Thursday, March 8, 2007

അപ്പോള്‍ നമ്മള്‍ "ജയിച്ചു" അല്ലേ?

എത്രയോ വര്‍ഷങ്ങളായി ഉണ്ടാക്കുന്ന അവിയലിന്റെയും രസത്തിന്റെയും ചേരുവകള്‍ ഒരാള്‍ വെബ്‌സൈറ്റില്‍ ഇടുന്നു. - അവര്‍ക്ക്‌ കോപ്പിറൈറ്റ്‌ കിട്ടുമോ? ആദ്യമായിട്ട്‌ നമ്മള്‍ കണ്ടു എന്നു വച്ച്‌ അതൊരു പുതിയ കണ്ടുപിടുത്തം ആവുമോ?ഇനി അവിയലില്‍ മലക്കറിക്കുപകരം ചിക്കെനും മട്ടനും ചേര്‍ത്ത്‌ ഉണ്ടാക്കാന്‍ പറ്റുമോ. അവിയല്‍ എല്ലവരും ഒരു പോലല്ലേ ഉണ്ടാക്കുന്നത്‌? കോപ്പിരൈറ്റ്‌ പ്രശ്നം വന്നെങ്കിലോ എന്നു വിചാരിച്ച്‌ "ആദ്യം മലക്കറി കഴുകണം അരിയണം" എന്നൊക്കെ ഉള്ളത്‌ " അവിയല്‍ ഉണ്ടാക്കിയതിനു ശേഷം മലക്കറി നല്ലപോലെ കഴുകണം" എന്നെഴുതാന്‍ പറ്റുമോ ?വിവാദമായ ആദ്യ പോസ്റ്റില്‍ കാണുന്ന വിഭവത്തിന്റെ പടം വരച്ചതാണോ? അതുപോലെ പടം ഉള്ള എത്രയൊ പുസ്തകത്താളുകള്‍ അല്‍പം ചികഞ്ഞാല്‍ നമുക്കു കിട്ടൂകയില്ലേ? അതില്‍ നിന്നു സ്കാന്‍ ചെയ്തിട്ടാല്‍ അതു കുറ്റമല്ലേ? (ഇതങ്ങനെ ചെയ്തതാണെന്ന് ഇതിനര്‍ഥമില്ല)

13 comments:

rajesh said...

അവിയലില്‍ മലക്കറിക്കുപകരം ചിക്കെനും മട്ടനും ചേര്‍ത്ത്‌ ഉണ്ടാക്കാന്‍ പറ്റുമോ

Anonymous said...

അവിയല്‍ ഉണ്ടാക്കി ഉശിരുകാണിക്കുന്ന് ഒരു സ്ത്രീയോട് യാഹുവെന്ന കോര്‍പ്പറേറ്റ് ഭീമന്‍ മാപ്പുപറയാന്‍ വേണ്ടിയായിരുന്നോ മലയാളി ബ്ലോഗര്‍മാര്‍ വരിവരിയായി നിന്ന് മാര്‍ച്ച് 5 ന് പ്രതിഷേധക്കുറിപ്പിറക്കിയെന്നത് മലയാളി ബ്ലോഗേര്‍സിന്റെ നിലവാരം വെളിപ്പെടുത്തുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെം നിന്റെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെം മാങ്ങക്ക് ഒരേ സ്വാദ് തന്നെ? ആണെങ്കിലും ഒരു മാങ്ങ കട്ടോ.. മാവു കക്കല്ലെ മോനെ...

കണ്ണൂരാന്‍ - KANNURAN said...

സുഹൃത്തെ, കണ്ണടച്ചിരുട്ടാക്കല്ലെ. ഇവിടെയുള്ള പ്രശ്നം മനസ്സിലാക്കാതെ വെറുതെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പറയരുത്. പ്രശ്നം താങ്കള്‍ പറയുന്നതുപോലെ ആണെങ്കില്‍ യാഹൂ എന്തിനാ ഇതൊക്കെ അവരുടെ മലയാളം വിഭാഗത്തില്‍ നിന്നും എടുത്തു മാറ്റിയത്?

K.V Manikantan said...

സൂ വിന്റെ പരിപ്പുവട യാണ് യഥാര്‍ത്ഥപ്രശ്നം എന്ന് കരുതി (മന:പൂര്‍വ്വം) വിഷയത്തിന്റെ ഗൌരവത്തെ പരിപ്പുവട നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ നീക്കം എന്നതിന്‍ല്‍ കവിഞ്ഞ് ഈ പോസ്റ്റു കൊണ്ട് മറ്റൊന്നും അര്‍ത്ഥമാക്കുന്നില്ല.

രജേഷേ, മാപ്പ്.

asdfasdf asfdasdf said...

സങ്കൂചിതാ, അവിടെയും ഇവിടെയുമൊക്കെ പോയി ആവശ്യമില്ലാതെ മാപ്പു പറഞ്ഞ് ‘മാപ്പി’ന്റെ വില കളയരുത്.

K.V Manikantan said...

കെയെമ്മേ,
ഒരു ‘സങ്കുചിത‘ മനസ്കനാവരുതേ!

വീണ്ടും ഒരു മാപ്പ്!

rajesh said...

കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌" എന്നുള്ള വരികള്‍ എന്റെ "കവിത"യില്‍ ഉണ്ടോ എന്നു സംശയം. അത്‌ ഏതാണ്ട്‌ ഒരു കോപ്പിരൈറ്റ്‌ പ്രശ്നം ആക്കിക്കൂടെ എന്നൊരു തോന്നല്‍ ;-)

http://kavithayalla.blogspot.com/

asdfasdf asfdasdf said...

സങ്കൂ,അജ്മാനിലെ സാധനത്തിന് ഇങ്ങനെയും ഒരു മറുവശമുണ്ടല്ലേ.
കുട്ടന്മേനൊന്‍

K.V Manikantan said...

ha ha
കെയെമ്മേ, ‘മറുവശം’ അല്ല
യഥാര്‍ത്ഥ വശം! ഹി ഹി ഹി

ഓടോ: പേഴ്സണല്‍ ചാറ്റ് പബ്ലിക് ആക്കരുത്
;):):):)
(സ്മൈലി നാലെണ്ണം!)

മാവേലികേരളം(Maveli Keralam) said...

ഈ പൊസ്റ്റിലെ രണ്ടാമത്തെ കമന്റ് ശ്രദ്ധിയ്ക്കു. അത് എന്റെ ബ്ലോഗു പെരിലാണ് (mavelikeralam) വന്നിരിയ്ക്കുന്നത്. പക്ഷെ അതു ഞാനെഴുതിയതല്ല.അതില്‍ നിന്ന് എന്റെ ബ്ലോഗിലേക്കൊരു ലിങ്കും വരുന്നില്ല.

ആരാണാവോ ഈ പണി കാണിച്ചത്. അനോനികള്‍ക്കിങ്ങനേയും ഒരവതാരമോ?

അഭിപ്രായം പറയാനുള്ളതു സ്വന്തം ബ്ലോഗിലിട്ടു കൂടേ? ആരാണതിന്റെ പിന്നിലുള്ളതെങ്കിലും എന്റെ ബ്ലോഗു വെറുതെ വിട്ടേക്കുക. എന്റെ അഭിപ്രായങ്ങള്‍ എഴുതാനുള്ളതാണ് എന്റെ ബ്ലോഗ്.

ഏവുരാനേ എന്റെ ബ്ലോഗു പേരില്‍ ഈ കമ്ന്റെഴുതിയതാരാണെന്നു കണ്ടു പിടിയ്ക്കാന്‍ കഴിയുമോ

Cibu C J (സിബു) said...
This comment has been removed by the author.
Ajith Pantheeradi said...

ഇതു വായിച്ചപ്പോള്‍ ഒരു വി കെ എന്‍ കഥയിലെ പുസ്തക പ്രസാധകന്‍ മുതലാളിയുടെ ഒരു ഡയലോഗ് ഓര്‍മ്മ വന്നു . “ അക്ഷരമാല പടച്ചവനല്ലേ ഉള്ളൂ ഒറിജിനല്‍ സാഹിത്യകാരന്‍? ബാക്കിയെല്ലാം കള്ളന്മാരല്ലേ”

ഇത്രയേ പറയാനുള്ളൂ