പേടിച്ചിരിക്കുകയായിരുന്നു ,കൈയ്യേറി മതില്‍ കെട്ടിയടച്ച സ്ഥലവും അതിലുള്ള റിസോര്‍ട്ടും മുഴുവന്‍ ഇപ്പോള്‍ പൊളിച്ചടുക്കേണ്ടി വരുമല്ലോ എന്നു വിചാരിച്ച്.
അപ്പോഴാണ് ഈ വാര്‍ത്ത "ആരാധനാലയങ്ങളോ, പാര്‍ട്ടി ഓഫീസുകളോ" ഉണ്ടെങ്കില്‍ പൊളിക്കില്ലത്രെ. രക്ഷപ്പെട്ടു. ഇനി ഒരു ചോട്ടാ നേതാവിനെപ്പിടിച്ച് റിസോര്‍ട്ട് കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയുടെ മൂലയില്‍ "ആപ്പീസ്" എന്നെഴുതിയ ബോര്‍ഡിന്റെ കീഴില്‍ ഇരുത്തിയാല്‍ ഞാന്‍ രക്ഷപ്പെട്ടില്ലേ? അതോ അടുക്കളയിലെ താടിക്കാരന്‍ കുട്ടപ്പന്‍ ചേട്ടനെ ഒരു പൂജാരിയുടെ വേഷം കെട്ടിച്ച് അതിനെയൊരു ആരാധനാലയം ആക്കണോ ??
രക്ഷപ്പെടാന്‍ എന്തെല്ലാം വഴികള്‍ ! നമ്മളെല്ലാം ഇത്രക്ക് വായില്‍നോക്കികളാണോ? ഇവന്മാരൊക്കെ എന്തു കോപ്പത്തരം വിളിച്ചു പറഞ്ഞാലും അത് താങ്ങാന്‍ ആളുള്ളതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്? ഇനിയിപ്പോ സ്പെഷിയല്‍ ഓഫിസര്‍ കുമാര്‍ സാറിനെതിരെ എല്ലാവന്മാരും കൂടി കേസും കൊടുത്ത് അദ്ദേഹത്തെ ജയിലില്‍ അടക്കുന്നതും നമ്മള്‍ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ നോക്കിനില്‍ക്കുമോ ?
Subscribe to:
Post Comments (Atom)
4 comments:
അതോ അടുക്കളയിലെ താടിക്കാരന്‍ കുട്ടപ്പന്‍ ചേട്ടനെ ഒരു പൂജാരിയുടെ വേഷം കെട്ടിച്ച് അതിനെയൊരു ആരാധനാലയം ആക്കണോ ??
മൂന്നാറിലെ വലിയ ശരികള്‍ കാണാതെയുള്ള ഈ പരിഹാസം അസ്ഥാനത്തല്ലേ?...ആരാധനാലയങ്ങളോ പാര്‍ട്ടി ഓഫീസുകളോ എന്നതിനെ ഇത്രയും സില്ലിഫൈ ചെയ്യണോ..ചോദിച്ചെന്നു മാത്രം...
qw_er_ty
മൂന്നാറിലെ വലിയ ശരികള്‍ കാണാത്തതല്ല .നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രി അവസാനം നമുക്കുണ്ടായല്ലോ എന്ന് സന്തോഷിച്ചവനാണ് ഞാന്‍.(ഞാന്‍ ഇടതനല്ലെങ്കില്‍ പോലും).
പക്ഷേ സമ്മര്‍ദങ്ങള്‍ക്കു മുന്‍പില്‍ അദ്ദേഹം മടങ്ങുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച പാവം ഉദ്യോഗസ്ഥരുടെ സ്ഥിതിയെക്കുറിച്ച് ഓര്‍ത്തുപോയി എന്നേയുള്ളു.
കുറച്ചു ദിവസത്തെ ഒരു അവധി കിട്ടി, കുറേ കള്ള documents ഉണ്ടാക്കാനും പിടിക്കേണ്ടവരെ (പിടിക്കാന്‍ പറ്റുമെങ്കില്‍) പിടിക്കാനും ഉള്ള സമയം. ഹാവൂ. സമാധാനമായി.ഇനിയിപ്പോ പൊളിച്ചാലും സാരമില്ല എന്നു പറഞ്ഞാലോ ;-)
Post a Comment