഴുതിവെച്ചിരിക്കുന്നത്. പിന്നീട് ചെന്നപ്പോളത്തേതായിരിക്കും. കടക്കാരന്‍ ഇയാളുടെ ആദ്യ രംഗപ്രവേശത്തില്‍ തന്നെ ആളെ അളന്നുകഴീഞ്ഞിട്ടുണ്ടായിരിക്കും. ബ്ലോഗില്‍ തന്നെ ഇയാളുടെ ഇടപെടലൊന്ന് നോക്കൂ. എനിക്കുമാത്രമേ വിവരമുള്ളൂ, മലയാളികളൊക്കെ ചെറ്റകള്‍, ഇയാള്‍ക്ക് ഈ മലയാളം ബ്ലോഗങ്ങ് ഉപേക്ഷിച്ച് വല്ല ഉറുദുവിലും ബ്ലോഗ്യാലെന്താ?
പന്ന മലയാളികളുടെ ഇടയില്‍ ചുറ്റി തിരിയാന്‍.

ശ്രീ said...

വില്‍പ്പനക്കാരന്‍ മാത്രമല്ലല്ലോ മാഷേ... വാങ്ങാന്‍ വരുന്നവരും മര്യാദയോടെ മാത്രം പെരുമാറുന്ന എത്ര സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തില്‍?
:)

മറ്റൊരാള്‍ | GG said...

"Gulf ല്‍ എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ ഇതുവരെക്കേട്ടതില്‍ വച്ച്‌ പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത ഒരു വര്‍ഗ്ഗം ആണെന്ന് തോന്നുന്നു."

8 വര്‍ഷം englandല്‍ ജീവിച്ചതിന്റെ ഗുണമാണ് ഈ പരമവിവരക്കേട് എഴുതാനുള്ള വിവരം തനിയ്ക്ക് കിട്ടിയത്.

സുമുഖന്‍ said...

താങ്കളുടെ ബ്ലോഗ്‌ ടൈറ്റിലില്‍ ഉള്ളതു പോലെ "എന്തേ മലയാളീസ്‌ ഇങ്ങനെ". മലയാളിയെ കുറിച്ച്‌ മലയാളത്തില്‍ തന്നെ മോശമായി ബ്ലോഗുന്ന മലയാളിയെ മലയാളത്തില്‍ മാത്രമേ കാണാന്‍ പറ്റൂ.നമ്മുടെ പ്രൈവറ്റ്‌ ബാങ്കിലൊക്കെ റ്റോക്കണും കൗണ്ടര്‍ സംവിധാനവും ഒക്കെ വന്നിട്ടു നാളു കുറച്ചായി മാഷെ.. വല്ലപ്പോഴും പുറത്തൊക്കെ ഇറങ്ങി നടക്കണം എന്റെ മലയാളിയേ...!!!!

അപ്പു ആദ്യാക്ഷരി said...

നിങ്ങളെവിടുത്തെ കാര്യമാണു മാഷേഈ എഴുതിവച്ചിരിക്കുന്നത്? ഗള്‍ഫില്‍ ജീവിക്കുന്ന മലയാ‍ളികളെക്കുറിച്ചാണോ, അതോ അറബികളെപ്പറ്റിയോ, അതോ രണ്ടുവിഭാഗത്തേയും ഉള്‍പ്പെടുത്തിയോ, ഇതുവരെക്കേട്ടതില്‍ വച്ച്‌ പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത ഒരു വര്‍ഗ്ഗം ആണെന്ന് തോന്നുന്നു എന്നെഴുതിയത്? എന്നാല്‍ അറിവിലേക്കായി പറയുന്നു ഇത് മൊത്തമായും ശരിയല്ല. (ഇംഗ്ലണ്ടീലെ സായിപ്പന്മാരും പൂര്‍ണ്ണ സാക്ഷരരാണെന്നു കേട്ടിടത്തോളവും പരിചയമുള്ളിടത്തോളവും അറിവില്ല). നിങ്ങളീ എഴുതിയിരിക്കുന്ന സംഭവമൊക്കെ ഇവിടെ നിത്യോപയോഗത്തില്‍ ഉള്ളതുതന്നെ. ഗള്‍ഫിലെ കാര്യം വിടാം. നമ്മുടെ കേരളത്തിലും ഈ “മേ ഐ ഹെല്പ് യൂ” ഇപ്പോ മിക്ക സ്ഥലങ്ങളിലും ഉണ്ട്. ടെക്സ്റ്റൈല്‍ ഷോപ്പുകളിലാണെങ്കില്‍ ഹെല്പിനുള്ള ആള്‍ക്കര്‍ ആവശ്യത്തിലധികമാണേന്നു വരെ തോന്നിയിട്ടുണ്ട്.

പിന്നെ, May I help you, thank you, sorry ഒക്കെ പ്പറയാന്‍ ഇനിയും നമ്മള്‍ പഠിക്കേണ്ടീയിരിക്കുന്നു. ഒരു പക്ഷേ നമ്മുടെ രീതികളില്‍ ഇത്തരം ഉപചാരവാക്കുകളുടെ സഹായമില്ലാതെ തന്നെ ഇവ പ്രകടിപ്പിക്കാന്‍ സാധിക്കുന്നതിനാലാവാം. പുഞ്ചിരിയെപ്പറ്റീ പറഞ്ഞതില്‍ യോജിപ്പുണ്ട്.

ഇതൊന്നും കൂടാതെ സായിപ്പിന്റെ നാട്ടില്‍ കാണാത്ത ചില നല്ല കാര്യങ്ങള്‍ നമ്മുടെ കേരളത്തില്‍ ഇപ്പോഴും ഉണ്ടെന്നു പറയാതെ വയ്യ (ഗ്രാമത്തിലെങ്കിലും). ഒരു വീട്ടില്‍ ഒരാള്‍ക്ക് വയ്യാതെ വന്നാല്‍ ഒന്നു ആശുപത്രിയില്‍ എത്തികാന്‍ ഒരു അയല്‍ക്കാരന്‍, അയലത്തുകാര്‍ പരസ്പരമുള്ള സമ്പര്‍ക്കം സ്നേഹം സഹകരണം, ഒരാള്‍ ഒരു അപകടത്തില്‍പ്പെട്ടാല്‍, ഏതുവിധേനെയെങ്കിലും ഒരു ആശുപത്രിയില്‍ എത്തികാനിറങ്ങുന്ന നാട്ടുകാര്‍, ഫോര്‍മാലിറ്റികളില്ലാതെ ഒന്നു പുഞ്ചിരിക്കാന്‍ പറ്റുന്ന ഗ്രാമത്തിലെ സൌഹൃദങ്ങള്‍ ഇതൊക്കെ , കൊതുകും ഈച്ചയും വൃത്തികേടുകളും ബന്ദും ഹര്‍ത്താലും ഒക്കെ നിറഞ്ഞ എന്റെ കേരളനാട്ടിനു സ്വന്തം - ഇല്ല എന്നു വാദിക്കാനും സ്ഥപിക്കാനും ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും. അതുകൊണ്ടാണ് എല്ലാ കുറവുകളോടും കൂടിത്തന്നെ എനിക്കിന്നും എന്റെ നാടിനെ ഇഷ്ടമുള്ളത്.

പ്രിയ said...

ഈ മാന്യത ഉള്ള ടോണി ബ്ലെയരും ജോര്ജ്ജ് ബുഷും തന്നാണേ ഇറാഖ് അടക്കം ഉള്ള പല രാജ്യങ്ങളുടെയും പിച്ചച്ചട്ടിയില് കൈയിട്ട് വാരുന്നത്. അങ്ങ് കൊമ്പത്തെ മാന്യത ഉള്ള ഒരു രാജ്യത്തെ പ്രജകള്ക്കു സ്വന്തം സര്ക്കാരിന്റെ സ്വാര്ത്ഥത നിയന്ത്രിക്കാന് പറ്റുന്നില്ലല്ലോ. അത് കൊണ്ടു അങ്ങ് അമേരിക്കയില് ഇങ്ങനെ ഇംഗ്ലണ്ടില് അങ്ങനെ എന്നൊക്കെ പറയാതെ ഈ ചേട്ടായി എങ്ങനെ പെരുമാറുന്നേ എന്നൊന്ന് പറയ് . കേള്ക്കട്ടെ.

പിന്നെ ബാക്കി എല്ലാരും പറഞ്ഞപോലെ താങ്കളുടെ "പണ്ടു ഞാന് അങ്ങ് ബിലാത്തിയില് ആയിരുന്നപ്പോള് ..." ആറ്റിറ്റൂട് ചെന്ന വഴി കടയില് കാണിച്ചായിരുന്നോ?

Anonymous said...

എട്ട് കൊല്ലം ഇംഗ്ലണ്ടില്ലാരുന്നില്ലേ സര്‍. അവിടെ തന്നേ പോയി കൂട് അതല്ലേ നല്ലത്. സാറിന്റെ ആ പടം ക്ഷ പിടിച്ചു. സര്‍ തന്നെ കൊണ്ട് പോയി ഇട്ടിട്ട് എടുത്ത ഫടമാണോ ? നിന്നൊയൊക്കെ തല മൊട്ടയടിച്ച് പുള്ളി കുത്തി ഇംഗ്ലണ്ടിലേക്ക് നാടു കടത്തണം.

നിന്റെ ഒരു ക്ണാപ്പ് ബ്ലോഗ്ഗ്.

തറവാടി said...

പൊട്ടക്കിണറ്റിലെ തവള

തറവാടി said...

പൊട്ടക്കിണറ്റിലെ തവള

Anonymous said...

നിന്നൊയൊക്കെ തല മൊട്ടയടിച്ച് പുള്ളി കുത്തി ഇംഗ്ലണ്ടിലേക്ക് നാടു കടത്തണം. correct...

rajesh said...

ഇതെന്താ ഇപ്പം അറബികളെയും ഒന്നും പറയാന്‍ വയ്യാണ്ടായോ.

"ഇതു വരെ കേട്ടതു വച്ച്‌ പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത വര്‍ഗ്ഗം ആണെന്നു തോന്നുന്നു." എന്നെഴുതിയാല്‍ അതിനകത്തെവിടെയാണ്‌ അവിടെ ജോലി ചെയ്യുന്ന മലയാളികളെക്കുറിച്ച്‌ പറഞ്ഞതെന്ന് ഒന്നു ചൂണ്ടിക്കാണിച്ചാല്‍ കൊള്ളാം.

ഒന്നു രണ്ട്‌ ബ്ലോഗില്‍ അറബിയുടെ വിവരക്കേടിനെയും, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിനെക്കുറിച്ച്ം വായിച്ചാണ്‌ അവര്‍ ഇങ്ങനെയാണെന്ന് ഞാന്‍ മനസ്സിലാക്കിയത്‌.

മറ്റുള്ളവരുടെ മുഖത്തു തുപ്പുന്ന അറബിയെ (ഏതോ ഒരു സുഹൃത്ത്‌ അങ്ങനെയാണല്ലോ എഴുതിയിരുന്നത്‌) വിവരമില്ലാത്തവന്‍ എന്നേ എനിക്കു വിളിക്കാന്‍ കഴിയൂ.

അഭയാര്‍ത്ഥി said...

താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിതന്നെ. പക്ഷെ, ഈ ഇംഗ്ലീഷ്കാരന്റെ ആത്മാര്‍ഥത വാക്കിലും ചിരിയിലും മാത്രമേഉള്ളു എന്നാണ് 2 വര്‍ഷത്തേ ഇംഗ്ലണ്ട് വാസം എന്നെ പഠിപ്പിച്ചത്. you bloody f****ing Asian എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടാവും sales girls പുഞ്ചിരിക്കുന്നത്.

Anonymous said...

എല്ലാം അങ്ങ് ജനറലൈസ് ചെയ്യാന്‍ വരട്ടെ. ഈ മലയാളീസ്‌ ഒക്കെ സായിപ്പിനെപോലെ toilet പേപ്പര്‍ ഉപയോഗിക്കണം എന്ന് പറയാതെ ചേട്ടാ. എപ്പോഴും ഒരു കപ്പും വെള്ളോം കൂടെ വച്ചാല്‍ നല്ലതാ.

നിങ്ങളുടെ വാക്കുകളില്‍ മറ്റുള്ളവരെ കുറിച്ചുള്ള പുച്ഛം പ്രകടമാകുന്നുന്ട്ട്. അറബി ആയാലും മലയാളി ആയാലും. ഞാനും നിങ്ങള് പറയുന്ന സായിപ്പിന്റെ നാട്ടില്‍ തന്നെയാണേ. എന്തൊരു നല്ല തങ്കപ്പെട്ട സ്വഭാവം അവരുടെ. ഒന്നു വെറുതെ വേറെ പണി നോക്കു ചേട്ടാ.

കടവന്‍ said...

പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത വര്‍ഗ്ഗം ആണെന്നു തോന്നുന്നു." തോന്നലല്ല യാഥാര്‍ഥ്യം മാത്രം.... പതിനാറു വര്‍ഷത്തെ അനിഭവത്തിന്റെ പിന്ബലത്തിലാണെഴുതുന്നത്. ഒരു കാര്യം സത്യം തന്നെ നൂറുക്കു നൂറും അങ്ങനെയാല്ല, എന്നാല്‍ ബഹുഭൂരിപക്ഷവും അങ്ങനെതന്നെയാണ്‌, അല്ലാ എന്ന് ആര്ക്കും എതിറ്ക്കാനാവില്ല. യാഥാര്-ത്യബോധത്തോട്കൂടി(ഈ പ്രയോഗത്തിന്‌ ഞാന്‍ കേള്‍ക്കും) കാര്യങ്ങളെ സമീപിക്കാന്‍ ഭൂരിഭാഗം മലയാളികളൂം ശീലിച്ചിട്ടെല്ലെന്ന് പറയുമ്പോള്‍ കെറുവുച്ചിട്ടൊ ചീത്തപറഞ്ഞിട്ടോകാര്യമില്ല. ഉദ:- തേങ്ങാസംഭരണവില ഇരട്ടിയാകും, വെളീച്ചെണ്ണയിടെ വില നാലിലൊന്നാകുമ്- എന്ന് ആരെങ്കിലും പ്രഖ്യാപിച്ചല്‌ ഇതെങ്ങനെ സാധിക്കുമെന്നാലോചിക്കുന്ന മലയാളികള്‍ കുറവു തന്നെയല്ലെ? മഴപെയ്യുന്നതിനാലാണ്‍ നമ്മുടെ നാട്ടിലെ റോഡ്കളൊക്കെ താറുമാറാകുന്നതെന്ന് പറയുമ്പോള്‍ അതേപോലെ മഴപെയ്യുന്ന വികസിത രാജ്യങ്ങളിലെന്റെ റോഡ് കേടാകാത്തത് എന്നാലോചിക്കാത്തതും ഇത്രകാലമായിട്ടും എന്നാപ്പിന്നെ മഴയത്ത് തകരാത്ത റോഡ് എങ്ങനെയെങ്കിലും കണ്ട്പിടിച്ചിട്ട് തന്നെ കാര്യമെന്ന് റോഡ് വകുപ്പിലോ മറ്റോ ഉള്ള ആളുകള്ക്ക് തോന്നാത്തതുമെന്തെ? റോഡ് മാത്രമല്ല, എന്ത് പ്രശ്നങ്ങളെപ്പറ്റി പറഞ്ഞാലും മലയാളിക്ക്(അതോ ഇന്ത്യ/ഇന്ത്യന്‍ സബ്കോണ്ടീനന്റ് പ്രശ്നമോ/) അതിന്‌ ന്യായീകരണമുണ്ട്...പഴയപാട്ട് പോലെ "കോഴിയെ മോഷ്ട്ടിച്ചതോ../ പൊരിച്ചു തിന്നാനായിരുന്നല്ലൊ അത് മോഷണമോ.." എന്നമട്ടിലാ്‌. കൂടുതലെഴുതാന്‍ നേരമില്ല. മലയാളിയാണെങ്കിലും പ്രസംഗിച്ചു ആരെയെങ്കിലുംനന്നാക്കം എന്നെനിക്ക് വിശ്വാസമില്ല.


പിന്നെ സത്യങ്ങളെഴുതുമ്പോള്‍ മലയാളികളെന്തെ ഇങ്ങനെ ചാടിക്കടിക്കാന്‍ വരുന്നു?

rajesh said...

സായിപ്പന്മാര്‍ മുഴുവന്‍ നല്ലവരല്ല - സമ്മതിച്ചു.

മലയാളികള്‍ മുഴുവന്‍ നല്ലവരല്ല - സമ്മതിക്കുമോ? കള്ളന്മാരും കൊലപാതകികളുമാണെന്നല്ല,മറ്റുള്ളവരോടുള്ള പെരുമാറ്റം, നിയമം മറികടന്നുള്ള ചില കുറുക്കു വഴികളും ,the end justifies the means എന്ന മട്ടിലുള്ള ജീവിത രീതികളുമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

കുറച്ചു സായിപ്പന്മാര്‍ അല്ലെങ്കില്‍ കുറച്ചു അറബികള്‍ നമ്മളെ ഭര്‍സിക്കുമ്പോള്‍ (നമ്മളെ ആരും അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞില്ല, നമ്മുടെ ജീവിതാവശ്യങ്ങള്‍ക്കായി നാം തന്നെ പോയാതാണ്‌) നമുക്ക്‌ ഒട്ടും സഹിക്കുന്നില്ല. നമ്മള്‍ ചാടിവീണ്‌ generalise ചെയ്യുന്നു ഒരു മടിയുമില്ലാതെ "ഇവന്മാര്‍ എല്ലാവരും ഇങ്ങനെ തന്നെ". വല്ലപ്പോഴും എങ്കിലും നമ്മളെ സഹായിക്കുന്ന സായിപ്പും, അറബിയും ഒക്കെ ഇതിനിടയില്‍ മറക്കപ്പെടുന്നു.

അതേ സമയം മലയാളികള്‍ ചിലരെങ്കിലും മോശമായ പെരുമാറ്റം ആണെന്ന് പറഞ്ഞാല്‍ " ഇങ്ങനെ generalise ചെയ്യരുത്‌ സുഹൃത്തേ" മട്ടിലുള്ള കമന്റുകള്‍.

കണ്ണു തുറന്ന് നോക്കണം.

സ്വന്തം നാട്ടില്‍ നമ്മളെ "അങ്ങോട്ടു മാറിനില്ല്" "എനിക്കു തോന്നുമ്പം ഒപ്പിടും"എന്നൊക്കെ പറയുന്നത്‌ സഹിക്കേണ്ട ആവശ്യം ഉണ്ടോ?

RC BOOK തരേണ്ട സമയമായിട്ടും തരാതെ പൈസ കിട്ടാന്‍ വേണ്ടി മാറ്റിവച്ചിരിക്കുന്നു എന്ന് ഒരു ഉളുപ്പുമില്ലാതെ പറയാന്‍ പറ്റുന്നത്‌ എന്തുകൊണ്ട്‌ ?

Q എന്നൊരു അക്ഷരം മലയാള അക്ഷരമാലയില്‍ ഇല്ല എന്നുള്ള ഒരൊറ്റ excuse ഉപയോഗിച്ച്‌ കയ്യൂക്കുള്ളവന്‍ (പൈസ അധികാരം,ആള്‍ബലം എന്തുമാകാം) മുന്നില്‍ കയറുന്നത്‌ തടയാന്‍ നമുക്ക്‌ പറ്റുന്നുണ്ടോ?

ഒരു സ്ഥലത്തിന്റെ ഭംഗി മാത്രം നോക്കിയല്ല നാം അവിടെ താമസിക്കേണ്ടത്‌. (അതും വേണം പക്ഷേ അതുമാത്രം പോര). അവിടുത്തെ ആള്‍ക്കാരുടെ പെരുമാറ്റം ഒരു വലിയ factor ആണെന്നുള്ളതിന്‌ യാതൊരു സംശയവും ഇല്ല.

വേറൊരു രാജ്യത്തില്‍ (രണ്ടാം കിട പൗരന്‍ ആണല്ലോ- visitor) എന്നെ മര്യാദയായിട്ടും racial പ്രശ്നങ്ങളൊന്നും ഇല്ലാതെയും എങ്ങനെ treat ചെയ്തോ അതുപോലെ എന്റെ സ്വന്തം നാട്ടില്‍ treat ചെയ്യണം എന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എന്താ ഒരു പ്രശ്നം?

ഒരു സായിപ്പും എന്നെ കണ്ട്‌ എഴുന്നേറ്റ്‌ നിന്ന് സല്യൂട്ട്‌ ഒന്നും ചെയ്തിട്ടില്ല. പക്ഷേ മനസിലെ വിദ്വേഷം ഒരു ചിരിയില്‍ ഒളിപ്പിച്ചു വച്ചുകൊണ്ടായാലും അയാള്‍ എന്റെ ആവശ്യം നിറവേറ്റിത്തന്നു.

കേരളത്തില്‍ എല്ലാരും എന്നെ സല്യൂട്ട്‌ ചെയ്യണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. എന്നെ ആ കട നടത്തുന്നയാളുടെ സമന്‍ ആയി കാണണം എന്നേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഒന്നു മുഖത്തുനോക്കി ചിരിച്ചാല്‍ എന്താ അങ്ങു കൊച്ചായിപ്പോകുമോ? എന്റടുത്ത്‌ ജാട ഒന്നും കാണിക്കണ്ട കാര്യമില്ല അത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട. (കിനാവേ- ഒരു തവണയേ എന്റടുത്ത്‌ ഇങ്ങനെ കാണിക്കാന്‍ കിട്ടൂ.പറയാനുള്ളത്‌ പറഞ്ഞിട്ട്‌ ഇറങ്ങും അതിനു ശേഷം അവിടെ പോകാറില്ല)

ഒരു പ്രിയ സഹോദരിക്ക്‌ ഞാന്‍ എങ്ങനെയാണ്‌ പെരുമാറുന്നത്‌ എന്നറിയണം. -പറയാം.

ക്ര്സ്ത്യാനി അല്ലാത്തതുകൊണ്ട്‌ മാത്രം എന്നെ പുണ്യവാളന്‍ എന്നു വിളിക്കുന്നില്ല എന്നേ ഉള്ളു അത്രയ്ക്കു നല്ലവനാണ്‌ ഞാന്‍.

എന്റെ ഓഫീസില്‍ വരുന്ന വരെ എല്ലാം ചിരിച്ചുകൊണ്ടേ ഞാന്‍ സ്വീകരിക്കാറുള്ളു.

അവരുടെ പ്രശ്നങ്ങള്‍ സമയം എടുത്തു തന്നെ പറയാന്‍ അനുവദിക്കാറുണ്ട്‌. അതിനു പരിഹാരം പറ്റുമെങ്കില്‍ അപ്പോള്‍ തന്നെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്‌.

അധികം ആരും പിണങ്ങിപ്പോയിട്ടില്ല എന്നണെന്റെ വിശ്വാസം. (എല്ലാരെയും പിണക്കാതിരിക്കാന്‍പറ്റുകയില്ലല്ലോ)

ആള്‍ക്കാര്‍ വന്ന മുറയിലെ കാണാറുള്ളു. പണം പ്രതാപം ഒക്കെ അങ്ങു വാതിലിനു പുറത്ത്‌. Q നിര്‍ബന്ധം.

യാതൊരു വിധത്തിലുള്ള കുറുക്കു വഴികളും എടുക്കാറില്ല, കൂട്ടു നില്‍ക്കാറുമില്ല.

റോഡിലും അതുപോലെ തന്നെ. സ്പീഡ്‌ ലിമിറ്റ്‌ പാലിച്ചേ പോകൂ.അതിന്‌ ഞായറാഴ്ച്ച എന്നോ അവിടെങ്ങും പോലീസുകാരില്ല എന്നോ ,ബാക്കി എല്ലാവരും സ്പീഡ്‌ ലിമിറ്റ്‌ തെറ്റിച്ചാണ്‌ പോകുന്നതെന്നോ ഒന്നും ഇല്ല.

വണ്‍വേ തെറ്റിക്കാറില്ല.
ചുവന്ന സിഗ്നല്‍ കണ്ടാല്‍ നില്‍ക്കും.

ആവശ്യമില്ലാതെ ആരുടെയും പുറകില്‍ ചെന്ന് ചെകിടടപ്പിക്കുന്ന ഹോണ്‍ അടിക്കാറില്ല.(മൊബെയിലില്‍ സംസാരിച്ചുകൊണ്ട്‌ വണ്ടി ഓടിക്കുന്ന വായില്‍നോക്കിയെ ഒഴിച്ച്‌- അവന്റെ പുറകില്‍ ചെന്ന് നീീീട്ട്ടി ഹോണ്‍ അടിക്കും).

Q ആയിട്ടു കിടക്കുന്ന വണ്ടികളുടെ പുറകില്‍ തന്നെ ചെന്നു നില്‍ക്കും. ഇടയ്ക്കു കേറാറില്ല.

ആരെങ്കിലും റോഡിലേയ്ക്ക്‌ ഇറങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ (പ്രത്യേകിച്ചും reverse ചെയ്യാന്‍ പാടുപെടുകയണെങ്കില്‍) നിന്നു കൊടുക്കും.

ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നവരുടെ ഇടയില്‍ക്കൂടി വണ്ടി ഓടിക്കാറില്ല. അവര്‍ ക്രോസ്‌ ചെയ്യുന്നതുവരെ വണ്ടി നിര്‍ത്തിക്കൊടുക്കും (എത്ര നേരം എടുക്കാനാ- maximum 2 മിനിറ്റ്‌- ആ 2 മിനിറ്റില്‍ ചെയ്തു തീര്‍ക്കാനായി എനിക്ക്‌ പ്രത്യേകിച്ച്‌ ഒന്നും ഇല്ല)

ആദ്യമേ പറഞ്ഞല്ലോ- പുണ്യവാളന്‍.

അതുകൊണ്ട്‌ എനിക്ക്‌ ധൈര്യമായിട്ട്‌ കുറ്റം പറയാം. എന്തേ ഈ മലയാളീസ്‌ ഇങ്ങനെ എന്നു ചോദിക്കാം.(സുഹൃത്തേ സുമുഖാ, അത്‌ പണ്ട്‌ ഞാന്‍ കണ്ട ഒരു സിനിമയില്‍ ഇന്നസെന്റ്‌ അടിച്ച ഒരു തമാഷയാണേ- "എന്തേ ഈ മലയാളീസ്‌ ഇങ്ങനേ?" -അതുകണ്ടുകാണാന്‍ വഴിയില്ല എന്നറിയാം)

വേറൊരു രാജ്യത്ത്‌ പോകുന്നത്‌ പൈസയ്ക്കു വേണ്ടിമാത്രമല്ല. അവിടെ നല്ല കാര്യങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അത്‌ സ്വീകരിക്കുകയും കൂടി വേണം. ആകപ്പാടെ നമ്മുടെ കണ്ണില്‍ western culture എന്നു പറഞ്ഞാല്‍ മദ്യപാനവും ,പെണ്ണുപിടിയും,നഗ്നതാപ്രദര്‍ശനവും ആണ്‌. ഇതൊന്നും ഇല്ലാതെ എത്രയോ നല്ല കാര്യങ്ങള്‍ അവിടെ കാണാം പക്ഷേ അതൊന്നും സ്വീകരിക്കാന്‍ വയ്യ, കാരണം ബുദ്ധിമുട്ടണ്ടേ.

ഇനി അടുത്ത തവണ ദിലീപും ഏതെങ്കിലും സൗന്തര്യധാമവും കൂടി ലന്‍ഡനിലെ റോഡിന്റെ നടുക്ക്‌ ചന്തി കുലുക്കി ചാടുമ്പോള്‍ അവരുടെ പുറകിലേയ്ക്കും കൂടീ ഒന്നു നോക്കണം. വരിയായി പോകുന്ന വാഹനങ്ങള്‍, ഫുട്‌ പാത്തില്‍ കൂടി നടക്കുന്ന ആള്‍ക്കാര്‍. ക്രോസ്‌ ചെയ്യാന്‍ വേണ്ടി നിര്‍ത്തി കൊടുക്കുന്ന വാഹനങ്ങള്‍, അവര്‍ക്ക്‌ കൈ ഉയര്‍ത്തിനന്ദി പറഞ്ഞു കൊണ്ട്‌ ക്രോസ്‌ ചെയ്യുന്ന ആള്‍ക്കാര്‍.

ഇതൊക്കെ എന്റെ നാട്ടിലും വരണം എന്നെനിക്കുണ്ട്‌. പക്ഷേ അതിനുമുന്‍പ്‌ നമ്മള്‍ ചെയ്യുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്ന് മനസിലാക്കിയാലല്ലേ ശരി വേറെയാണെന്ന് നാം അറിയുകയുള്ളൂ.

നമ്മള്‍ കാണിക്കുന്നതൊക്കെയാണ്‌ ശരിയെന്നും വിചാരിച്ച്‌ ഇരുന്നാല്‍ എന്തെങ്കിലും change വരുമെന്ന് തോന്നുന്നുണ്ടോ?

പിന്നെ മലയാളികളെക്കുറിച്ച്‌ മലയാളത്തില്‍ അല്ലാതെ ഞാന്‍ ബോസ്നിയയിലെ ആള്‍ക്കാരെക്കുറിച്ച്‌ എഴുതിയിട്ടെന്തുകാര്യം.

test said...

ഉം പറഞ്ഞതില്‍ കുറച്ചു കാര്യം ഉണ്ട്. നല്ലത് മാത്രം സ്വീകരിക്കണം.

rajesh said...

തറവാടീ,

താങ്കള്‍ എന്നെ പൊട്ടക്കിണറ്റിലെ തവള എന്നു വിളിച്ചത്‌ (ഒന്നല്ല, രണ്ടു പ്രാവശ്യം !) ഇന്നാണ്‌ കണ്ടത്‌.

താങ്കളുടെ പോസ്റ്റുകളും അതിലെ കമന്റുകളും എല്ലാം ഒന്നുകൂടി വായിച്ചുനോക്കുന്നത്‌ നല്ലതായിരിക്കും. (സത്യം പറഞ്ഞാല്‍ ഇന്നാണ്‌ ഞാനതൊക്കെ വായിച്ചത്‌.എന്നെ ചീത്ത പറയുന്നവരുടെ ചിന്താഗതി മനസിലാക്കണമല്ലോ).

അതില്‍ പറഞ്ഞിരിക്കുന്നതൊക്കെ തന്നെയല്ലേ ഞാനും പറഞ്ഞത്‌?

(പിന്നെ, എന്നെയല്ല "പൊട്ടക്കിണറ്റിലെ തവള" എന്നു വിളിച്ചതെങ്കില്‍- ദാ sorry പറഞ്ഞിരിക്കുന്നു- മറ്റു പലരെയും പോലെയല്ല- തെറ്റിദ്ധരിച്ച് വല്ലതും പറഞ്ഞാല്‍ ഞാന്‍ sorry പറയാറുണ്ട്‌- and I also mean it ചുമ്മാ ഭംഗി വാക്കായിട്ടല്ല)

അപ്പോ ശരി പിന്നെക്കാണാം.

rajesh said...

അനോണിക്കുട്ടാാ,

പറഞ്ഞ ഉടനെ toilet paper നെ ക്കുറിച്ചാണല്ലോ വായില്‍ വന്നത്‌.


സായിപ്പിന്റെ നാട്ടില്‍ പോയി toilet paper കാരണം കുറച്ച്‌ ബുദ്ധിമുട്ടുന്നുണ്ടായിരിക്കും അല്ലേ. അതിങ്ങനെ മനസ്സില്‍ കിടന്ന് ഞെരിപിരി കൊള്ളുകയായിരിക്കും

തലയ്ക്കകത്തുള്ളതല്ലേ എഴുതുമ്പോള്‍ വരൂ , സാരമില്ല. കുറച്ച്‌ കഴിയുമ്പോള്‍ ശരിയാകുമായിരിക്കും.

പ്രിയ said...

സുഹൃത്തെ , താങ്കള് പറഞ്ഞതു പോലെയൊക്കെ താങ്കള് ചെയ്യുന്നുവെങ്കില് , അതെ, താങ്കള് ഒരു പുണ്യവാളന് തന്നെ. പക്ഷെ ഇത്രയും എഴുതിയ വാചകകസര്ത്തു കണ്ടാല് സത്യായിട്ടും താങ്കള് ഇങ്ങനെ ഒക്കെ ആണെന്ന് തോന്നില്ലട്ടോ. ഇത്രക്കും മാന്യനായ ഒരു വ്യക്തിയുടെ മനസില് നിന്നും കീബോര്ഡില് നിന്നും പ്രതീക്ഷിക്കുന്ന തരം വാചകങ്ങള് അല്ല അതൊന്നും. ഇതൊരു തരം സ്വന്തം കണ്ണിലെ തടി കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരടിനെ കാണുന്ന നയം. അഹം ഭാവം (മലയാളിക്ക് ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും മുഷിഞ്ഞ സ്വഭാവം. രാഷ്ടിയ സാമൂഹ്യ അവബോധത്തിന്റെ കൂടുതല് തന്നെ കാരണം )

ഞാന് പറഞ്ഞുവെന്നെ ഉള്ളൂ. ഞാനും മോശം ഒന്നും അല്ല.
ഐ അം എ മലയാളീ....

പ്രിയ said...

കേരളത്തില് പ്രശ്നങ്ങള് ഇല്ലെന്ന് ഞാന് ഇന്നും പറയുന്നില്ല. പക്ഷെ കൊറേ ഒക്കെ എല്ലാ നാട്ടിലും ഉള്ളതാ. അങ്ങ് ചുമ്മാ പറഞ്ഞതു കൊണ്ടു മാറേണ്ട്താണെന്കില് എന്ന് തൊട്ടു മീഡിയ ഇതൊക്കെ പറയുന്നതാ. എന്നിട്ട് മാറിയോ. ഇല്ല. കൈക്കൂലി കൊടുക്കാതെ ഒന്നും ശരിയാവില്ലാന്നു കരുതി ആദ്യേ അത് അങ്ങ് കൊടുത്തു പലരും ഓക്കേ ആക്കുന്നതല്ലേ ഇതങ്ങനെ ആയി പോവാന് കാരണം?
പിന്നെ വാചകകസര്ത്തു കൊണ്ടൊന്നും ഒന്നും മാറാന് പോകുന്നില്ല. പകരം ചെയ്യാവുന്ന കാര്യങ്ങള് ഉണ്ട്. കടയില് ചെല്ലുന്ന വഴി ഒന്നു വിശാലമായി ചിരിച്ചു നോക്കു. തിരിച്ചു അതെ ചിരി വരുന്നതു കാണാം. ഇങ്ങോട്ട് മസില് പിടിച്ചു മിണ്ടുമ്പോള് ഒന്നു കൂള് കൂള് ആയി സംസാരിച്ചാല് അതും ഓക്കേ. അത് കേരളത്തില് മാത്രമല്ല എവിടെയും വിജയിക്കും.വിജയിച്ചിട്ടുണ്ട്. ചുമ്മാ ടെന്ഷന് ആയി നമ്മുടെ BP കൂട്ടുന്നതിലും ഭേദം അല്ലെ?

തറവാടി said...

രാജേഷേ,

പൊട്ടക്കിണറ്റിലെ തവള എന്നത് ഉദ്ദേശിച്ചത് താങ്കളെത്തന്നയായിരുന്നു.

കിണറ്റിലെ തവളകള്‍ക്ക് വല്ലപ്പോഴും സൂര്യപ്രകാശം കിട്ടാറുണ്ട് അതുകൊണ്ട് തെന്നെ മറ്റൊരു ലോകത്തെക്കുറിച്ച് ഒരു ഊഹമെങ്കിലും കാണും എന്നാല്‍ പൊട്ടക്കിണറിലായാല്‍ അതിനുള്ള സാഹചര്യവുമില്ലാത്തതിനാല്‍ , ഇതുതന്നെ ലോകം എന്നു കരുതും അതാണുദ്ദേശിച്ചതും.

താങ്കളുടെ പല കമന്‍‌റ്റുകള്‍ ആണങ്ങനെ വിളിക്കാന്‍ പ്രചോദനമായതും , രണ്ടു പ്രാവശ്യം അറിയാതെ ആയിപ്പോയതാണ് :(

ഞാന്‍ എഴുതുന്നത് പൂര്‍‌ണ്ണ ബോധത്തോടെയും ബോധ്യത്തോടെയുമായതിനാല്‍ ഒന്നൂടെ വായിക്കേണ്ടതില്ല :)

സൗത്താഫ്രിക്കാന്‍ സാദാ ' സായിപ്പ് ' മുതല്‍ സ്പാനിഷ് സായിപ്പുമായും മുന്തിയ ഇനങ്ങളായ ബ്രിട്ടിഷ് / അമേരിക്കന്‍ തമ്പ്രാക്കളുമായൊക്കെ നല്ലം ഇടപഴകിയിട്ടുള്ളതിനാല്‍ കുറച്ചൊക്കെ അവരുടെ രാഷ്ട്രീയവും തന്ത്രവും ' തരികിടയു' മെല്ലാം അറിയാം , ഇവരുടെ 'പുറം തോട് ' മാത്രമെടുത്ത് പറഞ്ഞ് ഊറ്റം കൊള്ളുന്നതുകണ്ടപ്പോള്‍ എഴുതിയതാണാ അഭിപ്രായം.

എന്തായാലും വിമര്‍‌ശനത്തെ മനസ്സാന്നിദ്ധ്യം വിടാതെ മറുപടി പറയുന്നതിനൊരു :)

അനില്‍ശ്രീ... said...

ഭാഗ്യം .. ലോകത്ത് ഇഗ്ലണ്ട് എന്നൊരു രാജ്യം ഉള്ളത്. അല്ലെങ്കില്‍ ശ്രീമാല്‍ രാജേഷ് എന്തു ചെയ്തേനെ?.. പിന്നെ ഇഗ്ലണ്ട് സ്റ്റൈലില്‍ മുറിക്കാച്ചട്ടയും ഇട്ട് "മലയാലം പരയാന്‍" ബുദ്ധിമുട്ടുന്ന ഒരു സ്റ്റൈല്‍ മന്നന്‍ വന്നിട്ട് മുരടക്കിയാല്‍ ഇയാളോട് സംസാരിക്കാന്‍ ചിലപ്പോള്‍ നാട്ടിന്‍പുറത്തെ ഒരു പലചരക്കു കടയുടമയോ, അല്ലെങ്കില്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നവനോ ഒന്നു മടിച്ചെന്നു വരാം.

മലയാളികളെ പറ്റി പറയണമെങ്കില്‍ സ്വന്തം പൈതൃകം അറിയണം .. ഒരു സുപ്രഭാതത്തില്‍ കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കി ചീത്ത പറയുന്നവനെ "കണ്ടാല്‍ കുളിക്കണം"..


ഇനി രാജേഷിന്റെ പാര്‍ക്കിങ് ചിത്രത്തിനു ഒരു മറുപടി... ഇത് നാട്ടിലെ മാത്രം കാര്യമാണോ?.. റോങ് പാര്‍ക്കിങ് എന്നത് ഒരു ആഗോള പ്രതിഭാസം ആണ്.

ഈ പാര്‍ക്കിങ് കാണൂ..

ലണ്ടന്‍ ആണോ എന്ന് രാജേഷ് തന്നെ നോക്കിയിട്ട് പറഞ്ഞാല്‍ മതി..ഏതായാലും കേരളമല്ല.

ഈ ബ്ലോഗ് കാണൂ..
അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കേരളത്തില്‍ മാത്രം കാനുന്നതാണോ? ഇതില്‍ കാണുന്ന റിപ്പോര്‍ട്ട് ഒന്നും കേരളത്തിലേതല്ല,,, ഇനി മേലില്‍ കേരളത്തിലെ പാര്‍ക്കിങ്ങിനെ കുറിച്ച് മിണ്ടരുത്.. നിങ്ങള്‍ നന്നാവുമോ എന്ന് ഞാനും നോക്കട്ടെ.

അനില്‍ശ്രീ... said...

നിങ്ങള്‍ നന്നാവുമോ എന്ന് ഞാന്‍ ഒരു ഭംഗിക്ക് എഴുതിയതാണെ.. നിങ്ങളെ നന്നാക്കിയിട്ട് എനിക്കൊരു കാര്യവുമില്ല. തന്നെയുമല്ല, താങ്കളെ പറ്റിയുള്ള സ്വയം വിവരണം ഇപ്പൊഴാണ് വായിച്ചത്. ഇനി താങ്കള്‍ നന്നാകാന്‍ ബാക്കിയൊന്നുമില്ല.

അനില്‍ശ്രീ... said...

രാജേഷ്,
അറബികള്‍ മുഴുവന്‍ മുഖത്ത് തുപ്പുന്നവരാണ് എന്ന് ഞാന്‍ അല്ലേ താങ്കളെ പഠിപ്പിച്ചത്? വിവരമില്ലാതെ വായിച്ചാല്‍ ഇതാണ് കുഴപ്പം.

"സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്ത്യാക്കാരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം" എന്നാണ് ഞാന്‍ എഴുതിയ വാചകം. അതില്‍ നിന്നു അറബികളെല്ലാം മുഖത്ത് തുപ്പുന്നവരാണ് എന്ന് മനസ്സിലാക്കിയ നിങ്ങളെ എന്തു പറയാന്‍ ?

ചുമ്മാതല്ല ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും നിങ്ങളോട് ചെയ്തു എന്ന് പറഞ്ഞ്, മലയാളികള്‍ മുഴുവന്‍ ഇങ്ങനെ തന്നെ ആണ് എന്നു നിങ്ങള്‍ പറയുന്നത്.

rajesh said...

അനില്‍ശ്രീ,

നന്ദി. നല്ലൊരു link ആണ്‌ http://shitedrivers.com. ആദ്യമായിട്ടാണ്‌ കാണുന്നത്‌. എന്നെപ്പോലെ വേറെയും ആള്‍ക്കാര്‍ തങ്ങളുടെ നഗരത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ടു വരുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. അയര്‍ലണ്ട്‌ കാരെല്ലാം നല്ലവരാണ്‌ എന്നും പറഞ്ഞ്‌ അവര്‍ അതു മറച്ചു വയ്ക്കുന്നില്ലല്ലോ.

പിന്നെ അവര്‍ ചൂണ്ടിക്കണിച്ച കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാകും എന്താണ്‌ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്‌ എന്ന്- നാം ഒരു തെറ്റായിക്കാണാന്‍ പോലും മടിക്കുന്ന double yellow lineലെ പാര്‍കിംഗ്‌, നടുറോഡില്‍ നിര്‍ത്തിയുള്ള സംസാരം, സൈഡ്‌ റോഡില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ ഉള്ള കേറ്റം , പാര്‍ക്കിംഗ്‌ വരകള്‍ അനുസരിക്കാതെയുള്ള പാര്‍കിംഗ്‌ എന്നിവ. (മുഴുവന്‍ വായിച്ചില്ല- ചിലപ്പോള്‍ വേറെയും കാണുമായിരിക്കും)- നമുക്ക്‌ ഇതൊന്നും ഒരു കുറ്റമേ അല്ലല്ലോ ;-) അപ്പോള്‍പ്പിന്നെ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ ദേഷ്യം വരുന്നത്‌ സ്വാഭാവികം.

ഏക വ്യത്യാസം ആ ബ്ലോഗില്‍ ധാരാളം പേര്‍ തെറ്റ്‌ ചൂണ്ടിക്കാണിക്കന്‍ മുന്നോട്ടു വരുന്നുണ്ട്‌ എന്നുള്ളതാണ്‌ അതേസമയം ഇവിടെയോ --------.?

വീണ്ടും കാണാം.

rajesh said...

പ്രിയ,

നമ്മളെന്തിന്‌ മാധ്യമങ്ങളെ കുറ്റം പറയണം. അവര്‍ പറഞ്ഞു എന്നു വിചാരിച്ച്‌ ആരെങ്കിലും എന്തെങ്കിലും നല്ലത്‌ ചെയ്യുമോ? നമുക്ക്‌ ശരിയാണെന്ന് തോന്നിയാല്‍ അല്ലേ നാം ചെയ്യൂ. ശരിയാണെന്ന് തോന്നിയില്ലെങ്കില്‍ ?

പുണ്യവാളന്മാര്‍ മിണ്ടാതിരുന്നുകൂടാ എന്നു വിചാരിക്കുന്നതുകൊണ്ടാണ്‌ ഞാന്‍ എന്റെ കീബോര്‍ഡില്‍ ഇതുപോലെ എഴുതുന്നത്‌.

താങ്കളുടെ ഒരു വാചകം quote ചെയ്യട്ടേ?

"അഹംഭാവം- മലയാളിക്ക്‌ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുള്ള ഏറ്റവും മുഷിഞ്ഞ സ്വഭാവം" -- അപ്പോള്‍ ഇതെങ്ങനെയാ--എല്ലാ മലയാളികളും ഇതില്‍ വരുമോ അതോ ചിലര്‍ മാത്രമേ ഉള്ളോ?

വായിക്കുക വരിക്കാരാകുക

rajesh said...

അനില്‍ശ്രീ,-2

"അറബികള്‍ മുഴുവന്‍ മുഖത്ത്‌ തുപ്പുന്നവരാണെന്ന് ഞാന്‍ അല്ലേ താങ്കളെ പഠിപ്പിച്ചത്‌?" -ആണോ? ഓര്‍മയില്ല. ഒരുപാടു വാചക്കസര്‍ത്തുകള്‍ കണ്ടതല്ലെ.
ആണെങ്കിലും അത്‌ ഇങ്ങനെ public ആയി ഏറ്റുപറയണോ? അറബി അറിഞ്ഞാലോ?

വളരെ specific ആയിട്ട്‌ ഒരു പുതിയ തലമുറയിലെ ചിലരെ മാത്രം അനില്‍ശ്രീ കുറ്റം പറഞ്ഞപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. "" സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്‍ഡ്യാക്കരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണിവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം"" എന്നു പറഞ്ഞപ്പോള്‍ അത്‌ 2ആം നമ്പര്‍ ബസിലെ വലത്തുവശത്ത്‌ പുറകിലിരിക്കുന്ന ഒരൊറ്റ കുട്ടിയെക്കുറിച്ചാണെന്ന് എനിക്ക്‌ മനസ്സിലായില്ലായിരുന്നു. (വിവരമില്ലാതെയാണ്‌ വായിച്ചതെന്ന് താങ്കള്‍ തന്നെ തീരുമാനിച്ചതുകൊണ്ട്‌ ഞാന്‍ വേറെ കാരണം കണ്ടുപിടിക്കേണ്ടി വന്നില്ല ഇല്ലെങ്കില്‍ പാടുപെട്ടുപോയേനേ)

അതിനു കൂട്ടുനില്‍ക്കുന്നവരെയും (അതായത്‌ അതിനെതിരെ "ഇതു തെറ്റാണ്‌ .അങ്ങനെ ചെയ്യാന്‍ പാടില്ല" എന്നു പറയാത്ത പഴയ തലമുറയെയും) തെറ്റുകാരായി ഞാന്‍ ചിത്രീകരിച്ചു അതിനു മാപ്പ്‌.

അങ്ങനെയല്ലാത്ത നല്ല അറബികളാണോ ഭൂരിപക്ഷം? അപ്പോള്‍പ്പിന്നെ "അറബിയുടെ ആട്ടും തുപ്പും ഏറ്റു കഴിയേണ്ടിവരുന്ന ഒരു പാവം പ്രവാസി" എന്നൊക്കെയുള്ള വാചകങ്ങള്‍ ജനം ചുമ്മാ അടിക്കുന്നതാണല്ലേ?

ശ്ശെടാ, ഇനി അതും ഞാന്‍ തെറ്റിദ്ധരിച്ചോ?

അനില്‍ശ്രീ... said...

രാജേഷ്,,,

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ്. പക്ഷേ എല്ലാ മലയാളികളും നിങ്ങള്‍ പറയുന്ന തരക്കാരാണ് എന്നു മാത്രം പറയാതിരുന്നാല്‍ മതി... അതു പോലെ ഇതെല്ലാം കേരളത്തിലേ നടക്കുന്നുള്ളു എന്നും പറയരുത്.. അധ്യാപകനും പോലീസും ചട്ടം പഠിപ്പിക്കുന്ന വ്യത്യാസം ഓര്‍ത്താല്‍ മതി. ഒരു അധ്യാപകനേ പോലെ പറയാന്‍ ശ്രമിക്കൂ.. അപ്പോള്‍ ശരിയാകും. അല്ലാതെ ഒരു പോലീസ്‌കാരന്‍ (ഇംഗ്ലണ്ടിലെ അല്ല) ലണ്ടനില്‍ പോയിരുന്ന് മലയാളികളെ നന്നാക്കാന്‍ നോക്കുന്ന പോലെ പറഞ്ഞാല്‍ "മലയാളികള്‍" എങ്ങനെ ശരിയാകാനാ?

പിന്നെ ഞാനും കുറെ ഒക്കെ നിങ്ങള്‍ പറഞ്ഞ പോലെ ഒക്കെ ചെയ്യാറുണ്ട്.

വണ്‍വേ തെറ്റിക്കാറില്ല. (fine +200 Dhms)

ചുവന്ന സിഗ്നല്‍ കണ്ടാല്‍ നില്‍ക്കും. (Dhms 800)

ആവശ്യമില്ലാതെ ആരുടെയും പുറകില്‍ ചെന്ന് ചെകിടടപ്പിക്കുന്ന ഹോണ്‍ അടിക്കാറില്ല. (ചിലര്‍ അടിച്ചാലെ നന്നാകൂ..ഹോണ്‍ )

Q ആയിട്ടു കിടക്കുന്ന വണ്ടികളുടെ പുറകില്‍ തന്നെ ചെന്നു നില്‍ക്കും. ഇടയ്ക്കു കേറാറില്ല.
(ലെയിന്‍ തെറ്റി ചെന്നാല്‍ പിന്നെ വേറെ മാര്‍ഗ്ഗം ഇല്ലല്ലോ )

ആരെങ്കിലും റോഡിലേയ്ക്ക്‌ ഇറങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ (പ്രത്യേകിച്ചും reverse ചെയ്യാന്‍ പാടുപെടുകയണെങ്കില്‍) നിന്നു കൊടുക്കും.

ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നവരുടെ ഇടയില്‍ക്കൂടി വണ്ടി ഓടിക്കാറില്ല. അവര്‍ ക്രോസ്‌ ചെയ്യുന്നതുവരെ വണ്ടി നിര്‍ത്തിക്കൊടുക്കും.

സ്പീഡ്‌ ലിമിറ്റ്‌ പാലിച്ചേ പോകൂ.(അത് മാത്രം പലപ്പോഴും പറ്റാറില്ല.. കാമറ ഇല്ലാത്ത റോഡില്‍ പലപ്പോഴും സ്പീഡ് ലിമിറ്റ് ക്രോസ് ചെയ്യാറുണ്ട്. എന്നു കരുതി 200-220 കി.മി സ്പീഡില്‍ പോകും എന്നല്ല. )

ഒന്നു കൂടി.. ഒരിക്കലും നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടുത്തും, ഫയര്‍ ഹൈഡ്രന്റിന്റെ അടുത്തും പാര്‍ക്കും ചെയ്യില്ല. (ഭയങ്കര ഫൈന്‍ ആണ്. വണ്ടി ചിലപ്പോള്‍ പൊക്കി കൊണ്ടു പോകും)

അനില്‍ശ്രീ... said...

ഇംഗ്ലണ്ടില്‍ ഉള്ള പോലെ നാലും നാലും എട്ട്+പത്ത് = ആകെ പതിനെട്ട് മലയാളികള്‍ അല്ല ഗള്‍ഫില്‍ ഉള്ളത്. ഇവിടെ മാസം ഏഴായിരം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്ന മലയാളികള്‍ ഉണ്ട്. അവരുടെ കണക്ക് കൂട്ടുക വലിയ ബുദ്ധിമുട്ടാകും. അപ്പോള്‍ അതില്‍ പല തരക്കാര്‍ കാണും. അറബിയുടെ ആട്ടും തുപ്പും സഹിക്കുന്നവരും അതില്‍ കാണും. കാരണം അറബി വീട്ടില്‍ ജോലി ചെയ്യുന്ന ധാരാളം മലയാളികള്‍ ഉണ്ട്. എല്ലാ അറബികളും നല്ലവരാണെന്ന് ആര്‍ക്കാ പറയാനാവുക? എല്ലാ ഇംഗ്ലീഷുകാരും മാന്യന്മാര്‍ ആണെന്ന് രാജേഷിന് സങ്കല്പ്പി‍ക്കാമോ ? ആദ്യമായി കാടടച്ച് വെടി വെയ്ക്കുന്ന ഈ പരിപാടി അങ്ങ് നിര്‍ത്തുക.

rajesh said...

അനില്‍ശ്രീ,-3

പലപ്പോഴും അദ്ധ്യാപകരെക്കാള്‍ പേടി പോലീസുകാരെയാണല്ലോ, പ്രത്യേകിച്ചും ലണ്ടനിലെ അല്ലാത്ത പോലീസിനെ ;-)


താങ്കളും നല്ല രീതിയില്‍ ഓടിക്കുന്നെന്നറിഞ്ഞതില്‍ സന്തോഷം.പക്ഷേ പൈസ പോകുമല്ലോ എന്നുള്ള ഒരു മനോവിഷമം ഉണ്ടോ എന്നൊരു സംശയം ;-)

ഞാന്‍ കഴിഞ്ഞ ആറേഴുവര്‍ഷമായി ഓടിക്കുന്ന് സ്ഥലത്ത്‌ യാതൊരു വിധത്തിലുള്ള ഫൈനുമില്ല. എന്തും കാണിക്കാം. അങ്ങനെയുള്ളിടത്ത്‌ ഇതുപോലെ ഓടിക്കണം. അവധിക്കു വരുമ്പോള്‍ കാറോടിക്കുന്ന ഡ്രൈവറുടെ അടുത്ത്‌ അങ്ങനെ ഓടിക്കാന്‍ പറയണം. അങ്ങനെ ലക്ഷക്കണക്കിനുള്ള പ്രവാസികള്‍ ഇവിടെ പറയാന്‍ തുടങ്ങിയാല്‍ കുറച്ചുപേരെങ്കിലും അതു മനസിലാക്കി നേരേ ചൊവ്വേ ഓടിക്കാന്‍ തുടങ്ങൂല്ലേ?

ഇപ്പോള്‍ പലപ്പഴും ഞാന്‍ കേട്ടിട്ടുള്ളത്‌ (വല്ലവരെയും എയര്‍പോര്‍ട്ടില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോള്‍) -"ഓ, ഞങ്ങള്‍ അവിടെ 100ലും 120ലും ഒക്കെയാ പോകുന്നേ. എന്തൊരു പോക്കാ" എന്നാണ്‌. ഇതു കേള്‍ക്കുന്ന റ്റാക്സിഡ്രൈവര്‍ അപ്പം ചവിട്ടും നാണം കെടാതിരിക്കാന്‍.

ഒരു വര്‍ഷം 3650 അപകട മരണങ്ങള്‍ എന്നുള്ളതില്‍ ചിലതെങ്കിലും എയര്‍പോര്‍ടിലേയ്ക്കുള്ള വരവിലും തിരിച്ചുള്ള യാത്രയിലും ആണെന്നുള്ള ദുഖസത്യം നാം മറക്കാന്‍ പാടില്ല.

പൊതുവേ ഉള്ള ആക്രാന്തവും നിയമം അനുസരിക്കാനുള്ള മടിയും റോഡിലേക്കിറങ്ങുമ്പോള്‍ എങ്ങനെ അപകടം കൂടാതിരിക്കും?

നിയമപാലകര്‍ക്ക്‌ നിയമം അറിഞ്ഞുകൂട, നാട്ടുക്കര്‍ അനുസരിക്കുകയുമില്ല.

നാട്‌ കുട്ടിച്ചോറാകാന്‍ ഇനി എന്താ വേണ്ടത്‌?

rajesh said...

തറവാടി,

എന്നെത്തന്നെയാണ്‌ "പൊട്ടക്കിണറ്റിലെ തവള" എന്ന് വിളിച്ചതെങ്കില്‍ OK, ഞാന്‍ ആ സോറി തിരിച്ചെടുക്കുന്നു.

ഇനിയിപ്പം പറയാമല്ലോ.

I am used to dealing with a lot of nonsense and immature behaviour on a daily basis അതുകൊണ്ട്‌ മനസ്സാന്നിദ്ധ്യം അങ്ങനെ ഇങ്ങനെ ഒന്നും പോകാറില്ല.

പൊട്ടക്കിണറ്റിലെ തവള എന്നുള്ള പ്രയോഗം എന്റെ പരിമിതമായ അറിവില്‍ ഒരു narrow vision, narrow experience,limited exposure to another way of life എന്നിവയെ ആണ്‌ സൂചിപ്പിക്കുന്നത്‌. അതായത്‌ സ്വന്തം ചുറ്റുവട്ടത്തിലുള്ളതിനെക്കുറിച്ച്‌ മാത്രം എന്തെങ്കിലും അറിയാം (അല്ലെങ്കില്‍ അറിയാം എന്നു വിചാരിക്കുന്നു). പൊട്ടക്കിണര്‍ എന്നു പറഞ്ഞാല്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കിണര്‍. അവിടെ വെളിച്ചം ഇല്ല എന്നല്ല. ഉള്ള വെളിച്ചം കാണാന്‍ കൂട്ടാക്കാതിരിക്കുന്നതും, കണ്ണടച്ച്‌ ഇരുട്ടാക്കുന്നതും ഒക്കെ ഒരേ ഫലം ചെയ്യും.

ഞാന്‍ കേരളത്തിലിരുന്ന് ഗള്‍ഫിനെയും ,ഇംഗ്ലണ്ടിനെയും അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തിനെക്കുറിച്ച്‌ ഒരു തവണ പോകുക പോലും ചെയ്യാതെ എതോ third rate സിനിമയില്‍ക്കണ്ട വിവരം വച്ചുകൊണ്ട്ഘോരഘോരം പുളുത്തുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും പൊട്ടക്കിണറ്റിലെ തവള തന്നെ.

പക്ഷേ സഹോദരാ, ഞാന്‍ സായിപ്പിന്റെ നാട്ടില്‍ സായിപ്പുമായി ഇടപഴകിയിട്ട്‌ തിരിച്ച്‌ എന്റെ നാട്ടില്‍ വന്നിട്ടാണ്‌ ഈ എഴുതുന്നത്‌. താങ്കളോ ? 12 കൊല്ലമായി ദുബായില്‍ ജോലി നോക്കി, അവിടുത്തെ വ്യത്യസ്ഥസാഹചര്യത്തില്‍ ജോലി ചെയ്യുന്ന ചില സായിപ്പന്മാരെക്കണ്ടിട്ടും.(ഇംഗ്ലണ്ടിലെയോ അമേരിക്കയിലെയോ പോലെയല്ലല്ലോ ഗള്‍ഫിലെ സാഹചര്യവും പെരുമാറ്റ രീതികളും)

ഇതിലാരാ യഥാര്‍ത്ത പൊട്ടക്കിണര്‍വാസി?

ദുബായില്‍ വരുന്ന സായിപ്പന്മാര്‍ ദുബായിലെ ആള്‍ക്കാരോട്‌ പെരുമാറേണ്ടതെങ്ങനെയോ അങ്ങനെ പെരുമാറും. അപ്പോള്‍ "ഞാനും സായിപ്പിനെക്കണ്ടിട്ടുണ്ടേ" എന്നു പറഞ്ഞിട്ടെന്തു കാര്യം?

ഇവിടാണ്‌ നമ്മള്‍ തമ്മിലുള്ള വ്യത്യാസം

കേരളത്തില്‍ ഇപ്പ്പ്പോള്‍ ധാരാളം സായിപ്പന്മാരുണ്ട്‌. അവരും ഇവിടെ വന്ന് തള്ളിക്കേറാനും ,ക്യൂ നില്‍ക്കാതിരിക്കാനും തോന്നിയ മട്ടില്‍ വണ്ടിയോടിക്കാനും പഠിച്ചു. അവരെക്കണ്ടിട്ട്‌ " ഡേയ്‌. ഇവന്മാരും നമ്മളെപ്പോലെ തന്നെ " എന്നു പറയുന്നതില്‍ എന്തര്‍ഥം?

സ്മയിലിക്കു നന്ദി.

Anonymous said...

yenthina evidoky pone nammaly bharikanore nokiyapory pinne nammalengane mooshamaakum . njan cheethayannu paranjal nigal cheethayannu njan paraum

jasim said...

Ningalude intention njan angeekarikkunnu....idine kalum nalareediyilanu arabikal.perumarunnadu......