പ്രിയ ONV സാാര്‍,എന്തൊക്കെയാണ് അങ്ങു പുലമ്പുന്നത്? reality show കേരള സംസ്കാരം ഇല്ലാതാക്കുമെന്നോ? പാട്ടിന്റെ കൂടെ ആടുന്നത് നല്ലതല്ലെന്നോ? ഈ പിള്ളേര്‍ ആടിക്കുഴഞ്ഞു പാടുന്ന ഈ പാട്ടുകളൊക്കെ ആരാണെഴുതി വിടുന്നതെന്നോ?
സാര്‍ മലയാള ചാനലുകളിലെ കൊലപാതക ബലാല്‍സംഗ സീരിയലുകളൊന്നും കണ്ടിട്ടില്ലാ എന്നു തോന്നുന്നു. ആബാലവ്ര്ദ്ധജനങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് കണ്ണിമയ്കാതെ കണ്ട് മനസ്സ് മുരടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ "സംസ്കാരത്തിനു" ചേര്‍ന്ന ഈ ചവറുകളെക്കാലും നല്ലതല്ലേ സാര്‍ ഇപ്പോഴത്തെ reality shows ?
ഈ ചവറുകളില്‍ അമ്മായിയമ്മയും മരുമോളും തമ്മിലും നാത്തൂന്മാരു തമ്മിലും ഉള്ള പകയും അനാരോഗ്യകരമായ ഇടപെടലുകളും അങ്ങു കണ്ടിട്ടില്ലേ. കൊച്ചു കുട്ടികളെപ്പോലും ഇതൊക്കെ കാണിച്ച് അവരുടെ മനസിനെ കറുപ്പിക്കുന്ന വിവരമില്ലാത്ത കുറേപ്പേര്‍ വേറെയും.ക്രൂരതയുടെയും പിശാചുക്കളുടെയും മനുഷ്യമുഖം മൂടി ധരിച്ച കുറേപ്പേരുടെ കഥ പറയുന്ന ചവര്‍ സീരിയലുകളെക്കാള്‍ എത്രയോ എത്രയോ നല്ലതല്ലേ സാര്‍ ഈ music shows ?
ഒന്നുമില്ലെങ്കിലും സാറും സാറിനെപ്പോലെയുള്ള വേറെ ചിലരും എഴുതിവിടുന്ന (വിട്ടിരുന്ന) പൈങ്കിളിയും അല്ലാത്തതുമായ പാട്ടുകളല്ലേ ഇവര്‍ പാടുന്നുള്ളു? അതിന്റെ കൂടെയുള്ള ആട്ടം- സിനിമയിലോ സീരിയലുകളിലോ ഉള്ളത്രയും ആഭാസത്തരമല്ലല്ലോ സാര്‍.
Monday, November 12, 2007
Sunday, November 11, 2007
നടന്നു പോകുമ്പോള്‍ ചെയ്യുന്നതെല്ലാം .
ചുമ്മാ നടന്നു പോകുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാം നമ്മള്‍ അതേ നിസ്സംഗതയോടുകൂടിത്തന്നെ വാഹനത്തിലിരുന്നും (പ്രത്യേകിച്ചും ഇരുചക്രവാഹനത്തില്‍) ചെയ്യും.
വിശ്വാസമില്ലേ ? ഇതു നോക്കൂ.
(1)ഓരോന്നാലോചിച്ച് ("വായില്‍നോക്കി") നടന്നു പോകുമ്പോള്‍ ആണ് പാലു വാങ്ങിക്കണമെന്ന് വീട്ടില്‍ നിന്നു പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വരുന്നത്.എന്താണ് നാം ചെയ്യുന്നത്? ഒരൊറ്റ തിരിവ്- വലത്തോട്ടോ ഇടത്തോട്ടോ എന്നു നോട്ടമില്ല എവിടെയാണ് മില്‍മ ബൂത്ത് എന്നു വച്ചാല്‍ അങ്ങോട്ട്- ബൈക്കിലും ഇതു തന്നെയല്ലേ ചെയ്യാറുള്ളത്?
(2) നേരത്തെ പറഞ്ഞതുപോലെ വായില്‍നോക്കി നടക്കുമ്പോള്‍ ആണ് ഒരു "റ്റ്രീങ്ങ്, റ്റ്രീങ്ങ്"- എന്തോ ഒരു "അത്യാവശ്യ" ഫോണ്‍ വരുന്നു. (നമുക്കു വരുന്നതെല്ലാം "himportant calls" ആണല്ലോ- ഉടനെ എടുത്തിലെങ്കില്‍ എന്താ സംഭവിക്കുക എന്നാര്‍ക്കരിയാം).ബൈക്കിലാണെങ്കില്‍ ഇനിയൊരു സര്‍ക്കസ് തന്നെ കാണാം. ഒരു കൈകൊണ്ട് ബൈക്ക് ബാലന്‍സ് ചെയ്തുകൊണ്ട് മറ്റേ കൈ പോക്കറ്റില്‍ പരതുന്നു.തിരിച്ചെടുക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും ടൈറ്റ് പാന്റിന്റെ മുന്നിലെ പോക്കറ്റിലേ ഇടൂ. ഈ പോക്ക്റ്റില്‍ പരണ്ടുന്ന സമയം മുഴുവന്‍ ബൈക്ക് ഒറ്റക്കൈയ്യില്‍ ഓടുകയാണ്. ആടിയാടിയുള്ള ഈ പോക്കിനിടയില്‍ വണ്ടി ഇടിച്ചു ചത്തില്ലെങ്കില്‍ എങ്ങനെയും ഫോണ്‍ എടുത്ത് സംസാരിച്ചിരിക്കും.
(3) "അതാ കുട്ടപ്പന്‍" - റോഡിന്റെ അപ്പുറത്ത് നില്‍ക്കുന്ന സുഹ്ര്ത്തിനെകാണ്ടാല്‍ നാം എല്ലാം മറക്കും.പിന്നെ ഒരൊറ്റതിരിച്ചിലാണ്- ഇടിയ്ക്കാതിരിക്കാന്‍ പാടുപെട്ട് ചവിട്ടി നിര്‍ത്തുന്ന മറ്റു ഡ്രൈവര്‍മാരുടെ മടക്കിയ നടുവിരലുകളും,തള്ളയെവിളികളും കേള്‍ക്കാത്തമട്ടില്‍ അതിനൊക്കെ അതീതനായി മന്തം മന്തം (മനപ്പൂര്‍വം എഴുതിയതുതന്നെ- ന്ദ എഴുതാന്‍ വയ്യാഞ്ഞിട്ടല്ല) കുട്ടപ്പന്റെ അടുത്തേയ്ക്ക്.
ഒരു മിനിറ്റ് സൊള്ളുന്നു.
തിരിച്ച് മുന്‍പിന്‍ നോക്കാതെ മറുവശത്തേയ്ക്ക് !
(4)എന്തെങ്കിലും അത്യാവശ്യമുള്ളപ്പോള്‍ നടത്തയ്ക്ക് സ്പീഡ് കൂടുന്നതുപോലെതന്നെയല്ലെ വണ്ടിയ്ക്കും സ്പീഡ് കൂടുന്നത്. നടത്തയ്ക്ക് സ്പീഡ് ലിമിറ്റ് ഇല്ലെങ്കിലും വണ്ടിക്ക് ഉണ്ട് എന്നുള്ള കാര്യം നാം ഓര്‍ക്കാറേയില്ല,ഉണ്ടോ?
(5) നടക്കുമ്പോള്‍ ആരും ഹെല്‍മെറ്റ് വയ്ക്കേണ്ട കാര്യമില്ല.നടക്കുമ്പോള്‍ എത്രയോപേര്‍ സ്ലാബിലും, കുഴിയിലും തട്ടി വീഴുന്നു അവരെല്ലാം ഹെല്‍മെറ്റ് വച്ചിട്ടാണോ ചാവാതെ രക്ഷപ്പെടുന്നത്? അതുപോലെയല്ലേ ഉള്ളു ബൈക്കില്‍ നിന്ന് വീണാലും,പിന്നെന്തിന് ഹെല്‍മെറ്റ്?

Friday, November 9, 2007
"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ"
"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ" നഗരവാസികളും സഹിക്കണം എന്നു നമ്മളെല്ലാം കൂടി കനകസിംഹാസനത്തില്‍ കയറ്റിയിരുത്തിയിരിക്കുന്ന നമ്മുടെ മുഖ്യന്‍.
നാലുവശത്തുനിന്നും ഒഴുകിവരുന്ന മലിനജലം കെട്ടിക്കിടക്കുന്ന ഈ സ്ഥലങ്ങളില്‍ കൂടി അങ്ങേരെ ഒന്നു നടത്തിക്കാന്‍ ഇവിടാരും ഇല്ല എന്നാണോ. ഒരു തവണ നടക്കാമെങ്കില്‍ (പിണറായി കാറില്‍ ഇരുന്ന് "കേരള പദ യാത്ര" നടത്തിയതുപോലെ അല്ല) ഇങ്ങനെ പറയാന്‍ അങ്ങേര്‍ക്ക് അധികാരം ഉണ്ടെന്ന് നമുക്ക് സമ്മതിക്കാം.
അല്ലെങ്കില്‍ പിന്നെ അടുത്ത തവണ വോട്ട് ചോദിക്കാന്‍ പച്ച ചിരിയുമായി വരുന്ന ഇവന്മാരെയും അണികളെയും പുഛിച്ചു തള്ളാന്‍ നമുക്കാകണം.
പുഛിച്ചു തള്ളിയാല്‍ പകരം ആരെ വയ്ക്കാന്‍ അല്ലേ ? എല്ലാവന്മാരും കയ്യിട്ടു വാരാന്‍ ആണല്ലോ ജനിച്ചിരിക്കുന്നതു തന്നെ.

Monday, November 5, 2007
എന്തിനീ കല്യാണം വിളി ?
പലപ്പോഴും വിചാരിച്ചിട്ടുണ്ട് കേരളത്തിലെ ആള്‍ക്കാര്‍ക്ക് ഈ കല്യാണം വിളിയോട് ഇത്ര formaility എന്തുകൊണ്ടാണെന്ന്.പിള്ളേര്‍ കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ മാതാപിതാക്കളും പ്രായമാവും. പിന്നെ അവരുടെ കാര്യം കഷ്ടം തന്നെ.
വര്‍ഷങ്ങളായി കണ്ടിട്ടും സംസാരിച്ചിട്ടു പോലും ഇല്ലാത്ത കുറേ "ബന്ധുക്കള്‍" . അവരെ കല്യാണത്തിനു വിളിച്ചേ ഒക്കൂ. അതും "വെറുതെ" വിളിച്ചാല്‍ പോരാ. അപ്പനും അമ്മയും തന്നെ ചെന്നു വിളിക്കണം (അല്ലെങ്കില്‍ അതുപോലെ വയസ്സായി എണീറ്റുനടക്കാന്‍ വയ്യാത്ത ആരെങ്കിലും ആയാലും മതി !)അസുഖം ഒക്കെ ഉള്ളവര്‍ ഒന്നു ഫോണില്‍ വിളിച്ചാല്‍ പോരേ ഈ യാത്രയൊക്കെ ചെയ്ത് ഉള്ള ആരോഗ്യം കൂടിക്കളയണോ?ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു. ( കുറുപ്പമ്മാവന്റെ മൂന്നാമത്തെ ഭാര്യയുടെ കുഞ്ഞമ്മയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വേറെ ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ് കുടുംബത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്- ഇനി അതുപോലൊരു സംഭവം കാണണമെന്ന് ആര്‍ക്കും തന്നെ ആഗ്രഹമില്ല)
അപ്പോ back to our topic - എന്തിന്നാണീ പാടുപെട്ടുള്ള കല്യാണം വിളി? മിക്കവരും പ്രാകിക്കൊണ്ടാണ് നമ്മുടെ മുന്നില്‍ ചിരി വരുത്തിയ മുഖവുമായി ഇരിക്കുന്നത് എന്ന് എന്നാണ് നാമൊന്നു മനസ്സിലാക്കുക."വന്നേ ഒക്കൂ, എന്റെ കുട്ടിമാമ വന്നില്ലേ എന്ന് (ജനിച്ചതില്‍പ്പിന്നെ നിന്നെ കണ്ടിട്ടില്ലാത്ത) എന്റെ മകന്‍ കുഞ്ചുമണി ചോദിക്കും" എന്നൊക്കെ പറയുമ്പോള്‍ അവരുടെ മനസ്സില്‍ "എനിക്ക് അവിടുന്ന് ഇങ്ങു കണ്ണൂരില്‍ വന്നു വിളിക്കാമെങ്കില്‍ നിനക്ക് അതുപോലെ അങ്ങു തിരോന്തരത്തു വന്ന് എന്റെ മോന്റെ കല്യാനത്തിനെന്താ കൂടിയാല്‍" എന്നു കാണില്ലേ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഈയിടെ എന്റെ ഒരു ബന്ധുവിന്റെ കല്യാണം. മകന്‍ എഞ്ചിനീയര്‍ ഒരു സമ്പന്ന കുടുംബത്തിലേക്ക് വാങ്ങിക്കപ്പെടുന്നു sorry, കല്യാണം കഴിക്കുന്നു. ചെറുക്കന്റെ അഛനും അമ്മയും പണക്കാരല്ലെങ്കിലും പണക്കാരുടെ അസുഖങ്ങളൊക്കെയുള്ളവര്‍. ദിവസവും ഇന്‍സുലിന്‍ കുത്തിവെയ്പും വലിവിന്റെ മരുന്നും ആയിക്കഴിയുന്നവര്‍. പറഞ്ഞിട്ടെന്തുകാര്യം -കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിളിച്ചു. വിളിച്ചില്ലെങ്കില്‍ അതു പണക്കാരിയെക്കെട്ടുന്നതിന്റെ അഹങ്കാരം ആയിക്കാണുമെന്ന് അവര്‍ക്ക് പേടി.
ഒരു ഫോണ്‍ വിളിയില്‍ ഒതുക്കിക്കൂടേ ഈ വിളി? അല്ലെങ്കില്‍ ഒരു ഇമെയില്‍ ? നമ്മള്‍ അത്രയ്ക്കൊക്കെ ആയില്ലേ? പാടുപെട്ട് വീട്ടില്‍ വന്നു വിളിക്കുമ്പോള്‍ നമ്മളുടെ weight കൂടുമോ? വീട്ടിനടുത്തുള്ള വളരെ വേണ്ടപ്പെട്ടവരെ മാത്രം ചെന്നു വിളിച്ചാല്‍ പോരേ ഈ വയസ്സായ മാതാപിതാക്കള്‍?

Sunday, July 22, 2007
ഒരു RC Bookന്റെ കഥ
.ഞങ്ങള്‍ ഈയിടെ ഒരു കാറു വാങ്ങി. അതിന് 2000 രൂപ കൊടുത്ത് ഒരു നമ്പറും ബുക്ക് ചെയ്തു. കാര്‍ വീട്ടിലെത്തിയിട്ട് മാസം 3. ഇതു വരെ RC Book കയ്യില്‍ക്കിട്ടിയിട്ടില്ല.. അന്വേഷിക്കുമ്പോള്‍ പറയും താമസിയാതെ അയക്കും എന്ന്.
കഴിഞ്ഞ ദിവസം അവിടെ പരിചയമുള്ള ഒരാളെക്കിട്ടി. അദ്ദേഹം അകത്തു പോയി അന്വേഷിച്ചിട്ട് വന്നു പറഞ്ഞു അത് മാറ്റി വച്ചിരിക്കുകയാണ്. പൈസ കൊടുത്ത് നംബര്‍ ബുക്ക് ചെയ്യുന്ന കാര്‍ഡുകള്‍ ഇങ്ങനെ "rserved" എന്നെഴുതി മാറ്റിവയ്ക്കുമത്രെ. നംബര്‍ വാങ്ങാന്‍ പൈസ ഉള്ളവന്‍ RCBook കിട്ടാന്‍ ഒന്നു രണ്ടു തവണ നടന്നു കഴിയുമ്പോള്‍ പൈസ ഇറക്കുമല്ലോ എന്നാണ്‍ RTO ഓഫീസിലെ അനുഭവം. അതിനു വേണ്ടി അവര്‍ കാത്തിരിക്കുകയാണത്രെ !
അവിടിരുന്നോട്ടേ എന്നും ഞാനും പറഞ്ഞു. അവരു തന്ന receiptഉം കൊണ്ട് എത്ര കാലം വണ്ടി ഓടിക്കാമോ എന്തോ ?

Friday, July 13, 2007
എന്നാ ഞാനങ്ങു തിരിച്ചു വച്ചേക്കാം
പിന്നല്ല.ഒരാവശ്യത്തിനാണ് ഞാന്‍ ആ പൈസ "കടം" ആയി എടുത്തത്.
ആരെങ്കിലും അറിയുന്നതിനു മുന്‍പ് തന്നെ തിരിച്ചു വച്ചേനേ പക്ഷേ സമയം കിട്ടിയില്ല.
അവസാനം എല്ലാരും കൂടി അന്വേഷിച്ചു കണ്ടുപിടിച്ച് എന്നെ ഇങ്ങനെ നാറ്റിക്കണ്ട വല്ല കാര്യവും ഉണ്ടോ?
ആകപ്പാടെ പതിനായിരം രൂപായുടെ കാര്യം.ഞാനങ്ങു തിരിച്ചു വച്ചേക്കാം .
തീര്‍ന്നില്ലെ കാര്യം?
അങ്ങനെ തീരുകയില്ലെന്നോ? 2 കോടി തിരിച്ചു കൊടുത്ത് രക്ഷപ്പെടുന്നതുപോലെ ഈ പതിനായിരം തിരിച്ചു വച്ച് രക്ഷപ്പെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നോ?
10 രൂപ "കയ്ക്കൂലി" വാങ്ങുന്ന പാവം പ്യൂണിനെ "ഏമാന്മാരെല്ലാം "കൂടി പിരിച്ചുവിടും.
2 കോടി വാങ്ങുന്നവര്‍ നമ്മെ ഭരിക്കും.
പിടിച്ചാല്‍ അവര്‍ തിരിച്ചുകൊടുത്തിട്ട് നമ്മെ നോക്കി പല്ലിളിക്കും !

Friday, July 6, 2007
ഞാന്‍ "MLA"
ഞാന്‍ "MLA"
ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്ത !
റ്റ്രാഫ്ഫിക് സിഗ്നല്‍ തെറ്റിച്ചു പോയപ്പോള്‍ തടഞ്ഞു നിര്‍ത്തിയ പോലീസുകാരനോട് അടിച്ച വാചകം ! "വേണമെങ്കില്‍ കേസ് എടുത്തോ" എന്നും. പോലീസുകാരനെന്തായാലും നട്ടെല്ലുള്ള കൂട്ടത്തിലായിരുന്നു എന്നു തോന്നുന്നു. അദ്ദേഹം ബൈക്കിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പണ്ട് സൈക്കിളില്‍ ലൈറ്റ് ഇല്ലാതെ പോയാല്‍ വാല്‍വ് ഊരിക്കൊണ്ടു പോകുമായിരുന്നതുപോലെ.
രാഷ്ട്രീയം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസെന്‍സ് ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം MLA കള്‍ (mouth looking agents അഥവാ വായില്‍ നോക്കികള്‍ ) ആണ് ഈ നാടിന്റെ ശാപം. ഇനി ആ പാവം പോലീസുകാരനെക്കൊണ്ട് അവര്‍ മൂക്കിട്ട് ക്ഷ എന്നെഴുതിച്ചിട്ടേ വിടുകയുള്ളു.

Subscribe to:
Posts (Atom)