Thursday, March 29, 2007

അശാന്തനെ വെരുതെ വിടൂ

കമന്റിടാന്‍ സമ്മതിക്കൂല്ല ,അപ്പൊപ്പിന്നെ പോസ്റ്റ്‌ ആക്കിയേക്കാം എന്നു കരുതി !!!

ഞാന്‍ എന്റെ പത്രത്തില്‍ വാര്‍ത്ത്‌ എഴുതി ഇന്നേവരെ ആരെയും പൊക്കിക്കൊണ്ടു നടക്കുകയോ ആരാധനാ പാത്രമാക്കുകയോ ചെയ്തിട്ടില്ല, എന്തെന്നാല്‍ എനിക്ക്‌ പത്രമില്ല. അപ്പൊപ്പിന്നെ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്‌ പാവം അശാന്തന്മ്മര്‍ക്ക്‌ തലക്കനം കൊടുക്കുകയും അതു കഴിഞ്ഞ്‌ "അമ്പോ എന്തൊരു തലക്കനം" എന്നു പറയുകയും ചെയ്യുന്നത്‌ നിങ്ങള്‍ പത്രക്കാരു തന്നെയല്ലേ????പണ്ട്‌ മൊഹീന്ദര്‍ അമര്‍നാഥ്‌ പറഞ്ഞതുപോലെ--when we win ,I am a hero. When we lose, I am a Leper ! അത്രയല്ലേ ഉള്ളൂ, B ?

Thursday, March 8, 2007

അപ്പോള്‍ നമ്മള്‍ "ജയിച്ചു" അല്ലേ?

എത്രയോ വര്‍ഷങ്ങളായി ഉണ്ടാക്കുന്ന അവിയലിന്റെയും രസത്തിന്റെയും ചേരുവകള്‍ ഒരാള്‍ വെബ്‌സൈറ്റില്‍ ഇടുന്നു. - അവര്‍ക്ക്‌ കോപ്പിറൈറ്റ്‌ കിട്ടുമോ? ആദ്യമായിട്ട്‌ നമ്മള്‍ കണ്ടു എന്നു വച്ച്‌ അതൊരു പുതിയ കണ്ടുപിടുത്തം ആവുമോ?ഇനി അവിയലില്‍ മലക്കറിക്കുപകരം ചിക്കെനും മട്ടനും ചേര്‍ത്ത്‌ ഉണ്ടാക്കാന്‍ പറ്റുമോ. അവിയല്‍ എല്ലവരും ഒരു പോലല്ലേ ഉണ്ടാക്കുന്നത്‌? കോപ്പിരൈറ്റ്‌ പ്രശ്നം വന്നെങ്കിലോ എന്നു വിചാരിച്ച്‌ "ആദ്യം മലക്കറി കഴുകണം അരിയണം" എന്നൊക്കെ ഉള്ളത്‌ " അവിയല്‍ ഉണ്ടാക്കിയതിനു ശേഷം മലക്കറി നല്ലപോലെ കഴുകണം" എന്നെഴുതാന്‍ പറ്റുമോ ?വിവാദമായ ആദ്യ പോസ്റ്റില്‍ കാണുന്ന വിഭവത്തിന്റെ പടം വരച്ചതാണോ? അതുപോലെ പടം ഉള്ള എത്രയൊ പുസ്തകത്താളുകള്‍ അല്‍പം ചികഞ്ഞാല്‍ നമുക്കു കിട്ടൂകയില്ലേ? അതില്‍ നിന്നു സ്കാന്‍ ചെയ്തിട്ടാല്‍ അതു കുറ്റമല്ലേ? (ഇതങ്ങനെ ചെയ്തതാണെന്ന് ഇതിനര്‍ഥമില്ല)

Monday, March 5, 2007

മാപ്പു പറഞ്ഞില്ലെങ്കില്‍ വെച്ചേക്കില്ല

അപ്പോ yahoo മാപ്പ്പ്പ്‌ പറഞ്ഞില്ലെങ്കില്‍ ഈ മലയാള ബ്ലോഗ്ഗെര്‍സ്‌ എല്ലാം കൂടെ എന്നാ ചെയ്യുമെന്നാ ? ബ്ലോഗ്ഗിംഗ്‌ വേണ്ടെന്നു വെക്കുമോ?

പിന്നെ എല്ലാവരും മലയാളത്തില്‍ വച്ചു കാച്ചുന്നതു കൊണ്ട്‌ വലിയ കുഴപ്പമില്ല; യാഹൂവിന്‌ മലയാളം വായിക്കാന്‍ അറിഞ്ഞൂടല്ലോ ;-)

എന്തു സമയം ആണു ഈ പാഴ്‌വേലക്കു കളഞ്ഞത്‌ എന്നാലോചിച്ചു നോക്കൂ എല്ലാവരും കൂടി. ഇതു തന്നെ ആണ്‌ ബെര്‍ലി തോമസും പറഞ്ഞതെന്നെനിക്കു തോന്നുന്നു- ഇത്രയും powerful ആയ ഒരു മാധ്യമത്തെ ചുമ്മാ ഇങ്ങനെ waste ആക്കുന്നതിനെക്കുറിച്ച്‌.(ചിലപ്പോ അല്ലായിരിക്കാം, ഞാന്‍ അയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലല്ലോ;-)

Thursday, March 1, 2007

"തീയതി എഴുതിയിട്ടില്ലല്ലോ"

ഇന്നുച്ചക്ക്‌ നടന്നതാണ്‌. രണ്ടേകാല്‍ മണി സമയം.ഞാന്‍ ബാങ്കില്‍ എത്തി.മാനേജറും,ലോണ്‍ ഓഫീസറും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ബാക്കി കുറെപ്പേര്‍ അകത്ത്‌ കൂടി നിന്ന് സംസാരിക്കുന്നു. ആകപ്പാടെ ഒരു കൗണ്ടെറില്‍ മാത്രം ഒരു ഉദ്യോഗസ്ത ഉണ്ട്‌. ഒരു വയസ്സായ അമ്മച്ചി അവിടെ ഇരിപ്പുണ്ട്‌.ഞാന്‍ ചെന്ന് ചെക്ക്‌ കൊടുത്തു,പണം കിട്ടാന്‍ വേണ്ടി നില്‍കുമ്പോള്‍ ഈ അമ്മച്ചി എന്റെ അടുത്ത്‌ വന്ന് പെന്‍ഷന്‍ വാങ്ങാനുള്ള ഫോം ഒന്ന് എഴുതിക്കൊടുക്കാമോ എന്ന് ചോദിച്ചു. അവിടെ നില്‍കുന്ന ആര്‍ക്കും അതിനുള്ള സമയമില്ലത്രെ. ഞാന്‍ എഴുതിക്കൊടുത്തു. അമ്മച്ചി അതും കൊണ്ട്‌ കൗണ്ടെരില്‍ എത്തി. ഉടന്‍ ഒരു ശബ്ദം "ഇതില്‍ തീയതി ഇല്ലല്ലോ. പോയി എഴുതിയിട്ടു വരൂ" . അമ്മച്ചി ഉടനെ എന്റെ പുറകേ.( ഞാന്‍ അപ്പൊഴെക്കും വാതില്‍ക്കല്‍ എത്തിയിരുന്നു). വാതില്‍ക്കല്‍ നിന്ന് ഞാന്‍ എഴുതിക്കൊടുത്തു, കാരണം കുറ്റം എന്റേതാണല്ലോ- തീയതി വിട്ടൂ പോയത്‌ !!! തിരിച്ചു ചെന്ന് ആ മഹിളാമണി യോടു ചോദിച്ചപ്പോള്‍ ഉത്തരം റെഡി- "എന്നാപ്പിന്നെ എനിക്കിതിനേ സമയം കാണുകയുള്ളു " എത്ര നേരം വേണം സഹോദരീ 1/3/2007 എന്നെഴുതാന്‍ എന്നു ചോദിച്ചിട്ട്‌ ഞാന്‍ സ്ഥലം വിട്ടു. തടി കേടാകാതെ നോക്കണമല്ലോ !