ഈയിടെ ഞാന്‍ ഒരു ഓഫീസിലെ എന്‍ക്വയറി കൊവ്ണ്ടെരിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.ഏന്റെ മുന്‍പില്‍ ഒരു 4 ഓ 5 ഓ പേര്‍ കാണും. പെട്ടെന്ന് ഒരു "മാന്യ ദേഹം" ക്യു വില്‍ നില്‍ക്കാതെ മുന്നിലേക്ക് തള്ളിക്കയറി. ആരും ഒന്നും മിണ്ടുന്നില്ല.
ഞാന്‍ വിടുമോ - "സാറെന്താ ക്യുവില്‍ നില്‍ക്കാതെ ഇങ്ങനെ തള്ളിക്കെറുന്നത് " എന്ന ചോദ്യത്തിന് മറുപടിയില്ല ഒരു ചെറഞ്ഞുള്ള നോട്ടം മാത്രം ("ഇവന്‍ ആരെടേ ഈ പുഴു" എന്ന മട്ടില്‍ ).
വീണ്ടും ഞാന്‍- "ഞങ്ങള്‍ എല്ലാവരും ക്യു വില്‍ നില്‍ക്കുകയാണ്"
" എനിക്ക് ഒരു ചെറിയ കാര്യം ചോദിച്ചാല്‍ മതി അതുകൊണ്ടാണ് ഇടക്കു കയറിയത്".
"ഞങ്ങളും ഒക്കെ ചെറിയ കാര്യങ്ങള്‍ ചോദിക്കാന്‍ ആയിത്തന്നെയാണ് എന്‍ക്വയറി കൗണ്ടെറില്‍ നില്‍ക്കുന്നത് സാറെ"
"വേറെ ആര്‍ക്കും പരാതിയില്ലല്ലോ, തനിക്കെന്താ ഇത്ര പ്രശ്നം?"
ഇത്രയും നേരവും ഇതു കേട്ടുനിന്നതല്ലാതെ ഒരക്ഷരവും എന്റെ സഹ "ക്യൂ വന്മാര്‍" ഉരിയാടുന്നില്ല എന്നുള്ളത് എനിക്ക് വലിയ അത്ഭുതമായിത്തോന്നി.ഭാഗ്യത്തിനു അവിടുത്തെ സെക്യുരിറ്റി ഈ മാന്യദേഹത്തെ പിടിച്ച് പുറകില്‍ കൊണ്ടു പോയി നിര്‍ത്തി.
കുറച്ചു നേരത്തെക്ക് പുറകില്‍ നിന്ന് "അവന്റെ അഹങ്കാരം കണ്ടില്ലെ" മുതലായ വാചകങ്ങള്‍ കേള്‍ക്കമായിരുന്നു.
Subscribe to:
Post Comments (Atom)
5 comments:
എന്റെ ചങ്ങാതി,
താങ്കള്‍ ഭാഗ്യവാനാണ്. അതുകൊണ്ട് ഇടികിട്ടാതെ രക്ഷപ്പെട്ടു. സാധാരണ ഇങ്ങനെ ഇടിച്ചു കയറുന്ന ടീമുകളൊക്കെ കയ്യൂക്കുള്ളവരാകും.
ചോദ്യം ചെയ്യുന്നവനിട്ട് രണ്ട് പുശാനും മടിക്കാത്തവര്‍. അതു ഭയന്നാണ് പലരും ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യുന്നവനെ പിന്തുണക്കാനോ ശ്രമിക്കാത്തത്.
റെയില്‍വേ സ്റ്റേഷനിലോ സിനിമാ തിയേറ്ററിലോ മാവേലി സ്റ്റോറിലോ എവിടെയായാലും ഇത്തരം ഇടിച്ചു കയറ്റങ്ങള്‍ സര്‍വസാധാരണമാണ്. പല പ്രാവശ്യം ഇടികിട്ടാതെ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഈയുള്ളവനും ഇത്തരം വില്ലന്‍മാരെ അറിയാതെ ചോദ്യം ചെയ്തു പോകാറുണ്ട്.
എറണാകുളം നഗരത്തിലാണ് ഈ പ്രവണത വ്യാപകമായി കണ്ടിട്ടുള്ളത്.
തടി കേടാകാതിരിക്കണമെങ്കില്‍ ഒന്നും കണ്ടില്ലെന്ന് നടിക്കുക. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നവര്‍ക്ക് അതേ സ്കൂളിനു മുന്നില്‍ വരവേല്‍പ്പ് നല്‍കിയ നാടല്ലേ കേരളം.
താങ്കള്‍ പറഞ്ഞത് ശരിയാണ്.കയ്യൂക്കുള്ളവന് എന്തും ചെയ്യാം എന്നുള്ള ഒരു മനോഭാവം കുറച്ചുകാലമായി കേരളത്തില്‍ കൂടി വരുന്നുണ്ട്.എന്തു ചെയ്യാം.
ഞാന്‍ വിടുമോ - "സാറെന്താ ക്യുവില്‍ നില്‍ക്കാതെ ഇങ്ങനെ തള്ളിക്കെറുന്നത് " എന്ന ചോദ്യത്തിന് മറുപടിയില്ല ഒരു ചെറഞ്ഞുള്ള നോട്ടം മാത്രം ("ഇവന്‍ ആരെടേ ഈ പുഴു" എന്ന മട്ടില്‍ ).
enteഎന്റെ ഒരനുഭവം,നാട്ടില്‍ ഒരിക്കല്‍ ബസു യാത്രക്കിടെ മുന്‍സീറ്റിലിരിക്കുന്ന ഒരു കൊഴുപ്പന്‍, കണ്ടക്ടര്‍ വന്നു ടിക്കറ്റെടുക്കാന്‍ പറ്യുന്‍ബോള്‍ ചൂടാവുകയ്യാണ്,”എടോ ഞാന്‍ പിസിയാണെന്ന് എപ്പൊഴും പറയാറില്ലെ, നിനക്കു ഞാന്‍ കാണിചു തരാം,അങ്ങനെ..ഇങ്ങ്നനെ“യെന്നും മറ്റും പറ്ഞ്ഞ് ആ പയ്യനെ പേടിപ്പിക്കാന്‍ നോക്കുന്നു, കണ്ടക്ടര്‍ പരയുന്നു..ഇതിയാളുടെ സ്തിരം പരിപാടിയാണ് എന്നും ഇന്നൊളം അയ്യാള്‍ യൂണിഫോം ഇട്ട് കണ്ടിട്ടില്ല എന്നും. ആകെ വെറും ഒന്നര രൂപക്ക് വേണ്ടിയാണ് (ഇറങ്ങുന്‍പൊള്‍ ശ്രദ്ധിച്ചു)ആ തടിയന്‍(തരക്കെടില്ലത്ത വേഷവുമാണ്)ഉളുപ്പില്ലാതെ അലറുന്നത്. 30ദിവസത്തെ ലീവിനു പോയ അജ്നബിയായ എന്നെപ്പോലെത്തന്നെ മറ്റുള്ളവരും മൌനിയായിരുന്നു.
enteഎന്റെ ഒരനുഭവം,നാട്ടില്‍ ഒരിക്കല്‍ ബസു യാത്രക്കിടെ മുന്‍സീറ്റിലിരിക്കുന്ന ഒരു കൊഴുപ്പന്‍, കണ്ടക്ടര്‍ വന്നു ടിക്കറ്റെടുക്കാന്‍ പറ്യുന്‍ബോള്‍ ചൂടാവുകയ്യാണ്,”എടോ ഞാന്‍ പിസിയാണെന്ന് എപ്പൊഴും പറയാറില്ലെ, നിനക്കു ഞാന്‍ കാണിചു തരാം,അങ്ങനെ..ഇങ്ങ്നനെ“യെന്നും മറ്റും പറ്ഞ്ഞ് ആ പയ്യനെ പേടിപ്പിക്കാന്‍ നോക്കുന്നു, കണ്ടക്ടര്‍ പരയുന്നു..ഇതിയാളുടെ സ്തിരം പരിപാടിയാണ് എന്നും ഇന്നൊളം അയ്യാള്‍ യൂണിഫോം ഇട്ട് കണ്ടിട്ടില്ല എന്നും. ആകെ വെറും ഒന്നര രൂപക്ക് വേണ്ടിയാണ് (ഇറങ്ങുന്‍പൊള്‍ ശ്രദ്ധിച്ചു)ആ തടിയന്‍(തരക്കെടില്ലത്ത വേഷവുമാണ്)ഉളുപ്പില്ലാതെ അലറുന്നത്. 30ദിവസത്തെ ലീവിനു പോയ അജ്നബിയായ എന്നെപ്പോലെത്തന്നെ മറ്റുള്ളവരും മൌനിയായിരുന്നു. പതാലി പരഞ്ഞ പോലെ,പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നവര്‍ക്ക് അതേ സ്കൂളിനു മുന്നില്‍ വരവേല്‍പ്പ് നല്‍കിയ നാടല്ലേ. ആ ജില്ലക്കരനാണ് ഞാനും, അതു കൊണ്ട് തന്നെ പത്ത് പതിനഞ്ച് വര്‍ഷമായി ഗള്‍ഫിലായതിനാല്‍ നാട്ടിലെത്തിയാല്‍, സത്യം പറയാലോ ഇങ്ങനെയുള്ളിടത്ത് പേടിയാ..
ഇനി ആ കൊഴുപ്പനെങ്ങാന്‍ പോലീസാണെങ്കിലും, പിന്നെ പാന്‍പിനെപ്പൊലെ എന്റെ ലൊക്കെഷനും പരതി വന്നലോ, തടി കേടാവില്ലെ..30നാളത്തെ ലീവിനു വന്ന ഞാനെന്ത് ചെയ്യും.
സത്യം പതാലി സത്യം.
Post a Comment