പ്രിയ ONV സാാര്‍,എന്തൊക്കെയാണ് അങ്ങു പുലമ്പുന്നത്? reality show കേരള സംസ്കാരം ഇല്ലാതാക്കുമെന്നോ? പാട്ടിന്റെ കൂടെ ആടുന്നത് നല്ലതല്ലെന്നോ? ഈ പിള്ളേര്‍ ആടിക്കുഴഞ്ഞു പാടുന്ന ഈ പാട്ടുകളൊക്കെ ആരാണെഴുതി വിടുന്നതെന്നോ?
സാര്‍ മലയാള ചാനലുകളിലെ കൊലപാതക ബലാല്‍സംഗ സീരിയലുകളൊന്നും കണ്ടിട്ടില്ലാ എന്നു തോന്നുന്നു. ആബാലവ്ര്ദ്ധജനങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് കണ്ണിമയ്കാതെ കണ്ട് മനസ്സ് മുരടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ "സംസ്കാരത്തിനു" ചേര്‍ന്ന ഈ ചവറുകളെക്കാലും നല്ലതല്ലേ സാര്‍ ഇപ്പോഴത്തെ reality shows ?
ഈ ചവറുകളില്‍ അമ്മായിയമ്മയും മരുമോളും തമ്മിലും നാത്തൂന്മാരു തമ്മിലും ഉള്ള പകയും അനാരോഗ്യകരമായ ഇടപെടലുകളും അങ്ങു കണ്ടിട്ടില്ലേ. കൊച്ചു കുട്ടികളെപ്പോലും ഇതൊക്കെ കാണിച്ച് അവരുടെ മനസിനെ കറുപ്പിക്കുന്ന വിവരമില്ലാത്ത കുറേപ്പേര്‍ വേറെയും.ക്രൂരതയുടെയും പിശാചുക്കളുടെയും മനുഷ്യമുഖം മൂടി ധരിച്ച കുറേപ്പേരുടെ കഥ പറയുന്ന ചവര്‍ സീരിയലുകളെക്കാള്‍ എത്രയോ എത്രയോ നല്ലതല്ലേ സാര്‍ ഈ music shows ?
ഒന്നുമില്ലെങ്കിലും സാറും സാറിനെപ്പോലെയുള്ള വേറെ ചിലരും എഴുതിവിടുന്ന (വിട്ടിരുന്ന) പൈങ്കിളിയും അല്ലാത്തതുമായ പാട്ടുകളല്ലേ ഇവര്‍ പാടുന്നുള്ളു? അതിന്റെ കൂടെയുള്ള ആട്ടം- സിനിമയിലോ സീരിയലുകളിലോ ഉള്ളത്രയും ആഭാസത്തരമല്ലല്ലോ സാര്‍.
Subscribe to:
Post Comments (Atom)
2 comments:
ഒന്നുമില്ലെങ്കിലും സാറും സാറിനെപ്പോലെയുള്ള വേറെ ചിലരും എഴുതിവിടുന്ന (വിട്ടിരുന്ന) പൈങ്കിളിയും അല്ലാത്തതുമായ പാട്ടുകളല്ലേ ഇവര്‍ പാടുന്നുള്ളു?

Post a Comment