Tuesday, April 3, 2007

കണ്ണു വേദനിക്കുന്നു !

ഇന്നു വൈകിട്ട്‌ ഒരു 7.30 മണിക്ക്‌ നടന്നത്‌- ഞാന്‍ ട്രാഫിക്‌ സിഗ്നലിന്റെ അടുത്ത്‌ വലത്തോട്ട്‌ തിരിയാനായി കാര്‍ നിര്‍ത്തിയിരിക്കുന്നു. എന്റെ മുന്‍പില്‍ ആരും ഇല്ല. ചിലര്‍ക്ക്‌ വലത്തുകൂടി ക്കയറി മുന്‍പിലെത്തി ഇടത്തേക്കു തിരിയുന്ന സ്വഭാവം ഉള്ളതു കൊണ്ട്‌ (പഴയ ഒരു സംഭവം മനസ്സിലുള്ളതിനാല്‍ !)ഞാന്‍ എന്റെ വലത്തോട്ടുള്ള സിഗ്നല്‍ ഇട്ടിരുന്നു. ഇവിടുത്തെ ചുവന്ന ലൈറ്റ്‌ മാറാന്‍ ഏതാണ്ട്‌ 30 സെക്കന്റ്‌ എടുക്കും.


എന്റെ ജനാലക്കല്‍ ഒരു ശബ്ദം " സിഗ്നല്‍ അണയ്ക്കണം, കണ്ണു വേദനിക്കുന്നു" . നോക്കിയപ്പ്പ്പോള്‍ എന്റെ പുറകിലത്തെ കാറിന്റെ ഡ്രൈവര്‍! ഒരു സെക്കന്റ്‌ ഞാന്‍ അന്തം വിട്ടിരുന്നു. ഈ മെഴുകുതിരി പോലത്തെ സിഗ്നല്‍ ഏതാണ്ട്‌ 10-15 സെക്കന്റ്‌ കണ്ടതു കാരണം കണ്ണു വേദനിക്കുന്ന ആ മനുഷ്യന്‍ എങ്ങനെ ഈ ഹൈ-ബീം കാറുകളെ നേരിടുന്നു എന്നോര്‍ത്ത്‌ ഞാന്‍ വിഷമിച്ചു. എന്നിട്ട്‌ അദ്ദേഹത്തിനോട്‌ കണ്ണു ടെസ്റ്റ്‌ ചെയ്യാന്‍ ഉപദേശിച്ചു.

മറ്റൊരു കാറിന്റെ പുറകില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പ്പ്പോഴും ലൈറ്റ്‌ off ആക്കാറുണ്ട്‌. പക്ഷെ സിഗ്നല്‍ ഓഫ്‌ ആക്കേണ്ടി വരുമെന്ന് ഇതു വരെ വിചാരിച്ചിട്ടില്ല. സിഗ്നല്‍ ഇല്ലാതെ നിന്നാല്‍ ഏവനെങ്കിലും ഇടയില്‍ക്കയറും എന്നിട്ട്‌ "സിഗ്നല്‍ ഇട്ടോണ്ട്‌ നിന്നൂടേ" എന്നു ചോദിക്കും !

3 comments:

rajesh said...

ഈ മെഴുകുതിരി പോലത്തെ സിഗ്നല്‍ ഏതാണ്ട്‌ 10-15 സെക്കന്റ്‌ കണ്ടതു കാരണം കണ്ണു വേദനിക്കുന്ന ആ മനുഷ്യന്‍ എങ്ങനെ ഈ ഹൈ-ബീം കാറുകളെ നേരിടുന്നു എന്നോര്‍ത്ത്‌ ഞാന്‍ വിഷമിച്ചു.

ആവനാഴി said...

ഞാന്‍ ഒരിക്കല്‍ വലത്തോ‍ട്ടു സിഗ്നല്‍ ഇട്ടുകൊണ്ടു മെയിന്‍ റോഡിലേക്കു കയറാനായി ഒരു ടി ജങ്ഷനില്‍ നില്‍‌ക്കുകയായിരുന്നു.

അപ്പോള്‍ എന്റെ വലതു ഭാഗത്തു നിന്നു മെയിന്‍ റോഡിലൂടെ ഇടത്തോട്ടു സിഗ്നല്‍ ഇട്ടുകൊണ്ടു ഒരു കാര്‍ പാഞ്ഞു വരുന്നു.

ഞാന്‍ കൂളായി വലത്തോട്ടു തിരിഞ്ഞ് മെയിന്‍ റോഡിലേക്കു കയറി.

ചങ്കാളിപ്പോയി. ആ പഹയന്‍ ഇടത്തോട്ടു തിരിയാതെ നേരേ വരുന്നു.

ആളിച്ചങ്കനായ ഞാന്‍ ഒറ്റ ചവിട്ടും, ഒരു തിരിക്കലും. റിഫ്ലക്സ് ആക്ഷന്‍. തലനാരിഴക്കു രക്ഷപ്പെട്ടു.

അന്നു മുതല്‍ ഞാന്‍ സിഗ്നലുകളെ മുഖവിലക്കെടുക്കാറില്ല.

ഞാന്‍ നോക്കി. മറ്റേ കാറില്‍ മലയാളീസല്ലായിരുന്നു! :)

Kaithamullu said...

സിഗ്നല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്‍ഡ്യാക്കാരാണ്, ഇന്‍ഡ്യാക്കാരില്‍ നമ്മ്‌ടെ മല്ലൂസും- എല്ലാം തെറ്റായി!
-ഇടത്തൊട്ട് മാത്രം തിരിയുന്ന സിഗ്നലില്‍ കാത്ത് നിന്ന്, പച്ച ലൈറ്റ് തെളിയുമ്പോള്‍ മത്രം, ധൃതിയില്‍ സിഗ്നലിടുന്നവരെ കണ്ടിട്ടില്ലേ? നേരെ വന്ന് വലത്തോട്ട് സിഗ്നലിട്ട് നേരെ ഓടിച്ച് പോകുന്നവരോ?
അതിലൊക്കെ എത്രയോ ഭേദമാ സിഗ്നല്‍ ഒട്ടും ഉപയോഗിക്കാത്തവര്‍!