Monday, June 18, 2007

എന്തു കുന്തമാണീ "കൂട്ടായ്മ"???

ഒരേ അഭിപ്രായമുള്ള ചിലര്‍ ഒരുമിച്ചിരുന്ന് അന്യോന്യം "പുറം ചൊറിഞ്ഞു"കൊടുക്കുന്നതോ?

എന്തെങ്കിലും എതിരഭിപ്രായമോ ,"മൂത്തവര്‍"ക്കിഷ്ടപ്പെടത്തതോ ആയ കമന്റിടുന്നവരെ ഒറ്റക്കെട്ടായി നിന്ന് ഒതുക്കുന്നതോ?

ആര്‍ക്കും എന്തും എഴുതിപ്പിടിപ്പികാവുന്ന ഒന്നാണ്‌ ഈ ബ്ലോഗ്‌ എന്ന സാധനം എന്നിരിക്കെ അതു വായിക്കാനും, വായിക്കാതിരിക്കാനും ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ കമന്റാനുള്ള സ്വാതന്ത്ര്യവും ഉണ്ട്‌.

കമന്റ്‌ എഴുതുമ്പോല്‍ ചിലര്‍ സ്വന്തം പേരില്‍ ഇറ്റും ചിലര്‍ അനോനി ആയി ഇടും.അതിലിത്ര പറയാനും "നട്ടെല്ലുണ്ടെങ്കില്‍ നേരെ പറയെട" എന്ന് വിളിച്ചുകൂവാനും എന്തിരിക്കുന്നു?

ചുരുക്കം ചിലരൊഴിച്ച്‌ എത്ര പേരുണ്ട്‌ സ്വന്തം പേരില്‍ ബ്ലോഗ്‌ ചെയ്യുന്നത്‌? അതുപോലെയല്ലെ ഉള്ളു ഇതും? അവരുടെ അടുത്ത്‌ നമ്മളാരും തന്നെ "നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതെടാ " എന്നു പറ്യുന്നില്ലല്ലോ?

12 comments:

rajesh said...

ചുരുക്കം ചിലരൊഴിച്ച്‌ എത്ര പേരുണ്ട്‌ സ്വന്തം പേരില്‍ ബ്ലോഗ്‌ ചെയ്യുന്നത്‌? അതുപോലെയല്ലെ ഉള്ളു ഇതും? അവരുടെ അടുത്ത്‌ നമ്മളാരും തന്നെ "നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതെടാ " എന്നു പറ്യുന്നില്ലല്ലോ?

കുട്ടു | Kuttu said...

നല്ല ചിന്ത രാജേഷ്.

അനോനി വേണ്ടെന്നുള്ളവര്‍ക്ക് അത് ഡീസേബ്ബീള്‍ ചെയ്യാവുന്നതേയുള്ളൂ...

ഇനി കംമന്റേ വേണ്ടേന്നുള്ളവര്‍ക്ക് അതുമാകാം...

Unknown said...

നന്നായി പറഞ്ഞു രാജേഷ് .... !എന്നാലും അല്പം കടുപ്പം കുറയ്ക്കാമായിരുന്നു ! ബൂലോഗത്ത് ഇപ്പോള്‍ സമവായത്തിന്റെയും,സമാധാനത്തിന്റെയും ഒരന്തരീക്ഷം തിരിച്ചു വരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും !!

Haree said...

അനോണിയായോ, ഡമ്മി പ്രൊഫൈലുപയോഗിച്ചോ കാര്യമാത്ര പ്രസക്തമായ കമന്റിടുമ്പോള്‍ ആരും പ്രശ്നമുണ്ടാക്കാറില്ലല്ലോ? അനോണിയായി വന്ന് അസഭ്യം പറയുമ്പോഴും, വ്യക്തിഹത്യയിലേക്ക് കമന്റുകള്‍ തരം താഴുമ്പോളല്ലേ പ്രശ്നമാവാറ്‌? ഒരാള്‍ അങ്ങിനെ ബ്ലോഗ് തുടങ്ങി പോസ്റ്റായി ഈ വക കാര്യങ്ങള്‍ ചെയ്താലും ബൂലോഗത്തുള്ളവര്‍ എതിര്‍ക്കില്ലേ? ബ്ലോഗറില്‍ ഒരു ബ്ലോഗു തുടങ്ങി ഈ പരിപാടികള്‍ ചെയ്താല് പിടിക്കപ്പെടുവാനുള്ള സാധ്യതകള്‍ കൂടുതലാണ്, എന്നാല്‍ കമന്റിലൂടെയാവുമ്പോള്‍ ഒരു പരിധിവരെ രക്ഷപെടുവാന്‍ സാധിക്കും.

അതല്ലേ സ്വന്തം പേരിലല്ലാതെ ബ്ലോഗുന്നവരോട് “നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതെടാ” എന്നു പറയാത്തതിന്റെയും ആ രീതിയില്‍ മോശമായി കമന്റുന്നവരോട് “നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ കമന്റെടാ” എന്നു പറയുന്നതിന്റേയും യഥാര്‍ത്ഥ കാരണം?
--

Anonymous said...

എന്തട പട്ടി. ആരെങ്കിലും വല്ല കൂട്ടായ്മയും ഉണ്ടാക്കി കൊള്ളട്ടെ, അതില്‍ നിനക്കെന്താടാ കാര്യം തെണ്ടി.

Anonymous said...

കലക്കി അനോണീ....കലക്കി.

rajesh said...

അനോണികളെ support ചെയ്തു പറയുമ്പോള്‍ ചീത്ത വിളി ! ഇവന്മാര്‍ക്ക്‌ വായിച്ചത്‌ മനസിലാകാത്തത്‌ കൊണ്ടായിരിക്കും അല്ലേ?
;-)

വിചാരം said...

രാജേഷ്..
ആ ചീത്ത വിളിച്ച അനോണി ഞാനാ.. നിന്നോടെനിക്കു വെറുപ്പുണ്ടായിട്ടല്ല, ചീത്ത വിളിച്ചത്, ഒരു പരീക്ഷണം. അനോണിമസ് ഓപ്ഷനെ ചീത്തവിളിക്കാന്‍ ഉപയോഗിച്ചാല്‍, ആ വിളി കേള്‍ക്കുന്ന ആള്‍ക്ക് എത്ര വിഷമം ഉണ്ടാവും എന്നുള്ള പരീക്ഷണം, എനിക്ക് അനോണികളെ വെറുപ്പാണ്.. ബ്ലോഗറല്ലാത്തവര്‍ക്കു അഭിപ്രായം എഴുതാനുള്ള ഗൂഗിളിന്റെ ഒരു ഓപ്ഷനാണല്ലോ, അനോണിമസ്സ്.. എന്നാല്‍ അതിനെ ഞാന്‍ ചെയ്തതു പോലെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിച്ചതൊട്ടും ശരിയായില്ല അതുകൊണ്ടാണ് ചീത്ത വിളിച്ചതെന്നു കരുതരുത്.ഹരി പറഞ്ഞതാണ് ശരി.
ചിത്ത വിളിച്ചതു ഒരു പരീക്ഷണത്തിനാണെങ്കിലും.. അതു തെറ്റാണ്, അതുകൊണ്ട് ക്ഷമ ചോദിക്കുന്നു.

ഗുപ്തന്‍ said...

ഹ ഹ ഹ ... വിചാരമേ നമിച്ചണ്ണാ നമിച്ച്... നമ്മുടെ ബൈജു സ്റ്റൈലില്‍ ഒരു ഡയലോഗ് കൂടെ ഇട്ടോ “അടി ഇങ്ങനേം വാങ്ങിക്കാം.”

രാജേഷേ ഏതായാലും വിചാരം സംഗതി ക്ലിയര്‍ ആക്കി എന്ന് വിചാരിക്കുന്നു.

ഇല്ലെങ്കില്‍ മറ്റൊരു കാര്യം കൂടിപ്പറയാം. ബ്ലോഗ് സമൂ‍ഹം ഇത്രയൊക്കെ ആകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന മലയാള പേജുകള്‍ ഒക്കെ പൂട്ടേണ്ടിവന്നത് ആര്‍ക്കും ആരെയും ചീത്തവിളിക്കാവുന്ന തരത്തില്‍ അനോനിമിറ്റി ദുരുപയോഗം ചെയ്തതുകൊണ്ടാണ്. അപരനാമം ഉപയോഗിക്കുന്ന ആ‍ള്‍ക്ക് ഒരു ഓണ്‍ലൈന്‍ പെഴ്സനാലിറ്റി ഉണ്ട്. ഒരു ഓണ്‍ലൈന്‍ പ്രൊഫൈലും, പലപ്പോഴും പേജും പോര്‍ട്ടലിനോടെങ്കിലും ആളിനെ accountable ആക്കുന്ന ലോഗിന്‍ സംവിധാനവും ഉണ്ട്. അതുകൊണ്ട് അനാമചര്യയും അപരനാമചര്യയും തുല്ല്യമാണെന്ന് വിചാരിക്കരുത്.

ബ്ലോഗില്‍ വരുന്നതിനു മുന്‍പ് മലയാളികള്‍ ഒരുമിച്ചുകൂടിയിട്ടുള്ള പല ഫോറം പേജുകളിലും ചെന്നിട്ട് രാജേഷ് ചോദിച്ച ഈ ചോദ്യം തലയില്‍ കൈവച്ച് ചോദിച്ചുപോയിട്ടുണ്ട്: എന്തേ മലയാളികള്‍ ഇങ്ങനെ എന്ന്. ആ അനുഭവത്തില്‍ നിന്ന്‍ മിനിമം കമ്യൂണിറ്റി സെന്‍സും ചില നിയന്ത്രണങ്ങളും ഉള്ള അന്തരീക്ഷമാണ് ബ്ലോഗിംഗിനു നല്ലതെന്ന് ഞാന്‍ വിചാരിക്കുന്നു.

rajesh said...

എനിക്ക്‌ "അനൊനി" എന്ന പേരിലോ "മനസ്സ്‌" എന്ന പേരിലോ, തിരുവനന്തപുരത്തുള്ളവന്‍ എന്ന പേരിലോ ഉള്ള അഭിപ്രായം ഒരുപോലെയേ ഉള്ളൂ കാരണം ഇതൊന്നും ശരിക്കുള്ള പേരുകളല്ലല്ലോ. അതുകൊണ്ട്‌ വലിയ വിഷമം ഒന്നും തോന്നാറില്ല. പിന്നെ എനിക്കിഷ്ടപ്പെട്ട കമന്റ്‌ എഴുതണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എല്ലാ ഓപ്ഷനും വെച്ചിരിക്കുന്നതു തന്നെ അതുകൊണ്ടാണ്‌. പിന്നെ അസഭ്യം ആണെങ്കില്‍ ഞാന്‍ delete ചെയ്യേണ്ടി വരും. കാരണം അത്‌ മറ്റുള്ളവരെ ബാധിക്കുന്നതാണല്ലോ.

rajesh said...

"രാജേഷേ ഏതായാലും വിചാരം സംഗതി ക്ലിയര്‍ ആക്കി എന്ന് വിചാരിക്കുന്നു".

മനു,
വിചാരം എന്താണ്‌ clear ആക്കിയത്‌ എന്ന്‌ മനസ്സിലായില്ല.

അനോനി യുടെ വേഷത്തില്‍ എന്തും ചെയ്യാമെന്നോ അതോ ഇഷ്ടപ്പെടാത്തതു കണ്ടാല്‍ " ഒരു ടെസ്റ്റിങ്ങിനായി" അനോനിക്കമന്റ്‌ എഴുതുമെന്നോ?

പല excusesഉം കേട്ടിട്ടുണ്ട്‌ "ടെസ്റ്റിങ്ങിനായി" ഞാന്‍ ഒളിഞ്ഞു നോക്കിയതാ അല്ലെങ്കില്‍ "ആ പെങ്കൊച്ചിനെന്തു തോന്നുമെന്നറിയാന്‍ ടെസ്റ്റിങ്ങിനായി ഒന്നു മുട്ടി നോക്കിയതാ എന്നൊക്കെ ആദ്യമായിട്ടാണ്‌. ;-)

വീണ്ടും ഇതു വഴി വരാം, കമന്റാം, കാര്യങ്ങള്‍ clear ആക്കാം.

rajesh said...

"കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
നന്നായി പറഞ്ഞു രാജേഷ് .... !എന്നാലും അല്പം കടുപ്പം കുറയ്ക്കാമായിരുന്നു ! "


കുറച്ചു കാലമായി പറയണമെന്നു വിചാരിച്ചതാണ്‌ പറഞ്ഞു വന്നപ്പ്പ്പോള്‍ അല്‍പം കടുപ്പം കൂടിയെന്നേ ഉള്ളു ;-)