Sunday, July 22, 2007

ഒരു RC Bookന്റെ കഥ

.ഞങ്ങള്‍ ഈയിടെ ഒരു കാറു വാങ്ങി. അതിന്‌ 2000 രൂപ കൊടുത്ത്‌ ഒരു നമ്പറും ബുക്ക്‌ ചെയ്തു. കാര്‍ വീട്ടിലെത്തിയിട്ട്‌ മാസം 3. ഇതു വരെ RC Book കയ്യില്‍ക്കിട്ടിയിട്ടില്ല.. അന്വേഷിക്കുമ്പോള്‍ പറയും താമസിയാതെ അയക്കും എന്ന്.

കഴിഞ്ഞ ദിവസം അവിടെ പരിചയമുള്ള ഒരാളെക്കിട്ടി. അദ്ദേഹം അകത്തു പോയി അന്വേഷിച്ചിട്ട്‌ വന്നു പറഞ്ഞു അത്‌ മാറ്റി വച്ചിരിക്കുകയാണ്‌. പൈസ കൊടുത്ത്‌ നംബര്‍ ബുക്ക്‌ ചെയ്യുന്ന കാര്‍ഡുകള്‍ ഇങ്ങനെ "rserved" എന്നെഴുതി മാറ്റിവയ്ക്കുമത്രെ. നംബര്‍ വാങ്ങാന്‍ പൈസ ഉള്ളവന്‍ RCBook കിട്ടാന്‍ ഒന്നു രണ്ടു തവണ നടന്നു കഴിയുമ്പോള്‍ പൈസ ഇറക്കുമല്ലോ എന്നാണ്‍ RTO ഓഫീസിലെ അനുഭവം. അതിനു വേണ്ടി അവര്‍ കാത്തിരിക്കുകയാണത്രെ !

അവിടിരുന്നോട്ടേ എന്നും ഞാനും പറഞ്ഞു. അവരു തന്ന receiptഉം കൊണ്ട്‌ എത്ര കാലം വണ്ടി ഓടിക്കാമോ എന്തോ ?

13 comments:

rajesh said...

നംബര്‍ വാങ്ങാന്‍ പൈസ ഉള്ളവന്‍ RCBook കിട്ടാന്‍ ഒന്നു രണ്ടു തവണ നടന്നു കഴിയുമ്പോള്‍ പൈസ ഇറക്കുമല്ലോ എന്നാണ്‍ RTO ഓഫീസിലെ അനുഭവം. അതിനു വേണ്ടി അവര്‍ കാത്തിരിക്കുകയാണത്രെ !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എങ്ങാനും കിട്ടിയാല്‍ അന്നു തന്നെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കണേ.. മറക്കരുത്.

പിന്നെ ഒരു ആഹ്ലാദപോസ്റ്റും :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

രാജേഷേ, കാശുകൊടുത്ത്‌ ഇഷ്ടപ്പെട്ട നമ്പര്‍ വാങ്ങിയാല്‍ പെട്രോളൊഴിക്കാതെ വണ്ടിയോടുമോ? ;) ഈ ചോദ്യം ഒരിക്കലെന്റെ പിതാവ്‌ എന്നോട്‌ ചോദിച്ച താണ്‌! ഞാന്‍ ഇതുപോലൊന്നിന്‌ ശ്രമിക്കുമെന്ന ഘട്ടത്തില്‍!
:)

rajesh said...

കിട്ടുന്നതിന്റെ അന്ന് ഒരു ലോട്ടറി ഷുവര്‍.

ഒരാഴ്ചയും കൂടി നോക്കിയിട്ട്‌ ഞാന്‍ പോയി ഒരു written complaint കൊടുത്താലോ എന്ന് വിചാരിക്കുന്നു.

കുറുമാന്‍ said...

ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കാണുന്ന ഒരു പ്രവണതയാണ് മാഷെ. ഡ്രൈവിങ്ങ് അറിയാത്തവനു ലൈസന്‍സ് കൊടുത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോ അല്പം ഭേദം ആണെന്ന് തോന്നുന്നു.

rajesh said...

പണ്ട്‌ പൈസ കൊടുത്ത്‌ ലൈസെന്‍സ്‌ എടുക്കുമായിരുന്നു. ഇപ്പ്പ്പോള്‍ 50 ശതമാനത്തിനും ലൈസെന്‍സേ ഇല്ല എന്ന സ്ഥിതിയാണ്‌ ;-)

പക്ഷേ എനിക്കു മനസ്സിലാകാത്ത കാര്യം- മറ്റു പല സ്ഥലങ്ങളിലും ഇങ്ങനെ ആണെന്നു വച്ച്‌ ഇവിടെയും അങ്ങനെ വേണമെന്നുണ്ടോ? എന്നാല്‍ എന്തുകൊണ്ട്‌ പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവാറും എല്ലാവരും നിയമം അനുസരിക്കും അതുകൊണ്ട്‌ നമുക്കും അങ്ങനെ ചെയ്തുകളയാം എന്ന് ആരും ചിന്തിക്കുന്നില്ല?

അതാണ്‌ എന്റെ ചോദ്യം "എന്തേ ഈ മലയാളീസ്‌ ഇങ്ങനെ?"- നല്ല കാര്യങ്ങള്‍ ഒന്നും അനുകരിക്കുകയില്ല, പക്ഷേ എന്തു ചീത്തയുണ്ടെങ്കിലും അത്‌ അനുകരിക്കുകയും "ദോണ്ടെ അവരങ്ങനെയാണല്ലോ ചെയ്യുന്നത്‌" എന്നു ചോദിക്കുകയും ചെയ്യും

Kaippally കൈപ്പള്ളി said...

കൈക്കൂലി കൊടുക്കാതെ ഒരിക്കലും ഡ്രൈവിങ്ങ് ലൈസെന്സ് കേരളത്തില്‍ കിട്ടുകയില്ല. പക്ഷെ പണ്ടത്തേക്കാള്‍ഒരുപാടു മാറ്റങ്ങളുണ്ട്. ഡ്രൈവിങ് സ്കൂള്‍ തന്നെ ഈ തുക ക്രിത്ത്യമായി കൊടുക്കും. പഠന തുകയില്‍ നിന്നും തന്നെ ഈ സംഖ്യ ഡ്രൈവിങ് സ്കൂള്‍ വങ്ങുന്നുണ്ട്. എല്ലാ ആഴ്ചയും RT ഒഫീസറിന്റെ വിട്ടില്‍ തുക എത്തിക്കുന്നുമുണ്ട്. വളരെ systematicഉം scientificഉമായി തന്നെ ഈ രീതി കഴിഞ്ഞ 15 വര്‍ഷമായി തുടരുന്നുണ്ട്. ഇതുകൊണ്ട് എത്രപേര്‍ ഹാപ്പിയായി,
ഡ്രൈവിങ് അറിഞ്ഞൂടാത്ത വിദ്ധ്യാര്‍ത്ഥി ഹാപ്പി
ഡ്രൈവിങ് സ്കൂള്‍ ഹാപ്പി
RTO ജീവനക്കാര്‍ ഹാപ്പി

നിങ്ങള്‍ക്ക് ഇതു പോരെ. All are the Happy !!!

SAJAN | സാജന്‍ said...

കമ്പ്ലയിന്റ് കൊടുക്കാനോ നല്ല കാര്യായി:)
അപ്പൊ ആര്‍ സി ബുക്ക് വേണ്ടേ?

rajesh said...

വിദ്യ ഫലിച്ചു !

ഇന്നലെ RC Book വീട്ടില്‍ എത്തി. പൈസ കിട്ടൂല്ല എന്നായപ്പോള്‍ അയച്ചതാണെന്ന് തോന്നുന്നു.

ഇനിയിപ്പോ ഒരു ലോട്ടെറി എടുക്കണം. എന്നിട്ടു വേണം അടുത്ത കാര്‍ വാങ്ങാന്‍. എന്നിട്ട്‌ മറ്റൊരു RCBook കഥ !

Vish..! said...

ഹി ഹി ഹി ഹി ഹി.. പണ്ട് ഞാന്‍ ലൈസെന്‍സ് എടുക്കന്‍ പോയപ്പോള്‍ റോഡ് ടെസ്റ്റിന്‍ ഞാന്‍ മാത്രമേ പാസ്സ് ആയൊള്ളു..
പിന്നീട് കാരണങള്‍ പിടി കിട്ടി..
1. ഞാന്‍ ഡ്രൈവിങ് സ്കൂള്‍ വഴി ആണ് ചെന്നത്
2. പിറ്റേന്ന് എനിക്ക് സംസ്ഥാനം വിടണം.. (പഠിക്കാന്‍ പോകുകയായിരുന്നു)
3. ഞാന്‍ നന്നായി വണ്ടി ഓടിക്കും

* മൂന്നാമത്തെ ആ പോയിന്റ് ചാത്തനെ പേടിച്ചാ(അല്ലേല്‍ എന്തിനാ സംസ്ഥാനം വിടുന്നെ .. കേസുണ്ടായിരുന്നോ? എന്നെല്ലാം പുള്ളി ചോദിക്കും)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ന്നെ വിളിച്ചാരുന്നാ?

“3. ഞാന്‍ --നന്നായി-- വണ്ടി ഓടിക്കും“
അതു കൊണ്ടാണല്ലോ കേരളത്തീന്ന് പുറത്തേക്ക് പോവ്വാന്ന് പറഞ്ഞ ഉടനേ ലൈസന്‍സ് എടുത്ത് കയ്യില്‍ തന്ന് ഇനി ഇവിടെങ്ങും കണ്ട് പോകരുതെന്ന് പറഞ്ഞത്.

വക്കാരിമഷ്‌ടാ said...

നാട്ടില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ നാഗാലാന്‍‌ഡില്‍ നിന്ന് ലൈസന്‍സ് ഒപ്പിച്ച് തരുന്ന വിദ്യയുമുണ്ട്.

രാജേഷിനെപ്പോലെ സ്വല്പം വെയിറ്റ് ചെയ്യാന്‍ മനസ്സ് കാണിച്ചാല്‍ തന്നെ പല കാര്യങ്ങളും കാശ് കൊടുക്കാതെ കിട്ടും. പക്ഷേ എവിടെ. ഭയങ്കര ധൃതിയും വെപ്രാളവും കണ്ടാല്‍ എന്തോ അത്യാവശ്യക്കാര്യമാണെന്നേ തോന്നൂ. പക്ഷേ കാര്യം നടന്ന് കഴിയുമ്പോള്‍ കൂളായി ഒരു ചായയും കുടിച്ച് കിടന്നുറങ്ങുന്നതും കാണാം.

നമ്മുടെ ക്ഷമയില്ലായ്‌മയും വെയിറ്റ് ചെയ്യാനുള്ള മടിയുമൊക്കെയാണ് പല കൈക്കൂലികളുടെയും ഒരു കാരണം. പിന്നെ നമുക്കുമില്ലല്ലോ അത്രയ്ക്ക് വലിയ ആത്മവിശ്വാസം-വണ്ടി എങ്ങും തട്ടാതെയും മുട്ടാതെയും ഓടിച്ച് കാണിക്കാമെന്നൊന്നും. അപ്പോള്‍ പിന്നെ സ്വല്പം കാശ് കൊട്, എല്ലാവരും ഹാപ്പി.

ലൈസന്‍സ് പുതുക്കണം. ആര്‍.റ്റി.ഓയുടെ ഓഫീസില്‍ ചെന്നു. ചോദിച്ചപ്പോള്‍ പുതുക്കാനുള്ള ഫോം ഓഫീസിലില്ല, ഏജന്റിന്റെ കൈയ്യിലേ ഉള്ളൂ എന്ന്. എപ്പടി?

സന്തോഷ് said...

അഞ്ചാറു വര്‍ഷം മുമ്പുള്ള കഥയാണ്. പേപ്പറിലായിരുന്ന ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തകാര്‍ഡാക്കി മാറ്റാന്‍ ആഗ്രഹം. നാട്ടില്‍ ചെന്നയുടനെ അപേക്ഷ കൊടുത്തു. ഒരു മാസത്തെ അവധിക്കുള്ളില്‍ രണ്ടുതവണ പറഞ്ഞ തീയതികളില്‍ തന്നെ ഓഫീസില്‍ ചെന്നു. രണ്ടു തവണയും ‘എന്നാ പോകുന്നത്?’ എന്ന് ചോദിച്ചു. പോകുന്ന ദിവസം പറഞ്ഞിട്ട് തിരികെപ്പോന്നു. തിരിച്ചുവരുന്നതിന്‍റെ തലേദിവസം വീണ്ടും പോയി സാധനം വീട്ടിലേയ്ക്ക് അയച്ചുതരാനുള്ള അധിക ഫീസും കൊടുത്തു. നാളിതുവരെ കയ്യില്‍ കിട്ടിയിട്ടില്ല.

ഇന്നായിരുന്നെങ്കില്‍ ഓഫീസ് പേരും ഓഫീസറുടെ പേരും വച്ച് ഒരു ബ്ലോഗ് പോസ്റ്റ് ഇടുമെന്ന് പറഞ്ഞു നോക്കാമായിരുന്നു:)