Thursday, June 28, 2007
മറുമൊഴി
പണ്ടു പിന്മൊഴി ഉണ്ടായിരുന്നപ്പോള്‍ വല്ലപ്പ്പ്പോഴും ആരെങ്കിലും എന്റെ ബ്ലോഗില്‍ വരുമായിരുന്നു. വലുതായിട്ട് അറിയപ്പെടാത്ത എന്നെപ്പോലെ പലര്‍ക്കും പിന്മൊഴി വഴിയുള്ള ഈ publicity ഒരനുഗ്രഹം ആയിരുന്നു.ഇപ്പ്പ്പോള്‍ ഇടുന്നതൊന്നും പിന്മൊഴിയില് വരുന്നില്ല. ഈ മറുമൊഴിയില്‍ എങ്ങനാ ഒന്നു കയറിപ്പറ്റുക? നോക്കിയിട്ട് ഒരു ഐഡിയായും കിട്ടുന്നില്ല. ആര്‍ക്കെങ്കിലും ഒന്നു explain ചെയ്യാമൊ?
Tuesday, June 26, 2007
ഒരു കുഴിക്കഥ
ഉച്ചയ്ക്ക് മൂന്നു മണി. ഞാന്‍ ഉണ്ണാന്‍ ഇരുന്നു. ജന്നലില്‍ക്കൂടി നോക്കിയാല്‍ മെയിന്‍ റോഡ് കാണാം. അത്ര അടുത്താണു വീട്. രോഡിനു കുറുക്കേ എന്തോ കേബിളിനു വേണ്ടി ഏവനോ കുഴിച്ചിട്ടു പോയിട്ട് ദിവസം കുറച്ചായി. മഴ തുടങ്ങിയതോടുകൂടി കുഴി വലുതായൊക്കൊണ്ടിരിക്കുന്നു. straight road ആയതുകാരണം ആരും തന്നെ ഇവിടെ speed limit പാലിക്കാറില്ല.
ഇതിനിടയില്‍ത്തന്നെ ഒരു ആടോ വന്ന് ബ്രേക് പിടിക്കുന്നു. അതിന്റെ പുറകേ ഹെല്‍മെറ്റ് രഹിത "മണ്‍കുടവുമായി" (തല എന്നെങ്ങനെ പറയും?)വന്നവന് നിര്‍ത്താന്‍ പറ്റാതെ വീഴുന്നു. പിന്നെ രണ്ടു പേരും വാക്കു തര്‍ക്കം വെയില് കാഞ്ഞുകൊണ്ടിരുന്ന കുറേയെണ്ണം ചുറ്റും കൂടി രണ്ടുപേരെയും ചൂടുകേറ്റി ആനന്ദിക്കുന്നു. എപ്പോഴും ഇതു തന്നെ. ആ ചുമ്മാ ഇരിക്കുന്ന സമയത്ത് ഒരോ പിടി മണ്ണ് വാരിയിട്ടിരുന്നെങ്കില് ഈ വീഴ്ച്ചകളൊക്കെ നിര്‍ത്താവുന്നതേയുള്ളു. പക്ഷേ അതവരുടെ "ജോലി" അല്ലല്ലോ. ചുവപ്പും, നീലയും ഉടുപ്പ് ഇട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് ജോലി ഏതാണെന്ന് വ്യക്തമായ ബോധമുണ്ട്.
ദൂരേന്നേ ഈ കുഴി കാണാമെങ്കിലും സ്വതസിദ്ധമായ് "മലയാളി തലയിലാള്‍താമസമില്ലായ്മ" കാരണം അടുത്തു വന്നിട്ടേ ചേട്ടന്മാര് ബ്രേക്ക്ക്ക് പിടിക്കൂ. സിനിമയില്‍ ഒക്കെ കാണുന്നപോലേ ഒരു സീല്‍ക്കാര ശബ്ദത്തോടെ വീണില്ലെങ്കില്‍ ബസ് സ്റ്റോപ്പിലെ ലലനാമണികള്‍ എന്തു വിചാരിക്കും,?
ഒന്നു രന്റു ദിവസമായി കുഴി യുടെ ആഴം കൂടുന്നു,വീഴുന്നവരുടെ എണ്ണം കൂടുന്നു. ഇതെത്ര എന്നു വച്ച് കണ്ടോണ്ടിരിക്കും?
വൈകിട്ടത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ മണി 9. കുഴി അപ്പോഴും അവിടെ ത്തന്നെ ഉണ്ട്.(വേറെ എവിടെങ്കിലും പോയിട്ടുണ്ടാകുമെന്നു വിചാരിച്ചിരുന്നു !) രക്ഷയില്ല. ഇറങ്ങിയാലെ ഒക്കൂ.
ഒരു മണ്‍വെട്ടിയുമായി ഇറങ്ങി കുഴി മൂടാന്‍ തുടങ്ങി. പലരും ദേഷ്യത്തില്‍ horn അടിക്കുന്നുണ്ട്. അവരുടെ ചീറിപ്പാഞ്ഞുള്ള യാത്രയ്ക്ക് ഞാന്‍ ഒരു തടസ്സം ആകുമോ എന്നവര്‍ക്ക് ഒരു പേടി. നല്ല റ്റ്രാഫിക് കാരണം ഇടയ്ക്കിടയ്ക്കേ മണ്ണിടാന്‍ പറ്റുന്നുള്ളു. ഒരു അര മണിക്കൂര്‍ ആയി. ഇതൊരു വട്ട് അല്ലേ എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. കൈയ്യിലെ തൊലിയും പോയിത്തുടങ്ങിയോ എന്നൊരു സംശയം. അപ്പോഴുണ്ട് അടുത്തവന് ദൂരേന്നേ hornഉം മുഴക്കി അടുത്ത് വന്ന് sudden break ഇട്ടു നിര്‍ത്തി.(വേണമെങ്കില്‍ പതുക്കെ നിര്‍ത്താവുന്നതേ ഉള്ളു പക്ഷേ അതല്ലല്ലോ)
"എന്താട രാത്രിയാണോ റോഡിലെപ്പണി" എന്നൊരു ചോദ്യം. ഇതൊരു വല്യ ശല്യം തന്നെ എന്ന് കൂടെയുള്ള വാലാട്ടി.ചൊറിഞ്ഞു നിന്ന എനിക്ക് പൊട്ടിത്തെറിക്കന് ഇത്രയും തന്നെ ധാരാളം. "നിനക്കൊക്കെ കുഴിയില്‍ ചാടാതെ പോവാനാടാ വായി നോക്കി" എന്നും പറഞ്ഞ് ഞാന്‍ തുടങ്ങി.
ഭാഗ്യം കൂടുതല്‍ കേള്‍ക്കാനോ എനിക്കിട്ടു രണ്ടു തരാനോ നില്‍ക്കാതെ അവന്മാര് പോയി !

Monday, June 18, 2007
എന്തു കുന്തമാണീ "കൂട്ടായ്മ"???
ഒരേ അഭിപ്രായമുള്ള ചിലര്‍ ഒരുമിച്ചിരുന്ന് അന്യോന്യം "പുറം ചൊറിഞ്ഞു"കൊടുക്കുന്നതോ?
എന്തെങ്കിലും എതിരഭിപ്രായമോ ,"മൂത്തവര്‍"ക്കിഷ്ടപ്പെടത്തതോ ആയ കമന്റിടുന്നവരെ ഒറ്റക്കെട്ടായി നിന്ന് ഒതുക്കുന്നതോ?
ആര്‍ക്കും എന്തും എഴുതിപ്പിടിപ്പികാവുന്ന ഒന്നാണ് ഈ ബ്ലോഗ് എന്ന സാധനം എന്നിരിക്കെ അതു വായിക്കാനും, വായിക്കാതിരിക്കാനും ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ കമന്റാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.
കമന്റ് എഴുതുമ്പോല് ചിലര്‍ സ്വന്തം പേരില്‍ ഇറ്റും ചിലര്‍ അനോനി ആയി ഇടും.അതിലിത്ര പറയാനും "നട്ടെല്ലുണ്ടെങ്കില്‍ നേരെ പറയെട" എന്ന് വിളിച്ചുകൂവാനും എന്തിരിക്കുന്നു?
ചുരുക്കം ചിലരൊഴിച്ച് എത്ര പേരുണ്ട് സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുന്നത്? അതുപോലെയല്ലെ ഉള്ളു ഇതും? അവരുടെ അടുത്ത് നമ്മളാരും തന്നെ "നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതെടാ " എന്നു പറ്യുന്നില്ലല്ലോ?

Thursday, June 14, 2007
റിസോര്‍ട്ട്
പേടിച്ചിരിക്കുകയായിരുന്നു ,കൈയ്യേറി മതില് കെട്ടിയടച്ച സ്ഥലവും അതിലുള്ള റിസോര്‍ട്ടും മുഴുവന്‍ ഇപ്പോള്‍ പൊളിച്ചടുക്കേണ്ടി വരുമല്ലോ എന്നു വിചാരിച്ച്.
അപ്പോഴാണ് ഈ വാര്‍ത്ത "ആരാധനാലയങ്ങളോ, പാര്‍ട്ടി ഓഫീസുകളോ" ഉണ്ടെങ്കില്‍ പൊളിക്കില്ലത്രെ. രക്ഷപ്പെട്ടു. ഇനി ഒരു ചോട്ടാ നേതാവിനെപ്പിടിച്ച് റിസോര്‍ട്ട് കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയുടെ മൂലയില്‍ "ആപ്പീസ്" എന്നെഴുതിയ ബോര്‍ഡിന്റെ കീഴില്‍ ഇരുത്തിയാല്‍ ഞാന്‍ രക്ഷപ്പെട്ടില്ലേ? അതോ അടുക്കളയിലെ താടിക്കാരന് കുട്ടപ്പന് ചേട്ടനെ ഒരു പൂജാരിയുടെ വേഷം കെട്ടിച്ച് അതിനെയൊരു ആരാധനാലയം ആക്കണോ ??
രക്ഷപ്പെടാന്‍ എന്തെല്ലാം വഴികള്‍ ! നമ്മളെല്ലാം ഇത്രക്ക് വായില്നോക്കികളാണോ? ഇവന്മാരൊക്കെ എന്തു കോപ്പത്തരം വിളിച്ചു പറഞ്ഞാലും അത് താങ്ങാന്‍ ആളുള്ളതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്? ഇനിയിപ്പോ സ്പെഷിയല്‍ ഓഫിസര്‍ കുമാര്‍ സാറിനെതിരെ എല്ലാവന്മാരും കൂടി കേസും കൊടുത്ത് അദ്ദേഹത്തെ ജയിലില്‍ അടക്കുന്നതും നമ്മള് യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ നോക്കിനില്ക്കുമോ ?

Subscribe to:
Posts (Atom)