Saturday, January 19, 2008

12 പേരുടെ ചന്തി

അതെ, 12 പേരുടെ ചന്തികള്‍ എന്റെ മുന്നില്‍ പല പോസുകളില്‍ കുനിഞ്ഞും നിവര്‍ന്നും ചാഞ്ഞും ചരിഞ്ഞും അരങ്ങു തകര്‍ത്താടി.

അവയുടെ ഇടയില്‍ക്കൂടി മുന്നിലേയ്ക്ക്‌ ഞാന്‍ എത്തിനോക്കാന്‍ ശ്രമിച്ചു.വേറെ ഒന്നും തന്നെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. കുറേ ചന്തികള്‍ മാത്രം.

അണ്ടനും അടകോടനും ചെമ്മനും ചെരുപ്പുകുത്തിയും എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു.ഇന്ന് അതാണ്‌ സംഭവിക്കുന്നത്‌. എല്ലാവന്റെയും കയ്യില്‍ ഒരു digital camera ഉണ്ട്‌.അതും വച്ചുകൊണ്ടുള്ള സര്‍ക്കസ്‌ ആണ്‌ ഞാന്‍ നേരത്തെ വിവരിച്ചത്‌. (വേറെ എന്തെങ്കിലും ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ കടന്നുകയറിയെങ്കില്‍...ഛായ്‌ ! ലജ്ജാവഹം!)

എന്റെ cousin ഇന്ന് കല്യാണം കഴിച്ചു. മാന്യമഹാ ജനങ്ങള്‍ കണ്ടത്‌ ഈ കുറേ ചന്തികള്‍ മാത്രം. പണ്ടൊക്കെ പെണ്‍ വീട്ടുകാരുടെയും ചെറുക്കന്റെയും വക ഓരോ photographer ഉം പിന്നെ വിദേശത്തുനിന്നുള്ള (മിക്കവാറും ഗള്‍ഫ്‌) വകയില്‍ ഒരു അമ്മാവന്‍ അല്ലെങ്കില്‍ സുഹൃത്ത്‌ എന്നിങ്ങനെ വെറും മൂന്നു പേരുടെ ചന്തി മാത്രമേ നമ്മുടെ മുന്നിലുണ്ടാകാറുള്ളു.

ഇന്ന് കയ്യില്‍ ഒരു ദിജിറ്റലുമായി എല്ലാവരും വന്ന് നിരന്നങ്ങു നില്‍ക്കും. ഇന്നത്തെ കല്യാണത്തിന്‌ 12 പേര്‍ ഉണ്ടായിരുന്നു. ഇത്രയും പേര്‍ നമ്മുടെ മുന്നില്‍ മൂടും തിരിഞ്ഞു നിന്നാല്‍ പിന്നെ എന്തു കാണാന്‍ !

ചെറുക്കന്‌ കുറച്ചു പൊക്കമുള്ളതുകൊണ്ട്‌ എല്ലാം കഴിഞ്ഞ്‌ പെണ്ണും ചെറുക്കനും എഴുന്നേറ്റു നിന്നപ്പോള്‍ അവന്റെ തലയെങ്കിലും കാണാന്‍ പറ്റി.

18 comments:

rajesh said...

അതെ, 12 പേരുടെ ചന്തികള്‍ എന്റെ മുന്നില്‍ പല പോസുകളില്‍ കുനിഞ്ഞും നിവര്‍ന്നും ചാഞ്ഞും ചരിഞ്ഞും അരങ്ങു തകര്‍ത്താടി.

അവയുടെ ഇടയില്‍ക്കൂടി മുന്നിലേയ്ക്ക്‌ ഞാന്‍ എത്തിനോക്കാന്‍ ശ്രമിച്ചു.വേറെ ഒന്നും തന്നെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. കുറേ ചന്തികള്‍ മാത്രം.

വിന്‍സ് said...

ഹഹഹ...സത്യം..... കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയത് കസിന്റെ കല്യാണത്തിനായിരുന്നു. കാമെറ കൈയില്‍ ഉണ്ടായിരുന്നിട്ടും ഫോട്ടോസ് എടുക്കാന്‍ എനിക്കു ഭയങ്കര ചമ്മല്‍ ആയിരുന്നു. അതു കൊണ്ട് എന്റെ കൈയില്‍ കല്യാണ ഫോട്ടൊകള്‍ ഒന്നും ഇല്ല. ഉള്ളത് ചേച്ചി തന്നു വിട്ട വി സി ഡി മാത്രം.

മൂര്‍ത്തി said...

:)

കൃഷ്‌ | krish said...

ഈ പന്ത്രണ്ട് ചന്തികളും ഒരു മൊബൈല്‍ കാമറ കൊണ്ടെങ്കിലും ക്ലിക്ക് ചെയ്യാമായിരുന്നില്ലേ. കല്യാണപ്പടമായി സൂക്ഷിച്ചുവെക്കാമല്ലോ.
കൊള്ളാം സംഗതി.
:)

സുമേഷ് ചന്ദ്രന്‍ said...

അതിനാണല്ലോ, ബ്ലോഗ്!
കെട്ടാനുള്ള പെണ്ണിനെ കണ്ടുപിടിയ്ക്കുവാന്‍ ബ്ലോഗ്!
കല്യാണം ഉറപ്പിയ്ക്കാന്‍ ബ്ലോഗ്!, കല്യാണം ക്ഷണിയ്ക്കാന്‍ ബ്ലോഗ്!
കല്യാണത്തെക്കുറിച്ച് പത്രത്തില്‍ വന്നാല്‍ അതു സ്കാന്‍ ചെയ്ത് വീണ്ടും പോസ്റ്റാന്‍ ബ്ലോഗ്!
കല്യാണം പന്തലില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് അത് ഫോട്ടോയും വീഡിയ്യോയും ആയികാണാന്‍ ബ്ലോഗ്!
കുട്ടിയുണ്ടായാല്‍ ബ്ലോഗ്!, പിറന്നാള്‍ വന്നാല്‍ ബ്ലോഗ്!.... എന്നിങ്ങനെ സാധ്യതകള്‍ നീണ്ടുപരന്നു കിടക്കുമ്പോള്‍ എന്തിനാ മാഷെ വിഷമിയ്ക്കുന്നേ...

വേണു venu said...

കൃഷു് പറഞ്ഞത് പോലെ, അതൊരു തെളിവു കൂടി ആകുമായിരുന്നു. ഉയരമില്ലെങ്കില്‍ എന്തൊരു ഗതികേട്.:)

ശ്രീവല്ലഭന്‍ said...

ഞാന്‍ ശരിക്കും തെറ്റിദ്ധരിച്ചു! എണ്ണം ശരിയാണല്ലോ അല്ലെ?

വാല്‍മീകി said...

കഴിഞ്ഞ തവണ നാട്ടില്‍ വച്ച് ഒരു കല്ല്യാണത്തിന് പോയപ്പോള്‍ ഒരു വലിയ വഴക്കുണ്ടായി ഇതിന്.

Umesh::ഉമേഷ് said...

ഈ ചന്തിപ്രദര്‍ശനത്തെ വക്കാരി ചിത്രീകരിച്ചതു് ഇവിടെ. ഇതിനെപ്പറ്റി ഞാന്‍ ഒരു ശ്ലോകമെഴുതിയതു് ഇവിടെ.

കൊച്ചുത്രേസ്യ said...

കൊള്ളാം..
ഇതേ പ്രശ്നത്തെ പറ്റി ശ്രീലേഖ ഐ.പി.എസ്‌-ന്റെ ഒരു ആര്‍ട്ടിക്കിള്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു.താലികെട്ട്‌ കാണാനിരിക്കുന്നവര്‍ക്ക്‌ ഇതു പോലുള്ള കാഴ്ചകളാണ്‌ കാണേണ്ടി വരിക എന്നൊക്കെ..ഹി ഹി..

rajesh said...

മൊബെയില്‍ കാമെറ ഉണ്ടായിരുന്നു പക്ഷേ ഓര്‍ത്തില്ല ;-(

വക്കാരിയുടെയും ഉമേഷിന്റെയും പോസ്റ്റുകള്‍ കണ്ടത്‌ ഇപ്പോഴാണ്‌. ഉഗ്രന്‍ .

ഈ താലികെട്ടിന്റെയും മറ്റും ഫോട്ടോ എന്തിനാണ്‌ പിടിക്കുന്നത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഒരു തെളിവായിട്ടാണോ?

എല്ലാരും കാണുന്ന വിധത്തില്‍ വരനും വധുവും ഇരുന്ന് താലികെട്ടിക്കഴിഞ്ഞിട്ട്‌ ഫോട്ടോ എടുത്താല്‍ പോരേ ? ഹിന്ദുക്കല്ല്യാണങ്ങള്‍ എല്ലാം ചന്തിപ്രദര്‍ശനം ആണെന്ന് തോന്നുന്നു.

എന്റെ കല്യാണത്തിനും ഇങ്ങനെ ആയിരുന്നു കാണും.

കാനനവാസന്‍ said...

ഹ ഹ ..ഇതു സത്യം.
എന്നാലും 12 എണ്ണമല്ലേ കാണേണ്ടി വന്നുള്ളൂ..ഭാഗ്യം.

പപ്പൂസ് said...

ഹ ഹ !! സത്യം തന്നെ! ലൈവ് ആയിക്കാണാന്‍ പറ്റിയ ഒരു സ്ക്രീനും വക്കണമായിരുന്നു. :)

ഹരിത് said...

: കലക്കി.

അങ്കിള്‍ said...

സത്യമാണ് രാജേഷ്‌ പറഞ്ഞതൊക്കെ.
ദിനം പ്രതി ഈ ചന്തികളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു.

കഴിഞ്ഞയാഴ്ച ഞാനും ഒരു കല്യാണത്തിനു പങ്കെടുത്തു. പുറകില്‍ ഇരുന്ന എന്നെ പെണ്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച്‌ മുന്നിലുള്ള കസേരയില്‍ കൊണ്ടിരുത്തി. സംഭവിച്ചതെന്താ. ചന്തികള്‍ മാത്രം (ആണുങ്ങള്‍ മാത്രമല്ല ഇപ്പോള്‍ വധൂവരന്മാരുടെ ജോലിസ്ഥലങ്ങളില്‍ നിന്നും വരുന്ന പെണ്‍കുട്ടികളുള്‍പ്പെടെ) close-up ല്‍ കണ്ടു. എന്നെ അവിടെ കൊണ്ടിരുത്തിയ ആളിന്റെ നിസ്സഹായമായ വിഷണ്ണനായ മുഖവും കണ്ടു. പുറകിലാണിരുന്നിരുന്നെങ്കില്‍ കുറച്ചങ്കിലും കാണാന്‍ കഴിയുമായിരുന്നു.

ഹിന്ദു കല്യാണമാണെങ്കില്‍ ഇതു മുന്‍‌കൂട്ടി മനസ്സിലാക്കിയ അതിഥികള്‍ ചടങ്ങ്‌ തുടങ്ങിയാല്‍ ഉടന്‍ എഴുന്നേറ്റ്‌ ഊണ് പുരയിലേക്ക്‌ പോകുന്നതാണ് ഇപ്പോഴത്തെ ടെന്‍ഡ്‌.

Meenakshi said...

ചന്തി കണ്ട്‌ അന്തം വിട്ട്‌ നിക്കാതെ എണ്ണമെടുക്കാനെങ്കിലും പറ്റിയല്ലൊ!
രാജേഷിനെ സമ്മതിച്ചിരിക്കുന്നു, കല്യാണം കണ്ടില്ലെങ്കിലെന്താ ..........?

രാജേഷ്‌ പറഞ്ഞതാണ്‌ സത്യം, ചെറുക്കനെയും പെണ്ണിനെയും കാണണമെങ്കില്‍, വീഡിയോ കാണണ്ട ഗതികേടാണിപ്പോള്‍. നല്ല പോസ്റ്റ്‌.

ഇക്കസോട്ടോ said...

സുമേഷ് ചന്ദ്രന്‍ said...
അതിനാണല്ലോ, ബ്ലോഗ്!
കെട്ടാനുള്ള പെണ്ണിനെ കണ്ടുപിടിയ്ക്കുവാന്‍ ബ്ലോഗ്!
കല്യാണം ഉറപ്പിയ്ക്കാന്‍ ബ്ലോഗ്!, കല്യാണം ക്ഷണിയ്ക്കാന്‍ ബ്ലോഗ്!
കല്യാണത്തെക്കുറിച്ച് പത്രത്തില്‍ വന്നാല്‍ അതു സ്കാന്‍ ചെയ്ത് വീണ്ടും പോസ്റ്റാന്‍ ബ്ലോഗ്!
കല്യാണം പന്തലില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് അത് ഫോട്ടോയും വീഡിയ്യോയും ആയികാണാന്‍ ബ്ലോഗ്!

ശ്രീ.സുമേഷ് ചന്ദ്രന്‍ വിഷയത്തില്‍ നിന്ന് അല്പം മാറി സംസാരിച്ചില്ലേ എന്ന് ഒരു സംശയം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് താങ്കള്‍ക്ക് എന്ത് ബുദ്ധിമുട്ടാണാവോ ഉണ്ടായത്?

പറയാനുള്ള കാര്യം പറയാന്‍ എന്തിനാ ഒരു പേരു? said...

സുമേഷ് ചന്ദ്രന്റെ ആ കമന്റ് അല്പം അസ്ഥാനത്തായി പോയി. ഈ പോസ്റ്റിലെ കമന്റുകള്‍ക്ക് മുന്നില്‍ വൃത്തികെട്ട ചന്തികാട്ടി നില്‍ക്കും പോലെ. അത് രണ്ടു ബ്ലോഗറിനെ വ്യക്തിപരമായി മാത്രം ഉദ്ദേശിച്ചതാണെന്നു വ്യക്തം. ഒരിക്കലും അത്തരം ഇടപെടലുകള്‍ ആരോഗ്യാരമല്ല.