Thursday, December 13, 2007

ഒരു "നിരോധ്‌ "കഥ

പലരും കേട്ടുകാണും ഈ കഥ.

ഉത്തര ഇന്‍ഡ്യയില്‍ ആദ്യകാലത്ത്‌ contraception പ്രചരിപ്പിക്കാന്‍ വേണ്ടി volunteersനെ ഗ്രാമങ്ങള്‍ തോറും പറഞ്ഞു വിട്ടിരുന്നു.അവര്‍ ഗ്രാമീണരെ വിളിച്ചിരുത്തി നിരോധിനെക്കുറിച്ചും അത്‌ എങ്ങനെ ഉപയോഗിക്കണമെന്നും ആള്‍ക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. കുറേക്കാലമായിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. പഠിപ്പിക്കുന്നവരാണെങ്കില്‍ വല്ലാതെയായി. ഗ്രാമീണരെ വിളിച്ചിരുത്തി ചോദിച്ചു-

"ഞങ്ങള്‍ പറഞ്ഞു തരുന്നത്‌ മനസ്സിലാകുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പറഞ്ഞതുപോലെ നിരോധ്‌ ഉപയോഗിക്കുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പിന്നെന്ത്‌ നിങ്ങളുടെ നാട്ടില്‍ ഇപ്പോഴും ഒരുപാടു ഗര്‍ഭിണികള്‍?"

അറിയില്ല സാബ്‌.

സാബ്‌ കാണിച്ചു തന്നതുപോലെ നിരോധ്‌ സൂക്ഷിച്ച്‌ പൊട്ടാതെയും ദ്വാരം വീഴാതെയും എടുത്ത്‌ തള്ളവിരലില്‍ ഇട്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ ഭാര്യയുമായി ബന്ധപ്പെടാറുള്ളു സാബ്‌ !

ഇപ്പോള്‍ ഇതു പറയാന്‍ കാരണമെന്തെന്നോ?

ഹെല്‍മെറ്റ്‌ തലയില്‍ വയ്ക്കണമെന്നറിഞ്ഞുകൂടാത്ത വായില്‍നോക്കികള്‍ അതു ഹാന്‍ഡിലിലും, മിററിലും, കൈമുട്ടിലും, കാലിന്റെ ഇടയിലും,ആസനത്തിലും വച്ചുകൊണ്ട്‌ "ഞാന്‍ ഹെല്‍മെറ്റ്‌ വച്ചിട്ടുണ്ടേ "എന്നുള്ള മട്ടില്‍ പോകുന്നതു ഇനി കാണുമ്പോള്‍ നിങ്ങള്‍ ഈ കഥ ഓര്‍ത്ത്‌ പൊട്ടിച്ചിരിക്കുവാന്‍ വേണ്ടി !

3 comments:

rajesh said...

പിന്നെന്ത്‌ നിങ്ങളുടെ നാട്ടില്‍ ഇപ്പോഴും ഒരുപാടു ഗര്‍ഭിണികള്‍?"

ശ്രീ said...

കേട്ടിട്ടുള്ള കഥ തന്നെ, പക്ഷേ, ഈ ഉപമ അനുയോജ്യമായി.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല ഉപമ,

ഓടോ: കഴിഞ്ഞ പോസ്റ്റിന്റെ മറുപടിയൊന്നും കണ്ടില്ല.