Tuesday, June 26, 2007

ഒരു കുഴിക്കഥ

ഉച്ചയ്ക്ക്‌ മൂന്നു മണി. ഞാന്‍ ഉണ്ണാന്‍ ഇരുന്നു. ജന്നലില്‍ക്കൂടി നോക്കിയാല്‍ മെയിന്‍ റോഡ്‌ കാണാം. അത്ര അടുത്താണു വീട്‌. രോഡിനു കുറുക്കേ എന്തോ കേബിളിനു വേണ്ടി ഏവനോ കുഴിച്ചിട്ടു പോയിട്ട്‌ ദിവസം കുറച്ചായി. മഴ തുടങ്ങിയതോടുകൂടി കുഴി വലുതായൊക്കൊണ്ടിരിക്കുന്നു. straight road ആയതുകാരണം ആരും തന്നെ ഇവിടെ speed limit പാലിക്കാറില്ല.

ഇതിനിടയില്‍ത്തന്നെ ഒരു ആടോ വന്ന് ബ്രേക്‌ പിടിക്കുന്നു. അതിന്റെ പുറകേ ഹെല്‍മെറ്റ്‌ രഹിത "മണ്‍കുടവുമായി" (തല എന്നെങ്ങനെ പറയും?)വന്നവന്‍ നിര്‍ത്താന്‍ പറ്റാതെ വീഴുന്നു. പിന്നെ രണ്ടു പേരും വാക്കു തര്‍ക്കം വെയില്‍ കാഞ്ഞുകൊണ്ടിരുന്ന കുറേയെണ്ണം ചുറ്റും കൂടി രണ്ടുപേരെയും ചൂടുകേറ്റി ആനന്ദിക്കുന്നു. എപ്പോഴും ഇതു തന്നെ. ആ ചുമ്മാ ഇരിക്കുന്ന സമയത്ത്‌ ഒരോ പിടി മണ്ണ്‍ വാരിയിട്ടിരുന്നെങ്കില്‍ ഈ വീഴ്ച്ചകളൊക്കെ നിര്‍ത്താവുന്നതേയുള്ളു. പക്ഷേ അതവരുടെ "ജോലി" അല്ലല്ലോ. ചുവപ്പും, നീലയും ഉടുപ്പ്‌ ഇട്ടുകഴിഞ്ഞാല്‍ അവര്‍ക്ക്‌ ജോലി ഏതാണെന്ന് വ്യക്തമായ ബോധമുണ്ട്‌.

ദൂരേന്നേ ഈ കുഴി കാണാമെങ്കിലും സ്വതസിദ്ധമായ്‌ "മലയാളി തലയിലാള്‍താമസമില്ലായ്മ" കാരണം അടുത്തു വന്നിട്ടേ ചേട്ടന്മാര്‍ ബ്രേക്ക്ക്ക്‌ പിടിക്കൂ. സിനിമയില്‍ ഒക്കെ കാണുന്നപോലേ ഒരു സീല്‍ക്കാര ശബ്ദത്തോടെ വീണില്ലെങ്കില്‍ ബസ്‌ സ്റ്റോപ്പിലെ ലലനാമണികള്‍ എന്തു വിചാരിക്കും,?

ഒന്നു രന്റു ദിവസമായി കുഴി യുടെ ആഴം കൂടുന്നു,വീഴുന്നവരുടെ എണ്ണം കൂടുന്നു. ഇതെത്ര എന്നു വച്ച്‌ കണ്ടോണ്ടിരിക്കും?

വൈകിട്ടത്തെ ജോലി കഴിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോള്‍ മണി 9. കുഴി അപ്പോഴും അവിടെ ത്തന്നെ ഉണ്ട്‌.(വേറെ എവിടെങ്കിലും പോയിട്ടുണ്ടാകുമെന്നു വിചാരിച്ചിരുന്നു !) രക്ഷയില്ല. ഇറങ്ങിയാലെ ഒക്കൂ.

ഒരു മണ്‍വെട്ടിയുമായി ഇറങ്ങി കുഴി മൂടാന്‍ തുടങ്ങി. പലരും ദേഷ്യത്തില്‍ horn അടിക്കുന്നുണ്ട്‌. അവരുടെ ചീറിപ്പാഞ്ഞുള്ള യാത്രയ്ക്ക്‌ ഞാന്‍ ഒരു തടസ്സം ആകുമോ എന്നവര്‍ക്ക്‌ ഒരു പേടി. നല്ല റ്റ്രാഫിക്‌ കാരണം ഇടയ്ക്കിടയ്ക്കേ മണ്ണിടാന്‍ പറ്റുന്നുള്ളു. ഒരു അര മണിക്കൂര്‍ ആയി. ഇതൊരു വട്ട്‌ അല്ലേ എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. കൈയ്യിലെ തൊലിയും പോയിത്തുടങ്ങിയോ എന്നൊരു സംശയം. അപ്പോഴുണ്ട്‌ അടുത്തവന്‍ ദൂരേന്നേ hornഉം മുഴക്കി അടുത്ത്‌ വന്ന് sudden break ഇട്ടു നിര്‍ത്തി.(വേണമെങ്കില്‍ പതുക്കെ നിര്‍ത്താവുന്നതേ ഉള്ളു പക്ഷേ അതല്ലല്ലോ)

"എന്താട രാത്രിയാണോ റോഡിലെപ്പണി" എന്നൊരു ചോദ്യം. ഇതൊരു വല്യ ശല്യം തന്നെ എന്ന് കൂടെയുള്ള വാലാട്ടി.ചൊറിഞ്ഞു നിന്ന എനിക്ക്‌ പൊട്ടിത്തെറിക്കന്‍ ഇത്രയും തന്നെ ധാരാളം. "നിനക്കൊക്കെ കുഴിയില്‍ ചാടാതെ പോവാനാടാ വായി നോക്കി" എന്നും പറഞ്ഞ്‌ ഞാന്‍ തുടങ്ങി.

ഭാഗ്യം കൂടുതല്‍ കേള്‍ക്കാനോ എനിക്കിട്ടു രണ്ടു തരാനോ നില്‍ക്കാതെ അവന്മാര്‍ പോയി !

17 comments:

rajesh said...

ദൂരേന്നേ ഈ കുഴി കാണാമെങ്കിലും സ്വതസിദ്ധമായ്‌ "മലയാളി തലയിലാള്‍താമസമില്ലായ്മ" കാരണം അടുത്തു വന്നിട്ടേ ചേട്ടന്മാര്‍ ബ്രേക്ക്ക്ക്‌ പിടിക്കൂ.

മൂര്‍ത്തി said...

രാജേഷ് ചെയ്തത് വളരെ നല്ല കാര്യം..അഭിനന്ദനങ്ങള്‍...
ചെറിയ ഒരു വിയോജനക്കുറിപ്പ്..

“ചുവപ്പും, നീലയും ഉടുപ്പ്‌ ഇട്ടുകഴിഞ്ഞാല്‍ അവര്‍ക്ക്‌ ജോലി ഏതാണെന്ന് വ്യക്തമായ ബോധമുണ്ട്‌.“

ഈ വരികളുടെ ആവശ്യമുണ്ടൊ?

കോട്ടും സൂട്ടുമിട്ടവന്‍ കയ്യിലിരിപ്പില്ലെന്നാണോ? അവന്‍ അവന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം പെര്‍ഫെക്ട് ആയി ചെയ്യുന്നു? അതോ അങ്ങിനെയുള്ളവന്‍ അത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നോ? പാവപ്പെട്ട യൂണിയന്‍‌കാരന്‍ ജീവിച്ചു പോട്ടെ രാജേഷേ. മിക്കവാറുമൊക്കെ സഹായവുമായി ഓടിയെത്തുന്നത് ഈ നീല ചുവപ്പ് ഉടുപ്പുകാരായിരിക്കും.
qw_er_ty

rajesh said...

മൂര്‍ത്തി,
എഴുതുകയില്ലായിരുന്നു,

പക്ഷേ

ഈ ആള്‍ക്കാര്‍ വീഴുന്നതിന്റെ കുറച്ചപ്പുറത്ത്‌ ഈ പല ഉടുപ്പുകളിട്ട ആള്‍ക്കാര്‍ ദിവസത്തിന്റെ സിംഹ ഭാഗവും സൊറയും പറഞ്ഞിരിപ്പുണ്ട്‌. തൊട്ടടുത്ത taxi സ്റ്റാന്‍ഡില്‍ മിക്കവാറും എപ്പോഴും ഏതാണ്ട്‌ 8-10 taxiകളും കിടപ്പുണ്ട്‌. ആ ബസ്‌ സ്റ്റാന്‍ഡില്‍ ദിവസം മുഴുവന്‍ ആളുണ്ട്‌ (ലലനാ മണികള്‍ കൂടാതെ).

ആകപ്പാടെ ഇവരൊക്കെ ഒന്നനങ്ങുന്നത്‌ ഏതെങ്കിലും ഹതഭാഗ്യന്‍ മറിഞ്ഞുവീഴുമ്പോഴാണ്‌.

ഞാന്‍ കാറിലാണ്‌ പോകുന്നത്‌.എനിക്ക്‌ ഇതു ചെയ്തില്ലെങ്കിലും ഒന്നും വരാനില്ല.കാറിന്റെ മൂട്‌ തറയില്‍ ഇടിക്കുമെന്നല്ലാതെ.

എന്റെ അടുത്ത വീട്ടിലെ ആള്‍ എന്നോട്‌ പറഞ്ഞു- ഇതൊന്നും നമ്മുടെ ജോലിയല്ല. വീഴുന്നവന്‍ വീഴട്ടെ.

അതാണ്‌ നമ്മുടെ കുഴപ്പം എന്നു ഞാനും പറഞ്ഞു. നമ്മുടെ ജോലികള്‍ പോലും പലരും നേരേ ചെയ്യുകില്ല പിന്നല്ലേ ജോലിയല്ലാത്ത കാര്യങ്ങള്‍ !

rajesh said...

ദൂരേന്നേ ഈ കുഴി കാണാമെങ്കിലും സ്വതസിദ്ധമായ്‌ "മലയാളി തലയിലാള്‍താമസമില്ലായ്മ" കാരണം അടുത്തു വന്നിട്ടേ ചേട്ടന്മാര്‍ ബ്രേക്ക്ക്ക്‌ പിടിക്കൂ.

കുട്ടിച്ചാത്തന്‍ said...

അഭിനന്ദനങ്ങള്‍...

ആവനാഴി said...

എന്തുകൊണ്ട് ആ കുഴിക്കു മുമ്പായി “ഇവിടെ കുഴിയുണ്ട്. സൂക്ഷിക്കുക” എന്നൊരു ബോര്‍ഡ് വക്കുന്നില്ല. അത്രക്കു സാമൂഹ്യബോധമേ മലയാളിക്കുള്ളു. വലിയ പ്രബുദ്ധരാണെന്നുള്ള ഭാവം മാത്രമുണ്ട്.

ഇവിടെ കടകളില്‍ തറ തുടച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അവിടെ ഉടന്‍ ബോര്‍ഡ് വക്കും. “WET FLOOR" എന്നു.

rajesh said...

ഓരോ കുഴിയുടെയും മുന്‍പില്‍ ബോര്‍ഡ്‌ വച്ചാല്‍ വലിയ ശല്യമാകും. അത്രയ്ക്കുണ്ട്‌ കുഴികള്‍ ;-)

കുറച്ചു മണ്ണു വാരി മൂടുന്നതിനുപകരം, വളരെ ബുദ്ധിമുട്ടി അടുത്ത വീടിലോ മറ്റോ കേറി കുറച്ച്‌ കമ്പും ചില്ലയും മറ്റും ഒടിച്ച്‌ കൊണ്ട്‌ ആ കുഴിയില്‍ കുത്തി നിര്‍ത്തും. വീഴുന്നവന്‍ അതിന്റെ മുകളിലോട്ടാണെങ്കില്‍ വല്ലടത്തും അതു കുത്തിക്കേറുകയും ചെയ്യും.

accountability ഇല്ലാത്തതുകൊണ്ടാണിത്‌. കുഴിച്ചിട്ടിട്ടു പോയാല്‍ ചോദിക്കാന്‍ ആളില്ല.

ഒരോ റോഡും നന്നാക്കിക്കഴിയുമ്പോള്‍ അതിന്റെ contractorന്റെ അഡ്രസും ഫോണ്‍ നമ്പറും അതിന്റെ അടുത്ത്‌ എഴുതി വയ്ക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അദ്ദേഹത്തിനെ വിളിച്ച്‌ വിവരം പറയുകയോ, നേരിട്ട്‌ വീട്ടില്‍ ചെയ്യുകയോ ആകാം.

അങ്ങനെ ആളന്വേഷിച്ചു വരും എന്നുണ്ടെങ്കില്‍ ഒരുത്തനും ഇതുപോലെ കുഴി മൂടാതെ പോവില്ല.

Georgy said...

I remember many years ago, on the Kumbazha-Pathanamthitta route, someone had actually planted a "vazha" in one of the larger pot-holes. I'm sure that was a life -saving measure, especially when it was filled with rainwater.
Kudos to you- keep on fighting the good fight!

rajesh said...

ഇന്നും കുഴി മൂടിയതിന്റെ നടുവേദനയുമായി ആണ്‌ ഇതെഴുതുന്നത്‌- കാരണം എന്റെ വീട്ടിന്റെ മുന്നില്‍ ആ കുഴി കാരണം ആരും വീഴരുത്‌ എന്നെനിക്ക്‌ നിര്‍ബന്ദ്ധമുണ്ട്‌- അതുകൊണ്ടാണ്‌ ഒന്നര മാസമായി എല്ലാ ആഴ്ചയും ഞാന്‍ അതു ചെയ്യുന്നത്‌

ആരെങ്കിലും വന്ന് ഈ റോഡ്‌ നന്നാക്കിയില്ലെങ്കില്‍ എന്റെ നടു പോക്കു തന്നെ.

rajesh said...

ഇന്ന് അര മണിക്കൂറിനിടയില്‍ അതു വഴി നൂറുകണക്കിനു വാഹനങ്ങള്‍ പോയി. രണ്ട്‌ ആട്ടോക്കാര്‍ മാത്രം നിര്‍ത്തി കുഴി മൂടുന്നതിന്‌ നന്ദി പറഞ്ഞു.

ബാക്കി ഒരുത്തനും ഒന്നു നോക്കുന്നു പോലുമില്ല.

വക്കാരിമഷ്‌ടാ said...

വളരെ നല്ല കാര്യം രാജേഷ്. തുറന്ന് പറഞ്ഞാല്‍ പ്രചോദനം തരുന്ന ഒരു വിവരണം. ഇങ്ങിനെ ചെയ്യുന്നവരും ഉണ്ട് ഇപ്പോഴും നാട്ടില്‍, പക്ഷേ ഒരു ന്യൂനപക്ഷം മാത്രം.

വീടിനു മുന്നിലായി അര കിലോമീറ്ററോളം നീളത്തില്‍ ഓടയിലും മറ്റും കിടക്കുന്ന പ്ലാസ്റ്റിക് മൊത്തം എന്നും പെറുക്കുന്ന റിട്ടയേഡ് ഗസറ്റഡ് ഓഫീസറെ അറിയാം. പോകുന്ന എല്ലാവരും കാണുന്നുണ്ട്. കുശലം ചോദിക്കുന്നുണ്ട്. പക്ഷേ ആ ഏരിയായിലുള്ള ആര്‍ക്കും ഒരിക്കലും അതുപോലൊന്ന് ചെയ്യണമെന്ന് തോന്നിയിട്ടില്ല. സാരമില്ല, എന്നെങ്കിലും തോന്നുമായിരിക്കും.

rajesh said...

നന്ദി, വക്കാരി

സങ്കുചിത മനസ്കന്‍ said...

:)

ശ്രീ said...

രാജേഷ്...

ഇതു പോലുള്ള മലയാളികളും കുറച്ചു പേരെങ്കിലും ഇപ്പോഴും ബാക്കിയുണ്ടല്ലോ.... വളരെ നല്ല കാര്യം!

അഭിനന്ദനങ്ങള്‍...

ദിവ (എമ്മാനുവല്‍) said...

Nice post. Nice effort.

We used to do this all rainy-season. But, that is not any ideal solution.

ശ്രീജിത്ത്‌ കെ said...

നല്ല കാര്യം രാജേഷ്. അഭിനന്ദനങ്ങള്‍

rajesh said...

നന്ദി ശ്രീജിത്ത്‌