Thursday, November 22, 2007

വിവരമില്ലായ്മ

വൈകിട്ട്‌ ഒരു ഫോണ്‍. സുഹൃത്തിന്റെതാണ്‌. അവന്‍ സ്ഥലത്തില്ല അവന്റെ മകന്‍ ബൈക്കില്‍ നിന്ന് വീണു. ഭാര്യ അവനെയും കൂട്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ പോയിട്ടുണ്ട്‌. ഒന്നു കൂടെ പോകാമോ.

എങ്ങനെ പറ്റില്ല എന്നു പറയും.പോയി.

15 വയസ്സുള്ള പയ്യന്‍. റ്റ്യൂഷനുപോയപ്പോള്‍ എതിരെ ഒരു കാര്‍ സിഗ്നല്‍ ഇല്ലാതെ തിരിഞ്ഞു. ഇവന്‍ മൂട്ടില്‍.

സുഹൃത്തിന്റെ ഭാര്യയോടു ചോദിച്ചു- ഭാഗ്യത്തിനു നിങ്ങള്‍ക്കൊന്നും പറ്റിയില്ല അല്ലേ.

മറുപടി എന്നെ സ്തബ്ധനാക്കി. - പയ്യന്‍ മാത്രമാണ്‌ വണ്ടി ഓടിച്ചിരുന്നത്‌. അവനു ലൈസന്‍സില്ല. അതുകൊണ്ട്‌ വഴക്കുണ്ടാക്കാനൊന്നും നില്‍ക്കാതെ ഇങ്ങു പോന്നു. ഹെല്‍മെറ്റും വച്ചിരുന്നില്ല.

സുഹൃത്ത്‌ എഞ്ചിനീയര്‍ ആണ്‌

ഭാര്യ കോളേജ്‌ ലെക്ചറര്‍

മൂത്ത മകന്‍ final year MBBS

വിവരമില്ലാത്ത കുടുംബം എന്നു പറയാന്‍ പറ്റുമോ.

വിവരമുള്ളവരുടെ കുടുംബത്തില്‍ ഇതാണെങ്കില്‍ സാധാരണക്കാരെ എങ്ങനെ കുറ്റം പറയും.

എങ്ങനെ നാം ഓരോ വര്‍ഷവും 3650 മരണം എന്നുള്ളതിനെ ഒന്നു കുറച്ചു കൊണ്ടുവരും?

6 comments:

rajesh said...

സുഹൃത്ത്‌ എഞ്ചിനീയര്‍ ആണ്‌

ഭാര്യ കോളേജ്‌ ലെക്ചറര്‍

മൂത്ത മകന്‍ final year MBBS

വിവരമില്ലാത്ത കുടുംബം എന്നു പറയാന്‍ പറ്റുമോ.

Sujith Bhakthan said...

എന്തേ ഈ മലയാളീസ്‌ ഇങ്ങനേ ? അതു മാറണമെങ്കില്‍ മലയാളി മലയാളം മറക്കണം.

ശ്രീ said...

വിവരം മാത്രം പോരാ, വിവേകം കൂടി വേണം എന്നു പറയുന്നത് ഇതാണ്‍.

ആ കുട്ടിയ്ക്ക് വല്ലതും സംഭവിച്ചിരുന്നെങ്കില്‍‌...?

ദിലീപ് വിശ്വനാഥ് said...

ശ്രീ പറഞ്ഞതിനോട് ഞാന്‍ പൂ‌‌ര്‍ണ്ണമായും യോജിക്കുന്നു.

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
rajesh said...

കുട്ടിക്ക്‌ ഒന്നും തന്നെ സംഭവിക്കുകയില്ല എന്ന് ആ അമ്മയ്ക്ക്‌ തീര്‍ച്ചയുണ്ട്‌.

കാരണം "അവന്‍ എപ്പ്പ്പോഴും വളരെ സൂക്ഷിച്ചേ ഓടിക്കൂ".

ഇന്നലെ വീണതു തന്നെ "മറ്റേ വണ്ടിയുടെ കുറ്റമായിരുന്നു" (അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ)