Friday, November 23, 2007

ജോലി വേണോ? 6 ലക്ഷം തരൂ.

ഇതല്‍പം അപകടം പിടിച്ച പോസ്റ്റ്‌ ആയതുകൊണ്ട്‌ ആള്‍ക്കാരുടെ പേര്‌ മാറ്റിയിട്ടുണ്ട്‌.

എന്റെ സുഹൃത്തിന്റെ ഭാര്യയുടെ ചേട്ടന്‍. "specialist" ആണ്‌. government service ല്‍ നിന്ന് വന്നു post graduation ചെയ്തു.(16 വര്‍ഷം സര്‍വീസിനു ശേഷം).
കെട്ടിക്കാന്‍ പ്രായമായ മക്കളുള്ള എല്ലാരും ചെയ്യുന്നതുപോലെ ലീവ്‌ എടുത്ത്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 5 വര്‍ഷം ജോലി ചെയ്തു- ഒരു മകള്‍ കല്യാണം കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു. ഒരു ഇണ്ടാസ്‌- ഉടനെ തന്നെ തിരിച്ച്‌ സര്‍വീസില്‍ പ്രവേശിക്കണം. ഒരു "specialist" ഇല്ലാതെ ധാരാളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു. 2 ആഴ്ച്കയ്ക്കകത്ത്‌ join ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ അടയ്ക്കണം.

അദ്ദെഹം ഉടനെ തന്നെ ഓടിപ്പോയി കാണേണ്ടവരെ ഒക്കെ കണ്ടു. അപ്പോള്‍ മനസിലായി specialist vacancy ഉണ്ട്‌ ഇഷ്ടം പോലെ പക്ഷേ കിട്ടണമെങ്കില്‍ പൈസ ഇറക്കണം. ഒന്നും രണ്ടും അല്ല 6 ലക്ഷം !

കൊടുക്കാനില്ല. കൊടുത്തില്ല.

ഇപ്പോള്‍ ഒരു primary health centreലെ casualty officer ആയി ജോലി നോക്കുന്നു.

ആര്‍ക്കു നഷ്ടം?

ഒരു skilled specialist നെ പിടിച്ച്‌ പാരസെറ്റമോള്‍ ഗുളിക മാത്രം ഉള്ള ഒരു PHC യില്‍ വയ്ച്ചിട്ടാണോ പാവപ്പെട്ട ജനങ്ങളോടുള്ള "പ്രതിബദ്ധത" കാണിക്കുന്നത്‌? വേണമെന്നു വച്ചാല്‍ പോലും അദ്ദേഹത്തിനു ഒരു രോഗിക്ക്‌ specialised treatment നല്‍കാന്‍ ഒക്കുകയില്ല കാരണം അവിടെ സാധനങ്ങള്‍ ഒന്നും തന്നെ ഇല്ല.

പൊതുജനം നോക്കുമ്പോള്‍ എല്ലാവരുടെയും ബദ്ധശത്രുക്കളായ ഡോക്ക്ടര്‍മാരെ Government ശരിക്കു കൈകാര്യം ചെയ്യുന്നുണ്ട്‌. പൈസ ഉണ്ടാക്കി മറിക്കുന്ന ജോലിക്കള്ളന്മാരായ ഡോക്ടര്‍മാര്‍ പേടിച്ച്‌ ഗ്രാമസേവനം നടത്താന്‍ എത്തുന്നുണ്ട്‌.അതില്‍ ഇപ്പോള്‍ പാസായവര്‍ ആദ്യമായിട്ട്‌ പയറ്റുന്നത്‌ ഈ രാഷ്ട്രീയക്കാരുടെ പുറത്തല്ല. മറിച്ച്‌ ഇങ്ഗ്ലണ്ടിലും അമേരിക്കായിലും ,എന്തിന്‌ അടുത്തുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലും പോകാന്‍ പാങ്ങില്ലാത്ത സാധാരണക്കാരന്റെ അടുത്താണ്‌.

ഡോക്ക്ടര്‍ എന്നും പറഞ്ഞ്‌ ഒരുത്തനെ ഇരുത്തി നമ്മളെയെല്ലാം ചികില്‍സിച്ചാല്‍ മതിയോ. അയാള്‍ ഇന്നലെ പാസായതാണോ എന്തെങ്കിലും എക്സ്പീരിയെന്‍സ്‌ ഉള്ളവനാണോ അവനു ചികില്‍സ അറിയാമോ എന്നൊക്കെ നമുക്ക്‌ അറിയാന്‍ അധികാരമില്ലേ.

"ഈ സ്രീമതി റ്റീച്ചര്‍ കൊള്ളാമല്ലോ എന്നു പറയുന്നതിനോടൊപ്പം അതിന്റെ മറുവശം കൂടി അറിയുന്നത്‌ നന്ന്.

9 comments:

rajesh said...

ഇപ്പോള്‍ ഒരു primary health centreലെ casualty officer ആയി ജോലി നോക്കുന്നു.

ആര്‍ക്കു നഷ്ടം?

യാരിദ്‌|~|Yarid said...

നഷ്ടം ജനങ്ങള്‍ക്കു തന്നെ.. സാധനങള്‍ ഉണ്ട്ങ്കില്‍ തന്നെ അതിനെ expiry date കഴിഞ്ഞു എന്നൊ മറ്റൊ പറഞ്ഞ് കുഴികുത്തി ഇടുക മുതലായ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍. എന്നാലല്ലെ പുറത്തു നിന്നും മരുന്നു വാങ്ങിക്കന്‍ എഴുതി കൊടുത്ത് കുത്തകകമ്പനികളുടെ കമ്മീഷന്‍ പണമായും, മറ്റു ആഡംബര വസ്തുക്കളായും മറ്റും വാങ്ങാന്‍ കഴിയു. അപ്പൊഴും നഷ്ടം ജനങ്ങള്‍ക്കു തന്നെ. ഡോക്ടര്‍മാരുടെ പ്രവര്‍ത്തി തന്നെയാണു അവരെ ജനങ്ങളുടെ ബദ്ധശത്രുക്കളാക്കി തീര്‍ക്കുന്നത്. പൊതുജനത്തിന്റെ കാശെടുത്തിട്ടാണു തങ്ങളെ തീറ്റിപോറ്റുന്നതു എന്നു ബോധ്യമുള്ള ഡോക്ടര്‍മാരുമുണ്ടല്ലൊ. പൊതുജനം അവര്‍ക്കു അവരര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നുമുണ്ട്. അത്തരക്കാര്‍ വളരെകുറവുമാത്രം.. പൊതുജനമെന്ന കഴുത അനുഭവിച്ചുകൊണ്ടിരിക്കുവല്ലെ കഴിഞ്ഞ് ഒന്നരമാസമായിട്ടു....

ക്രിസ്‌വിന്‍ said...

കഷ്‌ടം!

കുഞ്ഞന്‍ said...

“അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു. ഒരു ഇണ്ടാസ്‌- ഉടനെ തന്നെ തിരിച്ച്‌ സര്‍വീസില്‍ പ്രവേശിക്കണം. ഒരു anaesthetist ഇല്ലാതെ ധാരാളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു. 2 ആഴ്ച്കയ്ക്കകത്ത്‌ join ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ അടയ്ക്കണം.

അദ്ദെഹം ഉടനെ തന്നെ ഓടിപ്പോയി കാണേണ്ടവരെ ഒക്കെ കണ്ടു. അപ്പോള്‍ മനസിലായി anaesthetist vacancy ഉണ്ട്‌ ഇഷ്ടം പോലെ പക്ഷേ കിട്ടണമെങ്കില്‍ പൈസ ഇറക്കണം. ഒന്നും രണ്ടും അല്ല 6 ലക്ഷം !

കൊടുക്കാനില്ല. കൊടുത്തില്ല.“

ഈ വരികള്‍ വായിക്കുമ്പോള്‍ ആകെ കണ്‍ഫൂഷ്യന്‍ ആകുന്നു... തിരിച്ച് ജോലിക്കു കയറിയില്ലെങ്കില്‍ 10 ലക്ഷം കൊടുക്കണമെന്നു പറയുന്നു.. പിന്നീടു പറയുന്നു ഒഴിവുണ്ട് പക്ഷെ 6 ലക്ഷം കൊടുക്കണമെന്ന്.. ആര്‍ക്ക്,ആരുകൊടുക്കുന്നു, എന്തിന് വേണ്ടി??

rajesh said...

കുഞ്ഞന്‍,

ഉടനെ തിരിച്ച്‌ ഗവണ്‍മന്റ്‌ സര്‍വീസില്‍ കയറിയില്ലെങ്കില്‍ - 10 ലക്ഷം അടയ്ക്കണം.(official ആയിട്ട്‌- രശീത്‌ കിട്ടും)

അദ്ദേഹം റ്റ്രയിനിംഗ്‌ കഴിഞ്ഞ specialty തന്നെ വേണമെങ്കില്‍ (vacancy ഉണ്ടെങ്കില്‍ പോലും) 6 ലക്ഷം കൊടുക്കണം (unofficial ആയിട്ട്‌- രശീത്‌ ഇല്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ)

മുക്കുവന്‍ said...

മാഷെ സ്പെഷിലിസ്റ്റ് ആയാല്‍ പിന്നെ നാട്ടുകാരെ പിഴിഞ്ഞ് കാശ് കിട്ടൂലേ അതിനാ‍ ഫീസ് :)

ഇപ്പോ നല്ല കളക്ഷന്‍ ഉള്ള ആര്‍.ടി.ഓ ഓഫീസില്‍ ജൊലി കിട്ടാന്‍ കാശെത്ര കൊടുക്കണം?

Anonymous said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.

Anonymous said...

പറയാനുള്ളത് ഇതു മാത്രം

ഏത് അപ്പന്‍ വന്നാലും അമ്മക്ക് ഉറക്കം ഇല്ല.

കൊച്ചുമുതലാളി said...

നമ്മുടെ നാടിന്റെ ഒരു ഗതി. അല്ലാണ്ട് എന്ത് പറയാ‍നാ.. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊക്കെ തന്നെ സ്ഥിതി.