Wednesday, December 12, 2007

തെറ്റു ചെയ്യുന്നതിനുള്ള മടി

തെറ്റു ചെയ്യാന്‍ സ്വാഭാവികമായി എല്ലാവര്‍ക്കും ഒരു മടി കാണും.ജനിക്കുമ്പോഴേ കള്ളത്തരവുമായി ജനിക്കുന്നവര്‍ ഒഴിച്ച്‌. പക്ഷേ ഈയിടെയായി ഇത്‌ കുറഞ്ഞുവരുന്നതുപോലെ ഒരു തോന്നല്‍. എനിക്കു മാത്രമാണോ ഇത്‌ എന്നു വേറൊരു തോന്നല്‍ ഇല്ലാതില്ല.

രംഗം(1)

ഒരു സുഹൃത്ത്‌ എന്നെ കൂട്ടിനു വിളിച്ചു ഡോക്ക്ടറെ ഒന്നു കാണാന്‍.ന്യായമായ ആവശ്യം-ഒരു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. ഞാനും കൂടി ചെന്നു.

അവന്റെ കാല്‍മുട്ടിലെ ligament വച്ചു പിടിപ്പിച്ച ശസ്ത്രക്ക്രിയ ചെയ്ത ഡോക്ക്ടര്‍- മാന്യമായ പെരുമാറ്റം.വലിയ ജാടയൊന്നുമില്ല.

സുഹ്ര്ത്ത്‌ കാര്യം പറഞ്ഞു - സര്‍ട്ടിഫിക്കറ്റ്‌ വേണം. advocate പറഞ്ഞു 16% disability എഴുതി ത്തരാന്‍ ഡോക്ക്ടറോട്‌ പറയാന്‍. അങ്ങനെയാനെങ്കിലേ compensation കിട്ടൂ.

രക്ഷയില്ല ഞാന്‍ കള്ള സര്‍ട്ടിഫ്കികറ്റ്‌ തരുന്ന പ്രശ്നമേയില്ല എന്നു ഡോക്ടര്‍.

സാറിനെന്തെങ്കിലും നഷ്ടമുണ്ടോ. എഴുതിയാല്‍ മാത്രം പോരേ എന്നു സുഹൃത്ത്‌.

നഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും തരാന്‍ ഒക്കുകയില്ല എന്നു ഡോക്ടര്‍.

താന്‍ തന്നില്ലെങ്കില്‍ വേറെ ആളുണ്ട്‌ എന്ന് സുഹൃത്ത്‌.
എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നു ഡോക്ടര്‍.

(ഒന്നര വര്‍ഷം പലയിടത്തായി കൊണ്ടു നടന്ന് ശരിയാവാതെ ഇരുന്ന മുട്ട്‌ ശരിയായ പ്രശ്നം കണ്ടു പിടിച്ച്‌ ശരിയായ ചികില്‍സ നല്‍കിയ ഡോക്ടരോട്‌ ഇങ്ങനെ പെരുമാറിയ സുഹൃത്ത്‌ നല്ല വിദ്യാഭ്യാസമുള്ള നല്ല ശംബളം കിട്ടുന്ന ജോലിയുള്ള ഒരുവനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

രംഗം(2)

ഒരു സുഹൃത്തിന്റെ കാറില്‍ lift കിട്ടി. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, മുന്തിയ കാര്‍. ഭയങ്കര സ്പീഡ്‌.

സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നില്ലേ- അതൊക്കെ പേടിത്തൊണ്ടന്മാര്‍ക്ക്‌. ഞാന്‍ അതൊന്നും ഇടാറില്ല.

പിടിച്ചാലോ. ഈ കാറൊന്നും അവന്മാര്‍ പിടിക്കൂല്ല. നമുക്ക്‌ കണക്ഷന്‍സ്‌ കാണുമെന്ന് അവര്‍ക്കറിയാം.

മുന്‍പില്‍ പോകുന്ന ബൈക്ക്‌ കുടുംബത്തിന്റെ (നാലുപേരെ കേറ്റി ആടി ആടി യുള്ള പോക്ക്‌ അറിയാമല്ലോ) തൊട്ടു പുറകില്‍ ചെന്ന് നീട്ടിയൊരു ഹോണ്‍. അവര്‍ ഞെട്ടി വഴി മാറി.
അതിന്റെ ആവശ്യമുണ്ടായിരുന്നോ?

പിന്നല്ലാതെ. അവന്റെ പോക്കു കണ്ടില്ലേ ഇഴഞ്ഞിഴഞ്ഞ്‌ നടുറോഡില്‍ക്കൂടി.

സ്പീഡ്‌ ലിമിറ്റ്‌ പക്ഷേ 40

ഒന്നു പോടേ. അതൊക്കെ പഠിക്കുന്ന സമയത്ത്‌. എത്ര പേരുണ്ട്‌ നന്നായിട്ട്‌ വണ്ടി ഓടിക്കാന്‍ പഠിച്ചു കഴിഞ്ഞ്‌ അതൊക്കെ അനുസരിക്കുന്നത്‌, നീയല്ലാതെ.(എനിക്കിട്ടൊരു കുത്ത്‌). ഈ കാറില്‍ക്കയറിയിരുന്ന് പതുക്കെ പോണമെന്നു പറഞ്ഞാല്‍ പറ്റുമോ.this is a driver's car അദ്ദേഹം വാചാലനായി.

ഞങ്ങള്‍ ഒരു റ്റ്രാഫിക്‌ ലൈറ്റിനടുത്ത്‌ എത്തുന്നു ചുവപ്പ്‌ ആയിക്കഴിഞ്ഞു. മറ്റേ വശത്തു നിന്നുള്ളവര്‍ പോയിത്തുടങ്ങിയിട്ടില്ല. pdestrian crossing സിഗ്നല്‍ കിടക്കുന്നു. അവിടെ 25 സെക്കന്റ്‌ എടുക്കും.

സമയമില്ല. എനിക്കൊരു മീറ്റിംഗ്‌ ഉണ്ട്‌ നമുക്ക്‌ ഇതിനിടയില്‍ക്കൂടി അങ്ങു പോകാം. ക്രോസ്‌ ചെയ്യുന്നവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ ഒരു പോക്ക്‌. അതു കണ്ട്‌ തൊട്ടു പുറകിലുള്ള വണ്ടിയും കൂടെ പ്പിടിച്ചു.

എത്ര രംഗങ്ങള്‍ ഇതുപോലെ നമ്മുടെ ചുറ്റും നടക്കുന്നു.

നമുക്കെല്ലാം അറിയാവുന്നവര്‍ ,പരിചയമുള്ളവര്‍ ഇതുപോലെ കാണിച്ചാല്‍ നമുക്ക്‌ മിണ്ടാന്‍ പറ്റാറുണ്ടോ.

ഓരോ ചെറിയ തെറ്റുകള്‍ ചെയ്യുമ്പോഴും പോട്ടെ സാരമില്ല എന്ന് തള്ളി വിടുമ്പോള്‍ നമ്മളും അതിനു കൂട്ടു നില്‍ക്കുകയല്ലേ?

ആ സിഗ്നല്‍ തെറ്റിച്ചു പോയി ഇടിച്ചിടുന്നത്‌ എനിക്കറിയാവുന്നവരോ എന്റെ വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയിരുന്ന് എഴുതുമായിരുന്നോ?

പിടിച്ചു നിര്‍ത്തി അടികൊടുക്കണം എന്നല്ല പറയുന്നത്‌ (പലപ്പോഴും അതാണ്‌ നല്ലതെങ്കിലും).

അത്ര ശരിയായില്ല എന്ന് ചൂണ്ടിക്കാണിക്കുക.

ചെയ്തത്‌ വലിയ മിടുക്കല്ലെന്നും വായില്‍നോക്കിത്തരമാണെന്നും മനസ്സിലായാല്‍ പലരും അതു വീണ്ടും ചെയ്യുന്നതിനു മുന്‍പ്‌ ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്യും

10 comments:

rajesh said...

തെറ്റു ചെയ്യാന്‍ സ്വാഭാവികമായി എല്ലാവര്‍ക്കും ഒരു മടി കാണും.ജനിക്കുമ്പോഴേ കള്ളത്തരവുമായി ജനിക്കുന്നവര്‍ ഒഴിച്ച്‌. പക്ഷേ ഈയിടെയായി ഇത്‌ കുറഞ്ഞുവരുന്നതുപോലെ ഒരു തോന്നല്‍

ദിലീപ് വിശ്വനാഥ് said...

സുഹൃത്തേ, നമുക്കും നിയമം ഉണ്ട്, വളച്ചൊടിക്കാന്‍ വേണ്ടി മാത്രം.

സുല്‍ |Sul said...

:)

Vanaja said...

paRanjath Sari thanne.

സീത said...

തെറ്റു കാണുമ്പോള്‍ സുചിപ്പിക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കും

കുഞ്ഞന്‍ said...

പക്ഷെ ഒരു കാര്യം വ്യക്തമാണ്, ആ നിയമം തെറ്റിക്കുന്നവര്‍, ഇവിടെ ഗള്‍ഫില്‍ വന്നാല്‍ ഏറ്റവും മര്യാദ രാമന്മാരും നിയമം അക്ഷരം പ്രതി അനുസരിക്കുന്നവരുമാകുന്നു, അതായിത് താടിയുള്ള അപ്പനെ പേടിയാണപ്പാ...!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതേ പ്രശ്നം അനുഭവപ്പെടാറുണ്ട്. അപ്പോള്‍ ഇതൊന്നും ഒരു വല്യകാര്യമല്ലെടോ (ഇത് ചെയ്തെന്ന് പറഞ്ഞഹങ്കരിക്കാന്‍) എന്ന് പറഞ്ഞ് കളിയാക്കിയാല്‍ പോരെ അവരെ?[ചാത്തനങ്ങനെ പറ്റിയാല്‍ ചെയ്യും ]
അവര്‍ക്കും അങ്ങനെ ഫീലാവൂല നമ്മള്‍ക്കൊരു സംതൃപ്തിയും.:)

കാവലാന്‍ said...

താങ്കളുടെ ചിന്തയ്ക്കോ, സമൂഹത്തിന്റെ കാഴ്ചപ്പാടിനോ തകരാറുണ്‍ട് അതോ എന്റെ കാഴ്ച്യ്ക്കോ?
ഇവരെല്ലാം തെറ്റുകാരാണെന്നൊരുപക്ഷം ('ഞാന്‍ കള്ള സര്‍ട്ടിഫ്കികറ്റ്‌ തരുന്ന പ്രശ്നമേയില്ല എന്നു ഡോക്ടര്‍.'
'സ്പീഡ്‌ ലിമിറ്റ്‌ പക്ഷേ 40')
ബഹുമിടുക്കരാണെന്നൊരു പക്ഷം. ('താന്‍ തന്നില്ലെങ്കില്‍ വേറെ ആളുണ്ട്‌ എന്ന് സുഹൃത്ത്‌.
അതു കണ്ട്‌ തൊട്ടു പുറകിലുള്ള വണ്ടിയും കൂടെ പ്പിടിച്ചു.').

ഞാന്‍ കാണുന്നപരസ്യങ്ങളിലെല്ലാം ആദ്യമെത്തുന്നവരും
തോല്പ്പിക്കുന്നവരുമെല്ലാം മിടുക്കന്മാരാണ്
തോറ്റവരെക്കുറിച്ചാരാലോചിക്കാന്‍???.(എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നു 'ഡോക്ടര്‍'.,'പേടിത്തൊണ്ടന്മാര്'‍ക്ക്‌. 'അവന്മാര്‍' പിടിക്കൂല്ല.'മറ്റേ വശത്തു നിന്നുള്ളവര്‍'...etc.)

ശ്രീ said...

ശരിയാണ്‍.
:)

rajesh said...

പലപ്പോഴും പറഞ്ഞാല്‍ വല്ലതും തോന്നിയാലോ എന്നു വിചാരിച്ച്‌ മിണ്ടാതിരിക്കുന്നവരുണ്ട്‌. അവരോട്‌ ഒരു വാക്ക്‌- നമ്മള്‍ ഒന്നു ചൊറിഞ്ഞാല്‍ ചിലപ്പോള്‍ അയ്യാളുടെ behaviour കുറച്ചു മാറിയേക്കാം.അങ്ങേയെങ്കില്‍ ചിലപ്പോള്‍ വരാനിരുന്ന ഒരു അപകടം നാം കാരണം മാറി എന്ന് നമുക്ക്‌ ആശ്വസിക്കാം. (അതായത്‌ അപകടത്തില്‍ ചത്തില്ലെങ്കില്‍ അതു നമ്മളുടെ ഗുണം ആയി എടുക്കാം !)

നമ്മള്‍ ഒന്നും പറയാതെ ഇരുന്നതിന്റെ അടുത്ത ദിവസം അയാള്‍ ഒരു അപകടത്തില്‍പ്പെട്ടു മരണമടഞ്ഞാല്‍ നമുക്കുണ്ടാകാവുന്ന കുറ്റബോധംചിന്തിക്കാന്‍ പോലും പറ്റുന്നില്ല.